കൊക്കറ്റൂ കുടുംബത്തിൽപ്പെട്ട കൊറ്റീലൂകളുടെ ജന്മദേശം ഓസ്‌ട്രേലിയയാണ്. നിംഫിക്കസ് ഹോളണ്ടിക്കസ് (Nimphicus hollandicus) എന്നാണ് ശാസ്ത്രനാമം. കൊക്കറ്റൂവും കൊക്കറ്റീലുകളും ഒരേ കുടുംബത്തിൽപെട്ടവയാണെങ്കിലും അവയുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങളുണ്ട്. പൊതുവെ ഇവർ അത്ര ഊർജസ്വലരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊക്കറ്റൂ കുടുംബത്തിൽപ്പെട്ട കൊറ്റീലൂകളുടെ ജന്മദേശം ഓസ്‌ട്രേലിയയാണ്. നിംഫിക്കസ് ഹോളണ്ടിക്കസ് (Nimphicus hollandicus) എന്നാണ് ശാസ്ത്രനാമം. കൊക്കറ്റൂവും കൊക്കറ്റീലുകളും ഒരേ കുടുംബത്തിൽപെട്ടവയാണെങ്കിലും അവയുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങളുണ്ട്. പൊതുവെ ഇവർ അത്ര ഊർജസ്വലരായ പക്ഷികളല്ല.

കൊക്കറ്റീലുകളിൽ പ്രധാനമായും ഗ്രേ, ലൂട്ടിനോ, ആല്ബിനോ (തൂവെള്ള നിറം) എന്നീ മൂന്നിനങ്ങളാണ് വളർത്താറുള്ളത്. നല്ല പരിചരണം ലഭ്യമാക്കിയാൽ 12-15 വർഷം വരെ ആയുസുള്ളവരാണ് കൊക്കറ്റീലുകൾ. അവയെ പൂർണ ആരോഗ്യത്തോടെ വളർത്താൻ വൃത്തിയുള്ള കൂട്, ദിവസവും നല്ല വ്യായാമം (കൂടിന്റെ അഴിയില് പിടിച്ചു നടക്കുക, പറക്കുക എന്നിവ),  ആരോഗ്യപ്രദമായ ഭക്ഷണശീലം, നല്ല ഇണ എന്നിവ വേണം.

ADVERTISEMENT

ഭക്ഷണശീലങ്ങൾ

ഭക്ഷണത്തിൽ പച്ചിലകളും പച്ചക്കറികളും പഴങ്ങളും ചെറുധാന്യങ്ങളും ഉൾപ്പെടുത്തണം. കടൽ നാക്ക്, ചുണ്ണാമ്പുകല്ല്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മല്ലിയില, പുതിനയില, തിന, സൂര്യകാന്തിക്കുരു, കടല, ചോളം, ചെറുപയർ, സോയാബീൻസ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂട്ടിൽ ശുദ്ധജലം ഉറപ്പാക്കണം. 

ADVERTISEMENT

ലിംഗനിർണയം

ഗ്രേ കൊക്കറ്റീലുകൾ പ്രായപൂർത്തിയാകുമ്പോൾ മിനുസമുള്ള എണ്ണക്കറുപ്പ് നിറമുള്ളവയാകും. ആൺപക്ഷികൾക്കു തിളങ്ങുന്ന മഞ്ഞനിറമുള്ള മുഖവും അതിൽ കട്ടിയുള്ള ഓറഞ്ച് പുള്ളിയും കാണാം. എന്നാൽ പെൺപക്ഷികൾക്ക് ശരീരത്തിലെ നിറവും മുഖത്തെ ഓറഞ്ചുപുള്ളിയും മങ്ങിയതായിരിക്കും. വാലിന്റെ അടിഭാഗം ഇളംമഞ്ഞനിറമുള്ള പുള്ളികൾക്കൊണ്ടു മൂടപ്പെടും. എന്നാൽ പ്രായപൂർത്തിയാകാത്ത പക്ഷികളുടെ നിറം ഒരുപോലെയായിരിക്കും. 

