ഒരു നായയുടെ അല്ലെങ്കിൽ അരുമ മൃഗങ്ങളുടെ ഉടമ എപ്പോഴും ശരിയായ പെറ്റ് പേരന്റ് അഥവാ സംരക്ഷകനായിരിക്കുമോ? അല്ല എന്നുതന്നെ പറയേണ്ടിവരും. മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും കൂടും നൽകിയാൽ മാത്രം പെറ്റ് പേരന്റ് ആവില്ല. അതിന് കുറേയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് വിദേശ നായ്ക്കൾക്കാണ് നാട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നായയുടെ അല്ലെങ്കിൽ അരുമ മൃഗങ്ങളുടെ ഉടമ എപ്പോഴും ശരിയായ പെറ്റ് പേരന്റ് അഥവാ സംരക്ഷകനായിരിക്കുമോ? അല്ല എന്നുതന്നെ പറയേണ്ടിവരും. മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും കൂടും നൽകിയാൽ മാത്രം പെറ്റ് പേരന്റ് ആവില്ല. അതിന് കുറേയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ന് വിദേശ നായ്ക്കൾക്കാണ് നാട്ടിൽ പ്രിയമേറെയുള്ളത്. അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണത്തിന് ഏറെ ശ്രദ്ധ നൽകേണ്ടിവരും. എന്നാൽ, നമ്മുടെ തദ്ദേശീയ നായയിനങ്ങളെ വളർത്തിയാൽ അതീവ ശ്രദ്ധയുടെ ആവശ്യമില്ല. വിദേശ ഇനങ്ങളെ അപേക്ഷിച്ച് അവയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലുള്ളതുതന്നെ ഇതിനു കാരണം. 

ADVERTISEMENT

ഒരു നല്ല പെറ്റ് പേരന്റ് ആകാൻ കുറേയേറെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. അവ ഏതൊക്കെയാണെന്ന് നോക്കാം.

