പ്രവാസജീവിതം മതിയാക്കി നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന പലരും വലിയ നിക്ഷേപം നടത്തുന്ന മേഖലയാണ് കാർഷിക മേഖല. കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി, ആടു വളർത്തൽ, പന്നിവളർത്തൽ, കോഴിവളർത്തൽ എന്നുതുടങ്ങി യാതൊരു മുൻപരിചയവുമില്ലാത്ത മേഖലയിലേക്കിറങ്ങി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ ഒട്ടേറെ പേർ കേരളത്തിലുണ്ട്. കടബാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസജീവിതം മതിയാക്കി നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന പലരും വലിയ നിക്ഷേപം നടത്തുന്ന മേഖലയാണ് കാർഷിക മേഖല. കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി, ആടു വളർത്തൽ, പന്നിവളർത്തൽ, കോഴിവളർത്തൽ എന്നുതുടങ്ങി യാതൊരു മുൻപരിചയവുമില്ലാത്ത മേഖലയിലേക്കിറങ്ങി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ ഒട്ടേറെ പേർ കേരളത്തിലുണ്ട്. കടബാധ്യത ഇല്ലാതാക്കാൻ വീണ്ടും പ്രവാസിയായവരും ഒട്ടേറെ. അവരെ ഈ കുഴിയിലേക്ക് നയിച്ചവരാവട്ടെ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന രീതിയിൽ കൈമലർത്തിയിട്ടുമുണ്ട്. 

പറഞ്ഞുവരുന്നത് ഇന്ന് കേരളത്തിൽ ഏറെ പ്രാധാന്യമുള്ള അലങ്കാരപ്പക്ഷി വളർത്തൽ മേഖലയെക്കുറിച്ചാണ്. പക്ഷികളുടെ ശബ്ദവും ഭംഗിയും കണ്ട് ആകൃഷ്ടരായി മാത്രം അവയെ സ്വന്തമാക്കാതെ അവയെക്കുറിച്ച് കൂടുതൽ അറിഞ്ഞതിനും പഠിച്ചതിനും ശേഷം മാത്രമേ നിക്ഷേപം നടത്താവൂ. ഈ മേഖലയിൽ മുൻപരിചയമുള്ളവരുടെ ഫാമുകൾ സന്ദർശിച്ച്  വിജയത്തിനും പരാജയത്തിനുമുള്ള കാരണങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം ഈ മേഖലയിലേക്ക് തിരിയാം. തുടക്കത്തിൽ വലിയൊരു നിക്ഷേപത്തിനു പകരം പരീക്ഷണാർഥം ചെറിയ സംരംഭമായി തുടങ്ങുന്നതും നല്ലതാണ്. 

ADVERTISEMENT

പക്ഷികളെ വാങ്ങിയാലും അവയ്ക്കു നൽകേണ്ട ശ്രദ്ധയും പരിചരണവും വിസ്മരിക്കാനും പാടില്ല. പക്ഷികൾക്ക് വിശാലമായി പറക്കാനും ചേക്കേറാനും കഴിയുന്ന വിധത്തിൽ വേണം കൂടുകൾ തയാറാക്കാൻ. ഓരോ പക്ഷിക്കും അവയുടെ വലുപ്പത്തിനനുസരിച്ചുള്ള കൂടുകൾ വേണം. വായൂസഞ്ചാരം ഉറപ്പാക്കണം.

പാമ്പ്, പൂച്ച, എലി തുടങ്ങിയവയുടെ ആക്രമണം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലും എടുത്തിരിക്കണം. ഇതിനായി കണ്ണിയകലം കുറഞ്ഞതും ഉറപ്പുള്ളതുമായ കമ്പിവലകൾ ഉപയോഗിക്കാം. 

ADVERTISEMENT

നാം ഉപയോഗിക്കുന്ന ചില ഭക്ഷ്യവസ്തുക്കളും പക്ഷികൾക്ക് കൊടുക്കാൻ പാടില്ല. ചേക്ലേറ്റ്, മദ്യം, ചായ, കാപ്പി പോലുള്ളവയും പക്ഷികൾക്ക് കൊടുക്കരുത്. മാത്രമല്ല ആപ്പിൾ, പീച്ച്, ചെറി തുടങ്ങിയ പഴങ്ങളുടെ കുരുക്കളും പക്ഷികൾക്ക് നന്നല്ല. അവയിൽ വിഷാംശം അടങ്ങിയിട്ടുള്ളതാണ് കാരണം. 

മേൽ പറഞ്ഞതു മാത്രമല്ല പക്ഷിവളർത്തലിൽ ശ്രദ്ധിക്കേണ്ടത്. മുൻപരിചയമില്ലാതെ പക്ഷിവളർത്തലിലേക്ക് തിരിയുന്നവർ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഡോ. മരിയ ലിസ മാത്യു പറയുന്നതു കേൾക്കൂ.