വർഷത്തിൽ 280 മുതൽ 300 വരെ മുട്ടകളിടുന്ന BV 380 ഇനം സ്വകാര്യസ്ഥാപനമായ വെങ്കിടേശ്വര ഹാച്ചറി ഉരുത്തിരിച്ചതാണ്. മുട്ടത്തോടിന്റെ നിറം തവിട്ടായതിനാൽ വിപണിയിൽ ഇവയുടെ മുട്ടയ്ക്ക് ആവശ്യക്കാരേറെ. കാഴ്ചയില്‍ നാടൻ മുട്ടയുടെ നിറം തന്നെയായതിനാൽ കൂടിയ വിലയും ലഭിക്കുന്നു. ഹൈടെക് കൂടുകളിൽ വളർത്തി കമ്പനിത്തീറ്റ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷത്തിൽ 280 മുതൽ 300 വരെ മുട്ടകളിടുന്ന BV 380 ഇനം  സ്വകാര്യസ്ഥാപനമായ വെങ്കിടേശ്വര ഹാച്ചറി  ഉരുത്തിരിച്ചതാണ്. മുട്ടത്തോടിന്റെ നിറം തവിട്ടായതിനാൽ വിപണിയിൽ ഇവയുടെ മുട്ടയ്ക്ക്  ആവശ്യക്കാരേറെ.  കാഴ്ചയില്‍ നാടൻ മുട്ടയുടെ  നിറം തന്നെയായതിനാൽ കൂടിയ വിലയും  ലഭിക്കുന്നു.

ഹൈടെക് കൂടുകളിൽ വളർത്തി കമ്പനിത്തീറ്റ, ടോണിക്, നിപ്പിൾ ഡ്രിങ്കിങ്  സംവിധാനം വഴി കുടിവെള്ളം എന്നിവ ലഭ്യമാക്കിയാൽ മാത്രമേ  BV380  ഇനം നിശ്ചിത തോതിൽ മുട്ടയിടുകയുള്ളൂ. അടുക്കളമുറ്റത്ത് അഴിച്ചുവിട്ട്   കൈത്തീറ്റ നല്‍കി വളർത്തിയാൽ പ്രതീക്ഷിച്ച തോതിൽ മുട്ട ലഭിക്കില്ല.

ADVERTISEMENT

ഹൈടെക് കൂടുകളിൽ  ഇവയെ വളർത്തുമ്പോൾ ദിവസം 100 ഗ്രാം ലേയർ കോഴിത്തീറ്റ ഒരു കോഴി തിന്നും. ജീവകം A ലഭിക്കുന്നതിനായി പച്ചപ്പുല്ല്, അസോള എന്നിവ നൽകാം.   ശരാശരി മുട്ടയൊന്നിന് മൂന്നു രൂപ അധികച്ചെലവ് വരുന്നു.

അടുക്കളമുറ്റത്ത് അഴിച്ചുവിട്ടു വളർത്തുന്ന കോഴികൾക്ക് മുട്ട കുറവാണെങ്കിലും   ആഹാരാവശിഷ്ടങ്ങൾ നൽകി തീറ്റച്ചെലവ് കുറയ്ക്കാനാകും. BV 380 മുട്ടക്കോഴികൾക്ക് കോഴി ഒന്നിന് രണ്ടു ചതുരശ്ര അടി നൽകി ഡീപ് ലിറ്റർ രീതിയിലും വളർത്താം. 

ADVERTISEMENT

ഒരു വർഷത്തെ മുട്ടയിടീൽ കഴിഞ്ഞാൽ BV380യുടെ ഉൽപാദനക്ഷമത കുറയുന്നതിനാൽ അവയെ ഇറച്ചിക്കായി വിൽക്കുമ്പോൾ ശരാശരി ഒന്നര കിലോ ശരീരത്തൂക്കം ഉണ്ടായിരിക്കും. നിറമുള്ള ഇത്തരം കോഴികൾ നാടൻ കോഴികളെപ്പോലെ തോന്നിക്കുന്നതിനാൽ  കൂടിയ വില ലഭിക്കും.

കോഴികളെ വിശ്വസനീയ സ്ഥാപനങ്ങളിൽനിന്നു വാങ്ങുക. സർക്കാർ സ്ഥാപനമായ കേരള സംസ്ഥാന പോൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ) ഒരു ദിവസം പ്രായമുള്ള BV 380 കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നുണ്ട്.

ADVERTISEMENT

പേട്ട, തിരുവനന്തപുരം– 94950 00915

കൊട്ടിയം, കൊല്ലം– 94950 00918

മാള, തൃശൂർ - 94950 00919

ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് ആദ്യത്തെ രണ്ടാഴ്ചവരെ പ്രീസ്റ്റാർട്ടർ, പിന്നീട് 42–ാം ദിവസം വരെ സ്റ്റാർട്ടർ തീറ്റയും, പിന്നീട് മുട്ടയിടുന്നതു വരെ ഗ്രോവർ തീറ്റയും, മുട്ടയിടുന്ന നാലര മാസം മുതൽ ലേയർ തീറ്റയും നൽകണം.