കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും കൊക്കോക്കൃഷി നന്നേ ഇണങ്ങും. നമ്മുടെ പാരമ്പര്യ സമ്മിശ്രക്കൃഷിരീതിക്കും യോജിച്ച വിളയാണു കൊക്കോ. മണ്ണ് നല്ല വായുസഞ്ചാരമുള്ളതും ഫലപുഷ്‌ടിയുള്ളതും 1.5 മീറ്റർ എങ്കിലും ആഴമുള്ളതുമായ എക്കൽ പ്രദേശമാണ് കൊക്കോക്കൃഷിക്കു യോജ്യം. ആഴം കുറഞ്ഞ മണ്ണിൽ വളരുന്ന ചെടികൾക്ക്

കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും കൊക്കോക്കൃഷി നന്നേ ഇണങ്ങും. നമ്മുടെ പാരമ്പര്യ സമ്മിശ്രക്കൃഷിരീതിക്കും യോജിച്ച വിളയാണു കൊക്കോ. മണ്ണ് നല്ല വായുസഞ്ചാരമുള്ളതും ഫലപുഷ്‌ടിയുള്ളതും 1.5 മീറ്റർ എങ്കിലും ആഴമുള്ളതുമായ എക്കൽ പ്രദേശമാണ് കൊക്കോക്കൃഷിക്കു യോജ്യം. ആഴം കുറഞ്ഞ മണ്ണിൽ വളരുന്ന ചെടികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും കൊക്കോക്കൃഷി നന്നേ ഇണങ്ങും. നമ്മുടെ പാരമ്പര്യ സമ്മിശ്രക്കൃഷിരീതിക്കും യോജിച്ച വിളയാണു കൊക്കോ. മണ്ണ് നല്ല വായുസഞ്ചാരമുള്ളതും ഫലപുഷ്‌ടിയുള്ളതും 1.5 മീറ്റർ എങ്കിലും ആഴമുള്ളതുമായ എക്കൽ പ്രദേശമാണ് കൊക്കോക്കൃഷിക്കു യോജ്യം. ആഴം കുറഞ്ഞ മണ്ണിൽ വളരുന്ന ചെടികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും കൊക്കോക്കൃഷി നന്നേ ഇണങ്ങും. നമ്മുടെ പാരമ്പര്യ സമ്മിശ്രക്കൃഷിരീതിക്കും യോജിച്ച വിളയാണു കൊക്കോ.

മണ്ണ്

ADVERTISEMENT

നല്ല വായുസഞ്ചാരമുള്ളതും ഫലപുഷ്‌ടിയുള്ളതും 1.5 മീറ്റർ എങ്കിലും ആഴമുള്ളതുമായ എക്കൽ പ്രദേശമാണ് കൊക്കോക്കൃഷിക്കു യോജ്യം. ആഴം കുറഞ്ഞ മണ്ണിൽ വളരുന്ന ചെടികൾക്ക് പെട്ടെന്നു കാറ്റുപിടിച്ചേക്കാം. വേനൽക്കാലത്തു പെട്ടെന്ന് ഉണക്കും ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ പാറക്കെട്ടു പ്രദേശങ്ങളും മണൽത്തിട്ടകളും ഉപ്പുവെളളം കയറുന്നിടങ്ങളും ഒഴിവാക്കണം. വെള്ളം കെട്ടി നിൽക്കാത്ത, ഒഴുക്കുള്ള അരുവികൾക്കരികിൽ കൊക്കോ നന്നായി വളരുന്നതു കാണാം. 

അമ്ല–ക്ഷാര (pH) നില 5–7.5 വരെയുള്ള മണ്ണിലും കൊക്കോ വളരുമെങ്കിലും ചെടികൾക്ക് ഏറ്റവും അഭികാമ്യമായ പിഎച്ച് 6.5-7.5  ആണ്. മഴ കൂടുതലുള്ളതിനാൽ നമ്മുടെ നാട്ടിലെ മണ്ണ് ഫലപുഷ്ട‌ി കുറഞ്ഞതും അമ്ലരസമുള്ളതും കാത്സ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ ലഭ്യതക്കുറവുള്ളതുമാണ്. എങ്കിലും വളപ്രയോഗം, നന എന്നിവകൊണ്ട് കൃഷിക്ക് യോജ്യമാക്കാൻ കഴിയും.

