ഡോക്ടറോടും വക്കീലിനോടും ഒന്നും മറച്ചുവയ്ക്കരുതെന്നാണ് വയ്‌പ്പ്. നമ്മൾ മറച്ചുവയ്ക്കുന്ന ഒന്നാണെങ്കിലോ നമ്മുടെതന്നെ രക്ഷയ്ക്കു കാരണമാകുക! അതുപോലെതന്നെയാണ് പക്ഷികളുടെ കാര്യത്തിലും. ഒട്ടേറെ പേർ വിവിധയിനം പക്ഷികളെയും മൃഗങ്ങളെയും വളർത്തുന്നുണ്ട്. ചിലരാവട്ടെ മറ്റുള്ളവർ വളർത്തുന്നതു കണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോക്ടറോടും വക്കീലിനോടും ഒന്നും മറച്ചുവയ്ക്കരുതെന്നാണ് വയ്‌പ്പ്. നമ്മൾ മറച്ചുവയ്ക്കുന്ന ഒന്നാണെങ്കിലോ നമ്മുടെതന്നെ രക്ഷയ്ക്കു കാരണമാകുക! അതുപോലെതന്നെയാണ് പക്ഷികളുടെ കാര്യത്തിലും. ഒട്ടേറെ പേർ വിവിധയിനം പക്ഷികളെയും മൃഗങ്ങളെയും വളർത്തുന്നുണ്ട്. ചിലരാവട്ടെ മറ്റുള്ളവർ വളർത്തുന്നതു കണ്ട കൗതുകത്തിന്മേലായിരിക്കും അരുമകളെ വാങ്ങുക. ചിലരാവട്ടെ മക്കളുടെ നിർബന്ധപ്രകാരം വാങ്ങുന്നു. ഇത്തരത്തിൽ പക്ഷിമൃഗാദികളെ സ്വന്തമാക്കുന്നവരിൽ പലർക്കും അവർ വാങ്ങിയ ജീവികളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരായിരിക്കും. അവരുടെ സ്വഭാവം, തീറ്റക്രമം, പരിചരണം തുടങ്ങിയവയെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം ഉടമകളുടെ അരുമകൾക്ക് പെട്ടെന്ന് അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടുകയാണ് അദ്യം വേണ്ടത്.

രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കാറുണ്ടോ?

ADVERTISEMENT

ഇല്ല എന്നുതന്നെ പറയാം. പക്ഷിമൃഗപരിപാലനമേഖലകളിൽ ദീർഘനാളത്തെ പരിചയമുള്ളവർ തങ്ങളുടെ ജീവികൾക്ക് എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ ആദ്യമേ സമീപിക്കുക വെറ്ററിനറി ഡോക്ടർമാരെയായിരിക്കും. എന്നാൽ, പുതുതായി ഈ മേഖലയിലേക്ക് വരുന്നവർ ആദ്യം വിളിക്കുക ഒരുപക്ഷേ ഈ മേഖലയിൽ പരിചയമുള്ള ബ്രീഡറെയായിരിക്കും. ലക്ഷണങ്ങൾ നോക്കി ഏറെക്കുറെ രോഗം മനസിലാക്കുമെങ്കിലും വെറ്ററിനറി ഡോക്ടറെക്കൂടി കാണണമെന്നേ ബ്രീഡർമാർ നിർദേശിക്കൂ. കാരണം, രോഗത്തിന് കൃത്യമായ മരുന്നു നിർദേശിക്കാൻ ഒരു ഡോക്ടർക്കേ കഴിയൂ. എന്നാൽ, ഡോക്ടറെ കാണമെന്ന് നിർദേശിച്ചാൽ ചിലർക്ക് ഇഷ്ടപ്പെടുന്നില്ലെന്നാണ് കേരള പെറ്റ് ഫാംസ് ഉടമ വി.എം. രഞ്ജിത് പറയുന്നത്. വെറ്ററിനറി ഡോക്ടർമാരുടെ കഴിവിനെ അംഗീകരിക്കാൻ പലർക്കും മടിയാണെന്നുതന്നെ കാരണം.

മുറിവൈദ്യനല്ല വൈദ്യനാണ് രോഗിയെ സുഖപ്പെടുത്താൻ കഴിയുക

ADVERTISEMENT

എന്തെങ്കിലും രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നാം സാധാരണ അതിൽ വിദഗ്ധനായ ഡോക്ടറുടെ സേവനം തേടും. അതുപോലെതന്നെയാണ് പക്ഷികളുടെയും മൃഗങ്ങളുടെയും കാര്യത്തിൽ ശ്രദ്ധിക്കണ്ടേത്. മിണ്ടാപ്രാണികളായ അവയുടെ ശബ്ദമാകേണ്ടത് ഉടമകളാണ്. നൽകിയ ഭക്ഷണവും പരിചരണക്രമവും രോഗലക്ഷണങ്ങളും വിവരിച്ചുനൽകാൻ ഉടമയ്ക്കു കഴിയണം. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടെങ്കിൽപോലും അത് മറച്ചുവയ്ക്കരുത്. 

വിദഗ്‌ധരെ അന്വേഷിച്ചു കണ്ടെത്തണം

ADVERTISEMENT

മനുഷ്യരിൽ പിടിപെടുന്ന ഓരോ രോഗത്തിനും അതിൽ വിദഗ്ധരായ ഡോക്ടർമാരുണ്ടാകും. എന്നാൽ, പക്ഷിമൃഗാദികളുടെ കാര്യത്തിൽ അങ്ങനെയല്ല. ആടിനും പശുവിനും പട്ടിക്കും പൂച്ചയ്ക്കും കോഴിക്കും പന്നിക്കും മുയലിനും കാടയ്ക്കും എന്നിങ്ങനെയുള്ള എല്ലാ വളർത്തുജീവികൾക്കുമായി ഒരു പഞ്ചായത്തിൽ ഒരു വെറ്ററിനറി ഡോക്ടറാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ എല്ലാ ജീവികളെയും ഒരുപോലെ ചികിത്സിക്കാൻ അവർക്കു കഴിഞ്ഞെന്നുവരില്ല. എങ്കിൽപോലും വിദഗ്‌ധരെ നിർദേശിക്കാൻ അവർക്കു കഴിയും. അതുകൊണ്ടുതന്നെ വെറ്ററിനറി ഡോക്ടർമാർക്ക് ഒന്നുമറിയില്ല എന്ന മുൻവിധി പാടില്ല. 

വെറ്ററിനറി ഡോക്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ച് ഒട്ടേറെയിനം പക്ഷികളെ വളർത്തുന്ന വി.എം. രഞ്ജിത്ത് പറയുന്നത് കേൾക്കൂ.