‘ഈ പശുവിനെ ഈയടുത്തിടെ വാങ്ങിയതാണ്, ഇവിടെ കൊണ്ടുവന്നതിന്റെ പിറ്റേ ദിവസം മുതല്‍ അസുഖം തുടങ്ങി. പനിയും, നല്ല ശ്വാസതടസവും, മൂക്കൊലിപ്പും, താടയിൽ ചെറിയ വീക്കവും ഉണ്ട്.’ കര്‍ഷകരുടെ ഈ പരിഭവം മിക്കവാറും പാസ്ച്ചുറല്ല രോഗത്തിന്‍റെ (ഹെമറേജിക് സെപ്റ്റിസീമിയ/ എച്ച്എസ് ) രോഗത്തിന്‍റെ ലക്ഷണങ്ങളാവാം. കുരലടപ്പൻ

‘ഈ പശുവിനെ ഈയടുത്തിടെ വാങ്ങിയതാണ്, ഇവിടെ കൊണ്ടുവന്നതിന്റെ പിറ്റേ ദിവസം മുതല്‍ അസുഖം തുടങ്ങി. പനിയും, നല്ല ശ്വാസതടസവും, മൂക്കൊലിപ്പും, താടയിൽ ചെറിയ വീക്കവും ഉണ്ട്.’ കര്‍ഷകരുടെ ഈ പരിഭവം മിക്കവാറും പാസ്ച്ചുറല്ല രോഗത്തിന്‍റെ (ഹെമറേജിക് സെപ്റ്റിസീമിയ/ എച്ച്എസ് ) രോഗത്തിന്‍റെ ലക്ഷണങ്ങളാവാം. കുരലടപ്പൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഈ പശുവിനെ ഈയടുത്തിടെ വാങ്ങിയതാണ്, ഇവിടെ കൊണ്ടുവന്നതിന്റെ പിറ്റേ ദിവസം മുതല്‍ അസുഖം തുടങ്ങി. പനിയും, നല്ല ശ്വാസതടസവും, മൂക്കൊലിപ്പും, താടയിൽ ചെറിയ വീക്കവും ഉണ്ട്.’ കര്‍ഷകരുടെ ഈ പരിഭവം മിക്കവാറും പാസ്ച്ചുറല്ല രോഗത്തിന്‍റെ (ഹെമറേജിക് സെപ്റ്റിസീമിയ/ എച്ച്എസ് ) രോഗത്തിന്‍റെ ലക്ഷണങ്ങളാവാം. കുരലടപ്പൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഈ പശുവിനെ ഈയടുത്തിടെ വാങ്ങിയതാണ്, ഇവിടെ കൊണ്ടുവന്നതിന്റെ പിറ്റേ ദിവസം മുതല്‍ അസുഖം തുടങ്ങി. പനിയും, നല്ല ശ്വാസതടസവും, മൂക്കൊലിപ്പും, താടയിൽ  ചെറിയ വീക്കവും ഉണ്ട്.’ കര്‍ഷകരുടെ ഈ പരിഭവം മിക്കവാറും പാസ്ച്ചുറല്ല  രോഗത്തിന്‍റെ (ഹെമറേജിക് സെപ്റ്റിസീമിയ/ എച്ച്എസ് ) രോഗത്തിന്‍റെ ലക്ഷണങ്ങളാവാം. കുരലടപ്പൻ എന്ന പേരിലാണ് എച്ച്എസ് രോഗം ക്ഷീരകർഷകർക്കിടയിൽ പരിചിതം. പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്.

ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റു സാഹചര്യങ്ങളിലുമെല്ലാം പെട്ടന്നുണ്ടാവുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീര സമ്മർദ്ദവും പലപ്പോഴും പശുക്കളുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ തളർത്തും. പശുക്കളുടെ ശ്വസനനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ച്ചുറല്ല  ബാക്ടീരിയ ഈ അനുകൂല അവസരത്തില്‍ പെരുകുന്നതാണു രോഗത്തിന് പ്രധാനമായും കാരണമാവുന്നത്. കൂടാതെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, ആർദ്രത ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ, കാലാവസ്ഥയിൽ പെട്ടന്നുണ്ടാവുന്ന മാറ്റങ്ങൾ, പോഷകാഹാരക്കുറവ്, ശക്തമായ വിരബാധ, പ്രസവം തുടങ്ങി പശുക്കളുടെ ശരീരത്തിന് സമ്മര്‍ദ്ദം ഉണ്ടാവുന്ന സാഹചര്യങ്ങൾ ഏറെയാണ്. നിരുപദ്രവകാരികളായി പശുക്കൾക്കുള്ളിൽ കഴിയുന്ന രോഗാണുക്കൾ ഈയവസരത്തിൽ സജീവമായി രോഗത്തിനു വഴിയൊരുക്കിയേക്കാം. 

