തെരുവിലാണ് ജീവിതമെങ്കിലും വിശക്കുന്നുവെന്ന് പറയാൻ കഴിവില്ലെങ്കിലും മനുഷ്യനെ ആശ്രയിച്ചു തന്നെയാണ് തെരുവിൽ ജീവിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ജീവിതം. കോവിഡ്- 19 എന്ന മഹാമാരിയെ വരുതിയിലാക്കാനും രോഗവ്യാപനം തടയാനുമായി സമ്പൂർണ അടച്ചുപൂട്ടലിലേക്ക് മിക്ക സംസ്ഥാനങ്ങളും നീങ്ങുമ്പോൾ ഇവരുടെ കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെരുവിലാണ് ജീവിതമെങ്കിലും വിശക്കുന്നുവെന്ന് പറയാൻ കഴിവില്ലെങ്കിലും മനുഷ്യനെ ആശ്രയിച്ചു തന്നെയാണ് തെരുവിൽ ജീവിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ജീവിതം. കോവിഡ്- 19 എന്ന മഹാമാരിയെ വരുതിയിലാക്കാനും രോഗവ്യാപനം തടയാനുമായി സമ്പൂർണ അടച്ചുപൂട്ടലിലേക്ക് മിക്ക സംസ്ഥാനങ്ങളും നീങ്ങുമ്പോൾ ഇവരുടെ കാര്യം ആരോർക്കാൻ? എന്നാൽ, കേന്ദ്ര ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ് മന്ത്രാലയത്തിന്റെ ആനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ തങ്ങളിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കൊറോണക്കാലത്ത്  മൃഗങ്ങളെ അവഗണിക്കരുതെന്ന് കാണിച്ച് കത്തു നൽകിയിരിക്കുന്നു. ബോർഡിന്റെ ചെയർമാൻ ഒ.പി. ചൗധരി മാർച്ച് 23ന് എഴുതിയിരിക്കുന്ന കത്തിന്റെ പകർപ്പ് എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകൾക്കുമുണ്ട്.

സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ സമയത്തും കന്നുകാലികൾക്ക് പുല്ലും തീറ്റയും, അരുമമൃഗങ്ങൾക്കും തെരുവുമൃഗങ്ങൾക്കും ഭക്ഷണവും  നൽകുന്നതിനുള്ള സംവിധാനം  അവശ്യ സേവനമായതിനാൽ പ്രവർത്തനനിരതമാണെന്ന് ഉറപ്പാക്കണമെന്ന് മൃഗക്ഷേമ ബോർഡ് ആവശ്യപ്പെടുന്നു. സാധാരണയായി തെരുവുമൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റയും വെള്ളവും കൃത്യമായി നൽകുന്ന മൃഗസ്നേഹികളുണ്ടാവും. എന്നാൽ, കൊറോണക്കാലത്ത് ഈ പുണ്യപ്രവൃത്തി തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ അനേകം പക്ഷിമൃഗാദികൾ വിശപ്പും ദാഹവും മൂലം ചത്തുപോകാനിടയുണ്ട്. ഇങ്ങനെ ചത്തവയുടെ മൃതശരീരങ്ങൾ പൊതു ജനാരോഗ്യ പ്രശ്നമായി മാറുകയും, മറ്റു പല രോഗങ്ങളും പരക്കാനും നിയന്ത്രണാതീതമായ സാഹചര്യം ഉണ്ടാകാനും കാരണമാകും. അതിനാൽ  സമ്പൂർണ്ണ അടച്ചുപൂട്ടലിന്റെ സമയത്തു പോലും ജില്ലാ ഭരണകൂടങ്ങൾ ആവശ്യമെങ്കിൽ രാവിലെയും വൈകുന്നേരവും കുറച്ചു സമയം തെരുവുമൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റയും വെള്ളവും നൽകാൻ വ്യക്തികളെയോ സന്നദ്ധ പ്രവർത്തകരെയോ അനുവദിക്കേണ്ടതാണ്. ഈ വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ ബോർഡ് അവശ്യപ്പെടുന്നു. ലോക്ക് ഡൗൺ കാലത്ത് തെരുവിൽ കഴിയുന്ന മിണ്ടാപ്രാണികൾക്ക് അൽപം ഭക്ഷണം നൽകണമെന്ന അവബോധം പൊതുജനങ്ങളിലുണ്ടാക്കണം. കൊറോണക്കാലത്ത് മനുഷ്യർ വീട്ടിലേക്കൊതുങ്ങുമ്പോൾ പക്ഷിമൃഗാദികൾ വിശപ്പിനാൽ കഷ്ടപ്പെടുന്നില്ലായെന്ന് നിയമപാലനാധികാരികൾ ഉറപ്പാക്കണം. ഇപ്രകാരം കക്ഷേമത്തിനായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ പകർപ്പ് ബോർഡിന് നൽകണമെന്നും നിർദേശമുണ്ട്.

ADVERTISEMENT

1960ൽ പാർലമെന്റ് പാസാക്കിയ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമ(PCA act) പ്രകാരം 1962ൽ രൂപം കൊടുത്ത നിയമപരമായ സ്ഥാപനമാണ് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ. രാജ്യത്തെ മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ചുമതലയാണ് ഇതിനുള്ളത്. നമുക്കുള്ളത് സഹയാത്രികരായ മിണ്ടാപ്രാണികളെ വിശപ്പിൽനിന്നും ദാഹത്തിൽനിന്നും കരുതേണ്ട കർത്തവ്യവും. മനുഷ്യൻ തന്നെ വലിയ വിപത്തിനെ നേരിടുന്ന മഹാമാരിക്കാലത്തും മനുഷ്യനന്മ പ്രകാശം പരത്തട്ടെ.