തനിവിളയായും തെങ്ങിനും കമുകിനും ഇടവിളയായും കൃഷി ചെയ്യാം. തനിവിളയായി ചെയ്യുമ്പോൾ വിളവ് കൂടുന്നതായി കാണുന്നു. എന്നാൽ, ചെടിയുടെ ആയുർദൈർഘ്യം കുറയും. നട്ട്, ആദ്യ വർഷങ്ങളിൽ തണൽ ആവശ്യമാണ്. അതിനായി വാഴ, ചേന എന്നിവ നടുകയോ ഓലകൊണ്ടു പൊതിഞ്ഞു സംരക്ഷിക്കുകയോ ആകാം.

നടീൽവസ്‌തുക്കൾ

ADVERTISEMENT

കേരള കാർഷിക സർവകലാശാല അത്യുൽപാദനശേഷിയുള്ള 15  ഇനങ്ങൾ (സിസിആർപി 1 മുതൽ 15 വരെ) ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ബഡ് ചെടികൾ കൂട്ടിക്കലർത്തിയും നടാം. ശാസ്ത്രീയമായി നട്ടു വളർത്തിയ ബൈ/പോളി ക്ലോണൽ തോട്ടങ്ങളിൽനിന്നു ശേഖരിച്ച കായ്കളിലെ കുരു പാകി തയാറാക്കിയ സങ്കരയിനം തൈകളാണിപ്പോള്‍ വ്യാപകമായി നടുന്നത്. 4-6 മാസം പ്രായമുള്ള ചെടികൾ നടാം.

നടീൽ അകലം, നടീൽരീതി

7.5 മീറ്റർ അകലത്തിൽ തെങ്ങുകൃഷിയുള്ളിടത്ത് തെങ്ങുകളുടെ രണ്ടു വരികൾക്കിടയിൽ നടുവിൽക്കൂടി ഓരോ വരി കൊക്കോ 3 മീറ്റർ അകലത്തിൽ നടാം. ഒരു ഹെക്ടർ തെങ്ങിൻതോപ്പിൽ ഏകദേശം 500 കൊക്കോ നടാം.

2.7 X 2.7 മീറ്റർ അകലത്തിൽ കമുകു നട്ട തോട്ടത്തിൽ ഒന്നിടവിട്ട വരികളിൽ 4 കമുകുകളുടെ ഒത്ത നടുവിലായി ഓരോ കൊക്കോ വീതം നടാം. ഇങ്ങനെ നടുമ്പോൾ ഒരു ഹെക്ടർ തോട്ടത്തിലേക്ക് ഏകദേശം 600 കൊക്കോ വേണ്ടിവരും.

ADVERTISEMENT

തനി വിളയായെങ്കിൽ 3 മീറ്റർ അകലത്തിലാണു നടേണ്ടത്. ഹെക്ടർ ഒന്നിന് 1110 തൈകൾ നടാം. തണൽ തീരെയില്ലാത്ത സ്ഥലമാണെങ്കിൽ താൽക്കാലിക തണൽമരങ്ങൾ വച്ച് 3-4 കൊല്ലത്തോളം ചെടികളെ കൊടും വെയിലിൽനിന്നു സംരക്ഷിക്കണം.

റബറിന്  ഇടവിളയായും ഇപ്പോൾ കൊക്കോ നടുന്നുണ്ട്. 4 റബർ മരങ്ങൾക്കിടയിൽ ഒരു കൊക്കോ എന്ന രീതിയിൽ നടാം.

50 സെ.മീ. വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് മേൽമണ്ണും ചാണകവും കൂട്ടിക്കലർത്തി മൂടണം. ഈ കുഴിയിൽ ചെടി നടാൻ പാകത്തിന് ചെറു കുഴിയുണ്ടാക്കി, ചെടിയുടെ ചുവട്ടിലെ മണ്ണിന് ഇളക്കം തട്ടാത്തവിധം പോളിത്തീൻ കവർ ശ്രദ്ധാപൂർവം കീറി മാറ്റി ചെടി നടുക. ചെടിക്കു ചുറ്റും മണ്ണ് അമർത്തി കൊടുക്കുക.