ADVERTISEMENT

കുളമ്പ് രോഗം, ചർമ്മ മുഴ രോഗം തുടങ്ങിയ സാംക്രമികരോഗങ്ങൾ ബാധിച്ചാൽ ഒപ്പം പിടിപെടാനിടയുള്ള പ്രധാന പാർശ്വാണുബാധയും കുരടലടപ്പൻ തന്നെയാണ്. പശുക്കളെ അപേക്ഷിച്ച് എരുമകളിൽ ഈ രോഗം കൂടുതല്‍ ഗുരുതരമാണ്. ആടുകളിലും പന്നികളിലും മുയലുകളിലും രോഗം കാണാറുണ്ട്. ഏതു കാലാവസ്ഥയിലും കുരലടപ്പൻ രോഗം പിടിപെടാമെങ്കിലും പൊതുവെ മഴക്കാലത്തിന്റെ ആരംഭത്തിലാണ് രോഗത്തിന് ഏറ്റവും സാധ്യത.

കുരലടപ്പൻ എങ്ങനെ തിരിച്ചറിയാം 

ADVERTISEMENT

രോഗാണു ബാധയേറ്റ പശുക്കൾ അവയുടെ ഉമിനീരിലൂടെയും മൂക്കിൽനിന്നും ഒലിക്കുന്ന സ്രവത്തിലൂടെയും അണുക്കളെ ധാരാളം പുറന്തള്ളും. രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ പശുക്കളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും മറ്റു പശുക്കളിലേക്കു രോഗ പകർച്ച. രോഗാണു മലിനമായ തീറ്റ, കുടിവെള്ളം എന്നിവ വഴിയും പശുക്കളിലേക്ക് രോഗാണുക്കൾ എത്താം. ഈർപ്പമുള്ള പരിസരങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കാനുള്ള ശേഷിയും പാസ്ചുറല്ല രോഗാണുക്കൾക്കുണ്ട്. രോഗാണുക്കൾ ശരീരത്തിലെത്തി സാധാരണ ഗതിയിൽ ഒരാഴ്ചക്കകം രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. നല്ല ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള പശുക്കളിൽ ശരീര സമ്മർദമുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളിലാണ് രോഗം തീവ്രമാവുക. പാസ്ചുറല്ല ബാധിച്ച ഗര്‍ഭിണിപശുക്കളില്‍ പ്രസവത്തോടനുബന്ധിച്ച് രോഗം കൂടുതല്‍ തീവ്രമാകാനും പ്രസവത്തെത്തുടര്‍ന്ന് പശുക്കള്‍ വീണുപോകാനും സാധ്യതയുണ്ട്. 

ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കൾ പ്രധാനമായും ബാധിക്കുന്നത്. ദഹനവ്യൂഹത്തിലും രോഗാണുക്കളെത്തും. ക്രമേണ രോഗാണുക്കൾ രക്തത്തിൽ പടരുകയും മറ്റു ശരീരാവയങ്ങളിലെല്ലാം എത്തുകയും വിഷവസ്തുക്കൾ പുറന്തള്ളുകയും രോഗം തീവ്രമായി തീരുകയും ചെയ്യും. ഉയർന്ന പനി, ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം, തീറ്റയെടുക്കാതിരിക്കല്‍, വായില്‍നിന്ന് ഉമിനീർ പതഞ്ഞൊലിക്കൽ, മൂക്കിൽനിന്ന് കട്ടിയുള്ള സ്രവമൊലിക്കൽ, പാലുൽപാദനത്തിലെ കുറവ്, വയറുവേദനയുടെ ലക്ഷണങ്ങള്‍, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കഴുത്ത്, താട, നെഞ്ചിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ നീര്‍വീക്കമുണ്ടാകുന്നത് കുരലടപ്പൻ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. അതിതീവ്ര രോഗാവസ്ഥയിൽ (Acute form) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് 8-24 മണിക്കൂറുകള്‍ക്കുള്ളില്‍ പശുക്കളുടെ മരണം സംഭവിക്കും. 

