തടിച്ച ശരീരം, കാൽ വിരലുകൾ വരെ മറയുന്ന വിധത്തിൽ തൂവലുകൾ, പയറുമണിപോലെയുള്ള പൂവ്... ബ്രഹ്മ ഇനം അലങ്കാരക്കോഴികളുടെ രൂപം ഇങ്ങനെയാണ്. തലയെടുപ്പോടെ നെഞ്ചുവിരിച്ചു നടക്കുന്ന ബ്രഹ്മ‌കൾ കോഴികളിലെ രാജാവ് എന്ന ഓമനപ്പേരിനും ഉടമയാണ്. മറ്റ് അലങ്കാരക്കോഴികളിൽനിന്നു വ്യത്യസ്തമായി തൂക്കക്കൂടുതൽ ബ്രഹ്മയ്ക്കുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടിച്ച ശരീരം, കാൽ വിരലുകൾ വരെ മറയുന്ന വിധത്തിൽ തൂവലുകൾ, പയറുമണിപോലെയുള്ള പൂവ്... ബ്രഹ്മ ഇനം അലങ്കാരക്കോഴികളുടെ രൂപം ഇങ്ങനെയാണ്. തലയെടുപ്പോടെ നെഞ്ചുവിരിച്ചു നടക്കുന്ന ബ്രഹ്മ‌കൾ കോഴികളിലെ രാജാവ് എന്ന ഓമനപ്പേരിനും ഉടമയാണ്. മറ്റ് അലങ്കാരക്കോഴികളിൽനിന്നു വ്യത്യസ്തമായി തൂക്കക്കൂടുതൽ ബ്രഹ്മയ്ക്കുണ്ട്. ഇപ്പോൾ കേരളത്തിൽ കാണപ്പെടുന്ന ബ്രഹ്മകളിൽ പൂവന് 4 കിലോഗ്രാമും പിടയ്ക്ക് 3.5 കിലോഗ്രാമുമാണ് ശരാശരി തൂക്കം. പിടകളെ അപേക്ഷിച്ച് പൂവന് ഉയരം കൂടുതലാണ്. 

ഇറച്ചിക്കോഴികൾ സ്ഥാനംപിടിക്കുന്നതിനു മുമ്പ് വിദേശരാജ്യങ്ങളിൽ ബ്രഹ്മയായിരുന്നു തീൻമേശകളിലെ നിറസാന്നിധ്യം. ഇന്ന് രൂപംകൊണ്ടും ഭംഗികൊണ്ടും അലങ്കാരപ്പക്ഷിയിനത്തിലാണ് ബ്രഹ്മയുടെ സ്ഥാനം. കൊളംബിയൻ, കുകു, മോട്ടിൽഡ്, ഫ്ലാഷ്, ബ്ലാക്ക് എന്നുതുടങ്ങി ബ്രഹ്മയിൽ ഇനങ്ങൾ ഏറെ. ജോഡിക്ക് 15,000 രൂപ വരും വെളുത്ത ശരീരത്തിൽ കറുത്ത തൂവലുകൾ കാണപ്പെടുന്ന കൊളംബിയൻ ബ്രഹ്മയ്ക്ക്. പുള്ളികൾ നിറഞ്ഞ കുക്കുവും കറുപ്പിൽ അങ്ങിങ്ങായി വെളുത്ത പൊട്ടുകളുള്ള മോട്ടിൽഡും ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. തിളങ്ങുന്ന ശരീരമാണ് കറുത്ത ബ്രഹ്മകൾക്ക്.

ADVERTISEMENT

തുള്ളിക്കളിക്കുന്ന തൂവലുകൾ

ഇടതൂർന്ന് കട്ടിയുള്ള തൂവലുകളായതിനാൽ നടക്കുമ്പോൾ അവ തുള്ളിക്കളിക്കും. പ്രത്യേകിച്ച് നെഞ്ചിലേത്. മാത്രമല്ല ശരീരത്തുനിന്ന് താഴേക്കിറങ്ങുന്ന തൂവലുകൾ കാലുകളെ മറയ്ക്കും. അരിവാൾ പോലെ വളഞ്ഞ വാലുകളാണല്ലോ പൂവൻകോഴികളുടെ സൗന്ദര്യം. എന്നാൽ, ബ്രഹ്മ ഇനത്തിലെ പൂവൻകോഴികൾക്ക് അങ്കവാലില്ല എന്നതാണ് മറ്റൊരു പ്രത്യേകത.  ഇടതൂർന്ന രോമങ്ങൾ നിറഞ്ഞ വാൽ തലയ്ക്കൊപ്പം ഉയർന്നു നിൽക്കും. 

ADVERTISEMENT

മൂന്നു നിരകളുള്ള ചെറിയതരം പൂവാണ് ബ്രഹ്മകൾക്ക്. 

പൂർണവളർച്ചയെത്താൻ ഒരു വർഷം

ADVERTISEMENT

ഭക്ഷണത്തിന്റെ നിലവാരമനുസരിച്ച് എട്ടു മാസം മുതൽ ബ്രഹ്മകൾ മുട്ടയിട്ടു തുടങ്ങുമെങ്കിലും പൂർണ ശരീരാകൃതി കൈവരിക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരും. കാലാവസ്ഥയും തീറ്റയും ആരോഗ്യവും അനുകൂലമാണെങ്കിൽ 120–150 മുട്ടകൾ വരെ ഒരു വർഷം ഇടും. കാത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കണം. അല്ലാത്തപക്ഷം കാലുകൾക്ക് ബലക്ഷയം വരാൻ ഇക്കൂട്ടരിൽ സാധ്യത ഏറെയാണ്. 

ആരോഗ്യത്തിന് അഴിച്ചുവിട്ടു വളർത്താം

തൊടികളിൽ കൊത്തിപ്പെറുക്കി നടക്കാൻ അവസരം നൽകുന്നത് ബ്രഹ്മകളുടെ ആരോഗ്യത്തിനും മുട്ടയുൽപാദനത്തിനും നല്ലത്. കല്ലുകൾ കഴിക്കുന്നതിലൂടെ ദഹനം സുഗമമാകും. പുല്ലുകൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. കൂടുകളിൽ വളർത്തുന്ന കോഴികളുടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനാൽ രണ്ടു വയസിനു ശേഷം കാര്യമായി മുട്ടയുൽപാദനം ലഭിക്കില്ല. അതുകൊണ്ടുതന്നെ ബ്രഹ്മയെന്നല്ല ഏതു കോഴികളെയും അഴിച്ചുവിട്ടുവളർത്തുന്നതിൽ ശ്രദ്ധിക്കണം.