കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നമ്മുടെ നാട്ടിലെ മൃഗസംരക്ഷണ മേഖല പ്രതിസന്ധിയിലായത് വാർത്തകളിൽ ഇടംപിടിച്ചതാണ്. പന്നി, പശു, ആട്, പന്നി, മുയൽ, കോഴി, താറാവ്, മറ്റു വളർത്തുപക്ഷികൾ തുടങ്ങിയവയ്ക്ക് തീറ്റിയല്ലാതെ കർഷകർ നെട്ടോട്ടമോടുകയായിരുന്നു. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നമ്മുടെ നാട്ടിലെ മൃഗസംരക്ഷണ മേഖല പ്രതിസന്ധിയിലായത് വാർത്തകളിൽ ഇടംപിടിച്ചതാണ്. പന്നി, പശു, ആട്, പന്നി, മുയൽ, കോഴി, താറാവ്, മറ്റു വളർത്തുപക്ഷികൾ തുടങ്ങിയവയ്ക്ക് തീറ്റിയല്ലാതെ കർഷകർ നെട്ടോട്ടമോടുകയായിരുന്നു. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ പറഞ്ഞ വിലയ്ക്ക് ശേഖരിച്ച കർഷകരും നാട്ടിലുണ്ട്. എന്നാൽ, ഇപ്പോൾ ലഭ്യമാകുന്ന തീറ്റകളുടെ ഗുണനിലവാരവുംകൂടി പരിശോധിച്ചതിനുശേഷം മാത്രമേ വളർത്തു പക്ഷിമൃഗാദികൾക്കു നൽകാൻ പാടുള്ളൂ. അല്ലാത്തപക്ഷം അന്നം നൽകിയ കൈകൊണ്ട് വിഷം നൽകിയ അവസ്ഥ വന്നേക്കാം.

കാരണം ഒന്നുമാത്രം, വിറ്റഴിക്കാനാവാത്തതും നിലവാരമില്ലാത്തതുമായ ഭക്ഷ്യോൽപന്നങ്ങൾ ഇപ്പോൾ വിപണിയിലേക്കെത്തുന്നു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ സ്വദേശിയുടെ ഏതാനും മുയലുകൾ ചത്തിരുന്നു. തീറ്റയിൽനിന്നുള്ള വിഷബാധയായിരുന്നു മരണകാരണം. തീറ്റയിൽ അടങ്ങിയിരുന്ന ഫംഗസ് മുയലുകളുടെ ഉള്ളിൽ ചെന്നുള്ള വിഷബാധയിൽ കരൾ വീങ്ങുകയും മറ്റ് ആന്തരാവയവങ്ങൾക്ക് കോട്ടം സംഭവിക്കുകയും ചെയ്തു. കൂടാതെ പ്രതിരോധശേഷി കുറഞ്ഞപ്പോൾ ബാക്ടീരിയൽ രോഗമായ പാസ്ചുറെല്ലോസിസും ശക്തിപ്രാപിച്ചു. അതുകൊണ്ടുതന്നെ മുയലുകളെന്നല്ല ഏതു വളർത്തു പക്ഷിമൃഗാദികൾക്കും തീറ്റ നൽകുമ്പോൾ ശ്രദ്ധ വേണം. 

ADVERTISEMENT

ചില കാര്യങ്ങൾ ശ്രദ്ധിക്കാം

  • കടയിൽനിന്നു തീറ്റ (ഭക്ഷ്യോൽപന്നങ്ങൾ) വാങ്ങുമ്പോൾ അത് പഴകിയതല്ല എന്ന് ഉറപ്പുവരുത്തുക.
  • പൂപ്പൽ കണ്ട തീറ്റ വളർത്തുമൃഗങ്ങൾക്ക് നൽകാതിരിക്കുക. മാറ്റി വാങ്ങുക.
  • കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ട്. അതുകൊണ്ട് വാങ്ങുന്ന തീറ്റ തണുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. തണുത്തുപോയിട്ടുണ്ടെങ്കിൽ വെയിലുള്ള സ്ഥലത്ത് വിരിച്ച് ഉണങ്ങി സൂക്ഷിക്കണം.
  • ഫാമുകളിൽ മഴയോ തണുപ്പോ ഏൽക്കാത്ത സ്ഥലത്ത് തീറ്റ സൂക്ഷിക്കണം.
  • പക്ഷികൾക്കുള്ള ധാന്യങ്ങൾ നന്നായി കഴുകി ഉണങ്ങി സൂക്ഷിക്കണം.