  • നായ്ക്കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ വിരമരുന്ന് നൽകുകയും വലിച്ചുവാരി കഴിക്കാതെ കൃത്യമായ അളവിൽ മാത്രം ഭക്ഷണം നൽകുകയും വേണം.
  • വിരമരുന്നുപോലെതന്നെ പ്രതിരോധ കുത്തിവയ്പ്പുകളും അത്യാവശ്യമാണ്. പേവിഷബാധ, പാർവേ വൈറസ് രോഗം മുതലായവയ്ക്കുള്ള കുത്തിവയ്ക്ക് യഥാക്രമം കൃത്യമായ ഇടവേളകളിൽ എടുത്തിരിക്കണം. 
  • നായ്ക്കുട്ടികളിൽ അനുസരണാശീലം വളർത്തിയെടുക്കണം. ഇത് ഉടമയുമായുള്ള മാനസിക ബന്ധം ദൃഢമാക്കും. 2–4 മാസം പ്രായത്തിൽ ഇതിനുള്ള പരിശീലനം ആരംഭിക്കാം.
  • ഏതു പുതിയ ഭക്ഷണവും വലിയ നായ്ക്കൾക്കോ കുട്ടികൾക്കോ നൽകുകയാണെങ്കിലും അൽപാൽപം നൽകിത്തുടങ്ങുക. സാവധാനം അളവ് വർധിപ്പിക്കാം.
  • വേനൽക്കാലത്ത് മൂത്രാശയ രോഗങ്ങൾക്ക് സാധ്യതയേറെയുള്ളതിനാൽ യഥേഷ്ടം കുടിവെള്ളം കൂട്ടിൽ ലഭ്യമായിരിക്കണം. 
  • വെയിൽ നേരിട്ടു ശരീരത്തിൽ പതിക്കുന്ന വിധത്തിൽ കൂട് സ്ഥാപിക്കരുത്. തണലുള്ള സ്ഥലങ്ങൾ അനുയോജ്യം. 
  • ചോക്കലേറ്റ്, പച്ചമുട്ട, മദ്യം എന്നിവ നൽകരുത്. 
  • നായ്ക്കൾക്കും വേണം ദന്ത സംരക്ഷണം. 
  • പരുപരുത്ത പ്രതലത്തിൽക്കൂടിയുള്ള നടത്തം സ്ഥിരമാക്കിയാൽ അവയുടെ നഖങ്ങൾ തനിയെ തേഞ്ഞുകൊള്ളും. വ്യായാമത്തിനായി അഴിച്ചുവിടുന്നത് നല്ലതാണ്. അല്ലാത്തപക്ഷം നഖം മുറിച്ചു കളയണം.
  • കുളിപ്പിക്കുമ്പോൾ ‌ചെവിയിൽ വെള്ളം കടക്കാതെ ശ്രദ്ധിക്കണം.
  • എന്തെങ്കിലും തരത്തിലുള്ള മരുന്നോ ഗുളികകളോ നായ്ക്കൾക്കു നൽകേണ്ടിവരുമ്പോൾ അവയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തിൽ ചേർത്ത് നൽകാം.
  • നായ്ക്കളെയും യാത്രയിൽ ഒപ്പം കൂട്ടുന്നുണ്ടെങ്കിൽ യാത്രയ്ക്കു മുമ്പ് വയറു നിറയെ ഭക്ഷണം നൽകരുത്.
  • രണ്ടു നായ്ക്കൾ തമ്മിൽ ആക്രമിക്കുകയാണെങ്കിൽ പിടിച്ചുമാറ്റാൻ ശ്രമിക്കരുത്. ബക്കറ്റോ ഹോസോ ഉപയോഗിച്ച് അവയുടെ മേൽ വെള്ളം തളിച്ചാൽ മതി.
  • ശരീരത്തിനു പുറത്തും അകത്തുമുള്ള പരാദങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞാൻ വിളർച്ച, മാരക രോഗങ്ങൾ എന്നിവ തടയാൻ കഴിയും.
  • നായ്ക്കളുടെ ശരീരഭാരം ക്രമീകരിക്കാൻ ശ്രദ്ധിക്കണം. പ്രമേഹം, സന്ധിവാതം, കാൻസർ എന്നിവയ്ക്ക് അമിത വണ്ണം കാരണമാകും.
  • ഫാമുകളിൽ സംരക്ഷകരായുള്ള നായ്ക്കൾക്ക് പാമ്പുകടിയേൽക്കാനുള്ള സാധ്യത വളരെയേറെയാണ്. അടിയന്തിര സാഹചര്യത്തിൽ സ്വീകരിക്കാനുള്ള മുൻകരുതൽ ഫാമിലുണ്ടായിരിക്കണം.
  • നായയെ വീട്ടിൽ തനിച്ചാക്കി പോകേണ്ട സാഹചര്യമുണ്ടായാൽ അവർക്ക് ഏകാന്തത തോന്നിപ്പിക്കാത്തവിധം ശ്രദ്ധിക്കണം. ചെറിയ സംഗീതമോ ഉടമയുടെ ശബ്ദം റിക്കാർഡ് ചെയ്തോ പ്ലേ ചെയ്യാം. 
  • നായ്ക്കൾ വിഹരിക്കുന്ന ഉദ്യാനത്തിലോ തൊടിയിലോ വിഷാംശമുള്ള കീടനാശിനികളും മറ്റും തളിക്കരുത്. പരിസ്ഥിതി സൗഹൃദ കീടനാശിനികൾ ഉപയോഗിക്കാം.
  • എന്തെങ്കിലും സാഹചര്യത്തിൽ നായ്ക്കളുടെ കടിയേറ്റാൽ ഒഴുകുന്ന വെള്ളത്തിൽ മുറിവ് കഴുകുക. ആന്റി സെപ്റ്റിക് ലേപനങ്ങൾ പുരട്ടുക. ഡോക്ടറുടെ സഹായം തേടുക.