ADVERTISEMENT

കുരലടപ്പനെ പ്രതിരോധിക്കാൻ

  • ഫാമുകളിലേക്കു പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) നിരീക്ഷിക്കണം. രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.
  • രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ ചില പശുക്കൾ പാസ്ചുറല്ല രോഗാണുവിന്‍റെ വാഹകരാവാൻ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീർഘ യാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഈ പശുക്കളിലും രോഗാണുക്കൾ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. പാസ്ചുറല്ല അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാർഗമാണ്. ആടുഫാമുകളിലും, എരുമഫാമുകളിലും ഇത്തരം പരിശോധനകള്‍ നടത്തണം.
  • കുരലടപ്പൻ രോഗത്തിന്റേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ രോഗനിർണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. രക്തപരിശോധനവഴി കൃത്യമായ രോഗനിർണയം സാധ്യമാകും. ചിലപ്പോള്‍ തൈലേറിയ, അനാപ്ലാസ്മ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.
  • സമ്പർക്കത്തിലൂടെ രോഗം പകരും എന്നതിനാൽ അസുഖമുള്ളവയെ മാറ്റി പാര്‍പ്പിച്ച് പരിചരിക്കേണ്ടത് പ്രധാനമാണ്. രോഗാണുവിനെ നശിപ്പിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് പാസ്ചുറല്ല രോഗം തടയാൻ ഏറെ ഫലപ്രദമാണ്. ശരീരത്തിന്‍റെ പ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന കരള്‍ സംരക്ഷണ-ഉത്തേജന മരുന്നുകളിലൊന്നും, പ്രോബയോട്ടിക്കുകളും, ധാതുലവണമിശ്രിതവും പശുക്കള്‍ക്ക് തുടർചികിത്സയായി നല്‍കണം. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. 
  • പശുക്കൾക്ക് ശരീര സമ്മർദ്ദം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നത് കുരലടപ്പൻ രോഗം തടയാൻ മുഖ്യമാണ്. പ്രതികൂല കാലാവസ്ഥയും തരണം ചെയ്യാന്‍ തക്കവിധമുള്ള പരിപാലനം പശുക്കൾക്ക് ഉറപ്പാക്കണം. സമീകൃതാഹാരം പ്രധാനം. പശുക്കളെയും കിടാക്കളെയും പാര്‍പ്പിക്കുമ്പോള്‍ തൊഴുത്തിൽ ആവശ്യത്തിന് സ്ഥല സൗകര്യം നല്‍കുകയെന്നതും പ്രധാനമാണ്.
  • സ്ഥിരമായി രോഗബാധ കാണപ്പെടുന്ന പ്രദേശങ്ങളിൽ കുരലടപ്പനെതിരായ പ്രതിരോധ കുത്തിവയ്പ് പശുക്കള്‍ക്ക് ഉറപ്പു വരുത്തണം. 4 - 6 മാസം പ്രായമെത്തിയ കിടാക്കള്‍ക്ക് ആദ്യ കുത്തിവയ്‌പ് നല്‍കാം. പിന്നീട് വര്‍ഷാവര്‍ഷം തുടരുകയും ചെയ്യാം. മഴക്കാലത്ത് രോഗബാധ കൂടുതലായി കണപ്പെടുന്നതിനാൽ പ്രതിരോധ കുത്തിവയ്പ് മഴക്കാലം ആരംഭിക്കുന്നതിന് ഒരു മാസം മുൻപായിട്ടാണ് നൽകേണ്ടത്. ഇതിനാവിശ്യമായ പ്രതിരോധ വാക്സിൻ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരം പാലോടുള്ള കേന്ദത്തിൽ വച്ച് ഉൽപാദിപ്പിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. പ്രതിരോധ വാക്സിൻ ലഭ്യമാവാൻ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി.

English Summary: Pasteurella Disease in Cattle