കറവപ്പശുക്കളുടെ വേനൽക്കാല പരിചരണം എങ്ങനെ ? വി.പി. മോഹനൻ, കോഴിക്കോട് കറവപ്പശുക്കൾക്ക് ചൂടുള്ള കാലാവസ്ഥ സുഖകരമല്ല. ചൂട് സഹിക്കാനുള്ള കഴിവ് സങ്കരയിനം പശുക്കൾക്കു പൊതുവേ കുറവാണ്. തൊഴുത്തിലെ ചൂട് പരമാവധി കുറയ്ക്കുന്നതിനു ഫാൻ ഇടുക. തണലിനായി തൊഴുത്തിനു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കണം. തൊഴുത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറവപ്പശുക്കളുടെ വേനൽക്കാല പരിചരണം എങ്ങനെ ?

വി.പി. മോഹനൻ, കോഴിക്കോട്

ADVERTISEMENT

കറവപ്പശുക്കൾക്ക് ചൂടുള്ള കാലാവസ്ഥ സുഖകരമല്ല. ചൂട് സഹിക്കാനുള്ള കഴിവ് സങ്കരയിനം പശുക്കൾക്കു പൊതുവേ കുറവാണ്. തൊഴുത്തിലെ ചൂട് പരമാവധി കുറയ്ക്കുന്നതിനു ഫാൻ ഇടുക. തണലിനായി തൊഴുത്തിനു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കണം. തൊഴുത്തിലെ വായുസഞ്ചാരം കൂട്ടുന്നതിനു മേൽക്കൂരയുടെ ഉയരം കൂട്ടണം. ഒപ്പം ചുവരിന്റെ ഉയരം കുറയ്ക്കണം. വേനലിൽ മേൽക്കൂരയ്ക്ക് ഓലമേയുക. തൊഴുത്തിൽ കാറ്റുവരുന്ന ഭാഗത്ത് ചണച്ചാക്ക് നനച്ചു തൂക്കിയിടാം. കന്നുകാലികളെ വെയിലത്തു കെട്ടരുത്. കുടിവെള്ളം ഇഷ്ടംപോലെ നൽകണം. ഓട്ടമാറ്റിക് ഡ്രിങ്കിങ് സിസ്റ്റം (Automatic Drinking System) അവലംബിക്കുന്നത് നന്ന്.

ADVERTISEMENT

വേനൽക്കാലത്ത് ശരീരത്തിലുണ്ടാകുന്ന ചൂട് കുറയ്ക്കാനായി തീറ്റയുടെ അളവു കുറയ്ക്കണം. വൈക്കോൽപോലുള്ള പരുഷാഹാരങ്ങൾ ചൂട് കുറവുള്ള രാത്രിയിലും കാലിത്തീറ്റ, പിണ്ണാക്ക് എന്നീ സാന്ദ്രിതാഹാരങ്ങൾ പകൽസമയത്തും കൊടുക്കുക. ചൂട് കുറയ്ക്കുന്നതിനു പശുക്കൾ നാക്കു പുറത്തേക്കിട്ട് അണയ്ക്കുന്നതു കാണാം. ഇതോടൊപ്പം ധാരാളം ഉമിനീർ‌ പുറത്തേക്ക് തള്ളുകയും ചെയ്യും. ഉമിനീരിൽകൂടി ധാരാളം ബൈകാർബ ണേറ്റുകളും സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളും നഷ്ടപ്പെടുന്നു. ശരീരത്തിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ധാതുലവണമിശ്രിതത്തിന്റെ അളവ് കൂട്ടണം. (50 മുതൽ 100 ഗ്രാം ദിവസേന) പച്ചപ്പുല്ലിന്റെ കുറവ് ജീവകം എ (A) യുടെ കമ്മിയുണ്ടാക്കുന്നതു പരിഹരിക്കാൻ മീനെണ്ണ തീറ്റയിലൂടെ നല്‍കാം. 

ADVERTISEMENT

വേനൽച്ചൂടിൽ പശുക്കളുടെ പ്രത്യുൽപാദനക്ഷമത കുറയും. മദിലക്ഷണത്തിന്റെ ദൈർഘ്യം കുറയുകയും മദിലക്ഷണം പുറമെ പ്രത്യക്ഷപ്പെടാതിരിക്കുകയും (നിശ്ശബ്ദ മദി) ചെയ്യും. ബീജാധാനത്തിനുശേഷം പശുവിന്റെ മുതുകത്ത് ചണച്ചാക്ക് നനച്ചിടുന്നത് ബീജാധാനം ഫലപ്രദമാകുന്നതിന് ഉപകരിക്കും. വേനലിൽ പച്ചപ്പുല്ലിന്റെ അഭാവം പരിഹരിക്കുന്നതിന് വാഴയില, ചക്കമടൽ, പൈനാപ്പിളിന്റെ തണ്ട് എന്നിവയും നൽകാം.

ഉത്തരങ്ങൾ തയാറാക്കിയത്,

ഡോ. സി.കെ. ഷാജു, പെരുവ

സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി ഹോസ്പിറ്റൽ, കോഴ

ഫോൺ:9447399303