ആദ്യകാല പരിപാലനം

തൈകൾക്ക് ഊന്നുകൊടുക്കുകയും തണൽ നൽകുകയും വേണം. തനിവിളയായി നട്ട തൈകൾക്കും തണൽ കുറവുള്ള സ്ഥലത്ത് നട്ടവയ്ക്കും ആദ്യകാലങ്ങളിൽ തണൽ നൽകേണ്ടതുണ്ട്. മണ്ണിലെ ഈർപ്പം നിലനിർത്താനും ചെടികളെല്ലാം ഒരേപോലെ പിടിച്ചു കിട്ടാനുമായി തൈകളുടെ ചുവട്ടിൽ ചപ്പുചവറുകൾ പുതയാക്കാം. ആദ്യ1–2 വർഷങ്ങളിൽ കളനിയന്ത്രണം ആവശ്യം. 1.5-2  മാസം ഇടവിട്ട് കളകൾ നീക്കണം. ബഡ് ചെടികളുടെ കാര്യത്തിൽ തായ്ചെടിയിൽനിന്ന് വളരുന്ന പൊടിപ്പു നുള്ളിക്കളയണം. കളനാശിനി ഉപയോഗിക്കുന്നത് ചെടിയുടെ വളർച്ചയെ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്.

ചെയ്തറിവ്

‘‘നല്ല മാതൃവൃക്ഷത്തിന്റെ ബഡ് തൈകൾ നടുന്നതാണ് ഗുണകരം. കായ് മുളപ്പിച്ചുണ്ടാകുന്ന തൈകൾക്ക് മാതൃവൃക്ഷത്തിന്റെ അതേ ഗുണം ലഭിക്കണമെന്നില്ല. ബഡിനായി കൂടുതൽ കായ്പിടിക്കുന്ന മരം തന്നെ തിരഞ്ഞെടുക്കണം. വലുപ്പം കൂടിയ കുരുവുള്ളതും കായ്ക്കു തോണ്ടുകട്ടി കുറഞ്ഞതുമായ ഇനമായിരിക്കണം. ബഡ് പിടിച്ചുകഴിയുമ്പോൾ പഴയ ചെടിയുടെ കമ്പ് മുറിച്ചു കളയുന്നതിനു പകരം മടക്കിയൊടിക്കുക. പെട്ടെന്ന് പൂർണമായി മുറിച്ചു നീക്കുമ്പോൾ ചെടി അപ്പാടെ കരിഞ്ഞുപോകാൻ ഇടയുണ്ട്’’, കോട്ടയം–എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശമായ ഇലഞ്ഞിയിലുള്ള കൊക്കോക്കർഷകൻ വെളിയത്തുമാലില്‍ മോനു വര്‍ഗീസ് (വക്കച്ചന്‍) പറയുന്നു. 

വക്കച്ചന്റെ സമ്മിശ്രക്കൃഷിയിടത്തിൽ ഏറ്റവും താരശോഭയുള്ള വിളയാണ് ഇപ്പോൾ കൊക്കോ. തനിവിളയായി 225 കൊക്കോയാണ് ഈ കർഷകൻ കൃഷി ചെയ്തിരിക്കുന്നത്. കമുകിന് ഇടവിളയായി 150 എണ്ണവും. 

സ്പ്രിംഗ്ളർ ഉപയോഗിച്ചു നനയ്ക്കുന്നത് പൂവിടുന്ന സമയത്തു ദോഷം ചെയ്യുന്നുണ്ടെന്നും വക്കച്ചൻ. പൂക്കളിൽ വെള്ളം വീഴുന്നത് കായ്പിടിത്തം കുറയ്ക്കും. തുള്ളിനനയാണെങ്കിൽ ഈ പ്രശ്നമില്ല. കൂടുതൽ കളകൾ വളരാനും സ്പ്രിംഗ്ലർ നന വഴിവയ്ക്കുന്നുണ്ട്.

