ടോയ് ബ്രീഡ് നായ്ക്കൾക്ക് ഇന്ന് കേരളത്തിൽ മികച്ച വിപണിയുണ്ട്. കുറഞ്ഞ സ്ഥലം, കൈകാര്യം ചെയ്യാനുള്ള സൗകര്യം, കുറഞ്ഞ തീറ്റച്ചെലവ്, കുട്ടികളോടുള്ള സമീപനം എന്നിവയാണ് ടോയ് ബ്രീഡുകളോട് പ്രിയമേറാൻ കാരണം. കേരളത്തിൽ വർഷങ്ങളായി സ്പിറ്റ്സ് ഇനമാണ് ചെറു ബ്രീഡുകളുടെ വിഭാഗത്തിൽ മുന്നിട്ടുനിൽക്കുന്നതെങ്കിലും ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോയ് ബ്രീഡ് നായ്ക്കൾക്ക് ഇന്ന് കേരളത്തിൽ മികച്ച വിപണിയുണ്ട്. കുറഞ്ഞ സ്ഥലം, കൈകാര്യം ചെയ്യാനുള്ള സൗകര്യം, കുറഞ്ഞ തീറ്റച്ചെലവ്, കുട്ടികളോടുള്ള സമീപനം എന്നിവയാണ് ടോയ് ബ്രീഡുകളോട് പ്രിയമേറാൻ കാരണം. കേരളത്തിൽ വർഷങ്ങളായി സ്പിറ്റ്സ് ഇനമാണ് ചെറു ബ്രീഡുകളുടെ വിഭാഗത്തിൽ മുന്നിട്ടുനിൽക്കുന്നതെങ്കിലും ഇപ്പോൾ പഗ്, ഡാഷ്ഹണ്ട്, ബീഗിൾ തുടങ്ങിയവയും വിപണിയിലെ താരങ്ങളാണ്.

പലരും പൊമറേനിയൻ എന്ന പേരിൽ വളർത്തുന്ന നായ്ക്കുട്ടികൾ ഒരുപക്ഷേ അതാവണമെന്നില്ല. കാരണം ഇന്ന് നമ്മുടെ നാട്ടിൽ പൊമറേനിയൻ എന്ന പേരിൽ വിൽക്കപ്പെടുന്നത് ഇന്ത്യൻ സ്പിറ്റ്സ് ആയിരിക്കും. അപ്പോൾപ്പിന്നെ പൊമറേനിയനും സ്പിറ്റ്സും തമ്മിൽ എന്താണ് വ്യത്യാസം?

ADVERTISEMENT

നിരവധി ബ്രീഡുകൾ ഉൾപ്പെടുന്ന സ്പിറ്റ്സ് (spitz) കുടുംബത്തിലെ ഏറ്റവും ചെറിയ ഇനമാണ് പൊമറേനിയൻ. ഏകദേശം 6-7 ഇഞ്ച് ഉയരവും മൂന്നു കിലോയിൽ താഴെ ഭാരവും വരുന്ന വളരെ ചെറിയ ബ്രീഡാണ്. കൂടുതലായും ഓറഞ്ച്, കറുപ്പ്, വെള്ള നിറങ്ങളിലും പല നിറങ്ങൾ കൂടിച്ചേർന്നും  ഇവർ കാണപ്പെടുന്നു. ഭംഗിയുള്ള രോമാവൃതമായ ചെറിയ ശരീരപ്രകൃതി ആരെയും ആകർഷിക്കുന്നതാണ്. പൊമറേനിയനെ മിനിയേചർ പോം, ടോയ് പോം, ടീക്കപ് പോം എന്നൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാൽ, അങ്ങനെയൊരു ക്ലാസ്സിഫിക്കേഷൻ ഇല്ല എന്നതാണ് സത്യം. 

പൊമറേനിയൻ എന്ന പേരിൽ തെറ്റിദ്ധരിക്കപ്പെടുന്ന ബ്രീഡ് ആണ് സ്പിറ്റ്സ് കുടുംബത്തിലെ തന്നെ അംഗമായ ജെർമൻ സ്പിറ്റ്സ്. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഇവയെ  ഗ്രോസ്, മിറ്റെൽ, ക്ലെയ്ൻ  എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വലുപ്പം കുറവുള്ള ക്ലെയ്ൻ ജർമൻ സ്പിറ്റ്സിനെ പോമറേനിയനെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്.

ADVERTISEMENT

പൊമറേനിയന്റെ പേരിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഒരു ബ്രീഡാണ് ഇന്ത്യൻ സ്പിറ്റ്സ്. കൂടുതലും വെളുത്ത നിറത്തിൽ കാണുന്ന ഇവരെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റർ ഇന്ത്യൻ സ്പിറ്റ്സ് എന്നും സ്മോളർ‌/ലെസർ ഇന്ത്യൻ സ്പിറ്റ്സ് എന്നും തരംതിരിച്ചിട്ടുണ്ട്.  വെള്ള കൂടാതെ കറുപ്പ്, ബ്രൗൺ നിറങ്ങളിലും രണ്ടു നിറങ്ങൾ കൂടിച്ചേർന്നും ഇവർ കാണപ്പെടാറുണ്ട്.