ലൂട്ടിനോ കോക്കറ്റീൽ പെൺപക്ഷിയുടെ ചിറക്
ADVERTISEMENT

മറ്റു നിറങ്ങളായ ആൽബിനോ, സിന്നമണ്‍, പേൾ, പൈഡ് കൊക്കറ്റീലുകളിൽ ലിംഗനിർണയം ദുഷ്‌കരമാണ്. ലൂട്ടിനോ കൊക്കറ്റീലുകളിൽ   ലിംഗനിര്ണയത്തിനായി രണ്ടു മാർഗങ്ങൾ ഉപയോഗിക്കാം. ഒന്ന്, അവയുടെ തലയുടെ വലുപ്പവും മുഖത്തെ ഓറഞ്ച് പുള്ളികളുടെ നിറവ്യത്യാസവും നോക്കി തിരിച്ചറിയാം. ആൺപക്ഷികളുടെ തലയുടെ വലുപ്പം പെണ്ണിനെ അപേക്ഷിച്ച് അല്പം കൂടുതലായിരിക്കും. രണ്ട്,  ആണ്പക്ഷികൾക്കു ചിറകിനടിയിൽ വെള്ളനിറവും പെൺപക്ഷികൾക്ക് മഞ്ഞപ്പുള്ളിയും കാണാൻ കഴിയും. ഡിഎൻഎ പോലുള്ള നവീനരീതികൾ ഉപയോഗിച്ചാൽ മാത്രമേ 100% ഫലം ലഭിക്കൂ. മറ്റു ചില രീതികൾ കൂടി ലിംഗനിർണയത്തിനായി ഉപകരിക്കും. 

ആൺപക്ഷികൾ വളരെ നന്നായി ചൂളമടിക്കുകയും ചിറകുവിരിച്ച് ആടുകയുംചെയ്യും. എന്നാൽ, പെൺപക്ഷികൾ നിശബ്ദരും അലസരുമായിരിക്കും.

കൂട് നിർമാണം

വലുപ്പമുള്ള കൂടുകളാണ് നല്ലത്. അതുപോലെതന്നെ അടയിരിക്കാൻ ഉപയോഗിക്കുന്ന മരപ്പെട്ടികൾക്ക് 10X10X8 ഇഞ്ച് വലുപ്പം ഉണ്ടാവാൻ ശ്രദ്ധിക്കണം. ഓരോ ജോടിക്കും വെവ്വേറെ കൂടുകളാണെങ്കിൽ 4X2x2 അടി വലുപ്പമുള്ള കൂടുകളാണ് നല്ലത്. കൂടിനുള്ളിൽ ഇരു വശത്തും ഇരിക്കുന്നതിനായി കമ്പുകൾ വയ്ക്കുകയാണെങ്കിൽ അവയ്ക്കു പറന്നുനടക്കുന്നതിനാവശ്യമായ സ്ഥലവും ലഭിക്കും. 

പ്രജനനം

കൊക്കറ്റീലുകൾ പൊതുവെ‌‌ 6-8 മാസത്തിൽ പൂർണവളർച്ചയിലെത്തും.  ‌പ്രജനനകാലത്ത് സ്വകാര്യത കൊടുക്കണം. മുട്ടയിടുന്ന സമയമാകുമ്പോള്‍ ആൺപക്ഷി ‌പെട്ടിയിൽ കയറി പരിശോധന നടത്തും. ചുണ്ടുകൾക്കൊണ്ട് പെട്ടിയുടെ വശങ്ങളിൽ ഇടിച്ച് വലിയ ശബ്ദമുണ്ടാക്കും. ഒപ്പം നന്നായി പാട്ടുപാടുകയും(ചൂളമടി) ചെയ്യും. 4-6 മുട്ടകളാണ് കൊക്കറ്റീലുകൾ ഒരു തവണ ഇടുക. 18-22 ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിയും. മൂന്നു മാസത്തോളം കുഞ്ഞുങ്ങൾ പെട്ടിക്കുള്ളിൽ തന്നെയായിരിക്കും.