നല്ല അളവിൽ ജൈവവളം കൊടുക്കണം, മണ്ണു പരിശോധിച്ചശേഷം പൊട്ടാഷ് വളവും കൊടുക്കണം. തനിവിളയായി ചെയ്യുമ്പോൾ 13X13 അടി അകലമാണ് നല്ലതെന്നും വക്കച്ചൻ പറയുന്നു.

ഫോൺ: 9562983198

വളപ്രയോഗം, നന 

പൂർണ വളർച്ചയെത്തിയ കൊക്കോയ്ക്ക് 100:40:140 ഗ്രാം എന്ന തോതിൽ നൈട്രജന്‍, ഫോസ്ഫറസ്,  പൊട്ടാഷ്  (NPK) എന്നീ പോഷകമൂലകങ്ങൾ ആവശ്യമാണ്. ഇവ ലഭിക്കുന്നതിനായി 216 ഗ്രാം യൂറിയ, 285 ഗ്രാം  രാജ്ഫോസ്, 235 ഗ്രാം പൊട്ടാഷ് എന്നിവ വേണ്ടിവരും.

ചെറു തൈകൾക്ക് ഒന്നാം വർഷം മൂന്നിലൊരു ഭാഗവും (75 ഗ്രാം യൂറിയ, 95 ഗ്രാം രാജ്ഫോസ്,  80 ഗ്രാം പൊട്ടാഷ്) രണ്ടാം വർഷം മൂന്നിൽ രണ്ടു ഭാഗവും (150 ഗ്രാം യൂറിയ, 190 ഗ്രാം രാജ്‌ഫോസ്, 160 ഗ്രാം പൊട്ടാഷ്), മൂന്നാം വർഷം മുഴുവൻ വളവും നൽകാം. ചെടിക്കു ചുറ്റുമുള്ള പുത വകഞ്ഞു മാറ്റിയശേഷം കട തൊടാതെ വളമിട്ടു മൂടണം.കൊക്കോച്ചെടിയുടെ വേരുകൾ അധികവും മേൽ മണ്ണിലായതു കൊണ്ട് വേരുകൾക്ക് കേടു സംഭവിക്കാതെ വേണം വളമിടീൽ.

കേരളത്തിലെ കാലാവസ്ഥയിൽ പ്രത്യേകിച്ചും വടക്കൻ ജില്ലകളിൽ, ആണ്ടിൽ 4-6 മാസംവരെ മഴ തീരെ ലഭ്യമാകാത്ത സാഹചര്യത്തിൽ കൊക്കോയ്ക്കു നന കുടിയേതീരു. തുലാവർഷം കഴിയുന്ന തോടെ നവംബർ–ഡിസംബർ മാസത്തിൽ നന തുടങ്ങണം. മഴയെ മാത്രം ആശ്രയിച്ചുള്ള തോട്ടങ്ങളിൽ മഴക്കുഴി നിർമാണം പോലുള്ള ജലസംരക്ഷണമാർഗങ്ങൾ കാലേക്കൂട്ടി ആസൂത്രണം ചെയ്യണം. 

ചെറു ചെടികൾക്ക് 40-50 ലീറ്റർ വെള്ളം 4-5 ദിവസത്തിലൊരിക്കൽ എന്ന തോതിലും പ്രായമായവയ്ക്ക് 120-150 ലീറ്റർ ആഴ്ചയിലൊരിക്കലെന്ന തോതിലും നൽകണം. എന്നാൽ, ചകിരിച്ചോർ കംപോസ്റ്റുകൊണ്ട് പുതയിട്ട തോട്ടങ്ങളിൽ ചെറു ചെടികൾക്ക് ആഴ്ചയിലൊരിക്കലും മുതിൽന്ന ചെടികൾക്ക് 10 ദിവസത്തിലൊരിക്കലും നന നൽകിയാൽ മതി.

വിലാസം: ഡോ. ജെ.എസ്. മിനിമോൾ, പ്രഫസർ, കൊക്കോ ഗവേഷണകേന്ദ്രം, കേരള കാർഷിക സർവകലാശാല, തൃശൂർ. ഫോൺ: 0487–2438451