ഓമന മൃഗവുമായി ദീർഘയാത്രയ്ക്കൊരുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കുക നായ്‌ക്കളെ ചെറിയ യാത്രകൾക്ക് കൊണ്ടുപോയി ശീലമാക്കിയതിനു ശേഷം മതി ദീർഘദൂര യാത്രകൾക്ക് ഒപ്പം കൂട്ടുന്നത്. പരിശീലന സമയത്ത് വാഹനം ഇടയ്‌ക്കിടെ നിർത്തി അവയോട് സംസാരിക്കുകയും, നല്ല പെരുമാറ്റത്തിന് അനുമോദിക്കുകയും വേണം. ഇഷ്‌ടപ്പെട്ട ട്രീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓമന മൃഗവുമായി ദീർഘയാത്രയ്ക്കൊരുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കുക

  • നായ്‌ക്കളെ ചെറിയ യാത്രകൾക്ക് കൊണ്ടുപോയി ശീലമാക്കിയതിനു ശേഷം മതി ദീർഘദൂര യാത്രകൾക്ക് ഒപ്പം കൂട്ടുന്നത്. 
  • പരിശീലന സമയത്ത് വാഹനം ഇടയ്‌ക്കിടെ നിർത്തി അവയോട് സംസാരിക്കുകയും, നല്ല പെരുമാറ്റത്തിന് അനുമോദിക്കുകയും വേണം. ഇഷ്‌ടപ്പെട്ട  ട്രീറ്റ് നൽകാം. 
  • ഛർദിയും അസ്വസ്ഥതയുമുള്ള നായ്‌ക്കൾക്ക് ഡോക്‌ടറുടെ നിർദേശ പ്രകാരം മരുന്നുകൾ നൽകണം. 
  • നായ്‌ക്കൾക്കായുള്ള പ്രത്യേക സീറ്റ് ബെൽറ്റ്, ബാത്ത് പാക്കുകൾ, ലൈഫ് ജാക്കറ്റ് എന്നിവ വിപണിയിലുണ്ട്. ലീഷ്, കൂട്, കളിപ്പാട്ടങ്ങൾ, പുതപ്പ്, ബെഡ്, ടവൽ, കടലാസ്, പാത്രങ്ങൾ, മരുന്നുകൾ, ചീപ്പ്, ബ്രഷ് എന്നിവയും കരുതുക. 
  • എസി ഇല്ലാത്ത വാഹനങ്ങളിൽ നല്ല വായു സഞ്ചാരം ഉറപ്പാക്കണം. ചൂടു കാലാവസ്ഥയിൽ യാത്രയ്‌ക്കിടെ ഇടയ്‌ക്കിടെ വണ്ടി നിർത്തി തണുത്ത വെള്ളം കുടിക്കാനോ, ഐസ് കട്ടകൾ നക്കാനോ നൽകാം. 
  • മലമൂത്ര വിസർജനത്തിനു ശേഷം യാത്ര തുടങ്ങുക. ഒരു യാത്രയ്‌ക്കാവശ്യമായ മുഴുവൻ ഭക്ഷണവും വെള്ളവും കരുതുന്നതു നല്ലത്. 
  • രണ്ടു മണിക്കൂർ കൂടുമ്പോൾ വാഹനം നിർത്തി 10–15 മിനിട്ട് നേരം നടത്തി നായ്‌ക്കൾക്ക് വ്യായാമം നൽകുക. റാബീസ് ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പുകൾ ഉചിത സമയത്ത് നൽകിയശേഷമായിരിക്കണം യാത്ര. ഇതിനായി വെറ്ററിനറി ഡോക്‌ടറുടെ ഉപദേശം തേടാം. യാത്ര പോകുന്ന സ്ഥലത്ത് അത്യാവശ്യം വന്നാൽ വെറ്ററിനറി സേവനം ലഭിക്കാനുള്ള സൗകര്യം ഉറപ്പാക്കുക.

അരുത് !  ഈ സാഹസം

  • ഒരിക്കലും അരുമകളെ കാറിന്റെ ഡിക്കിയിലിട്ട് യാത്ര ചെയ്യിക്കരുത്.
  • കാറിൽ ഒറ്റയ്‌ക്കിട്ട് അടച്ചു പോകുന്നതും ഒഴിവാക്കണം.
  • തല പുറത്തിടാൻ അനുവദിക്കരുത്.
  • വാഹനയാത്രയ്‌ക്കു മുൻപ് വയറു നിറയെ ആഹാരം നൽകരുത്. 
  • അമിതമായി വെള്ളവും വേണ്ട.
യാത്രയ്ക്ക് പ്രത്യേക സീറ്റും കൂടും