ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്കിൽ കഴിഞ്ഞ ദിവസം എത്തിയ രണ്ടു വയസ്സുള്ള Naked neck ഇനത്തിലുള്ള കോഴിക്ക്‌ നടക്കാൻ പറ്റുന്നില്ല എന്ന് ഉടമസ്ഥൻ പറഞ്ഞതനുസരിച്ചു പരിശോധിച്ചപ്പോൾ വയറ്റിൽ വലിയ ഒരു മുഴ കണ്ടെത്തി. അവശനിലയിൽ ആയിരുന്ന കോഴിക്ക് ശസ്ത്രക്രിയ നടത്തി രക്ഷിക്കണമെന്ന് ഉടമസ്ഥൻ ആവശ്യപ്പെട്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്കിൽ കഴിഞ്ഞ ദിവസം എത്തിയ രണ്ടു വയസ്സുള്ള Naked neck ഇനത്തിലുള്ള കോഴിക്ക്‌ നടക്കാൻ പറ്റുന്നില്ല എന്ന് ഉടമസ്ഥൻ പറഞ്ഞതനുസരിച്ചു പരിശോധിച്ചപ്പോൾ വയറ്റിൽ വലിയ ഒരു മുഴ കണ്ടെത്തി. അവശനിലയിൽ ആയിരുന്ന കോഴിക്ക് ശസ്ത്രക്രിയ നടത്തി രക്ഷിക്കണമെന്ന് ഉടമസ്ഥൻ ആവശ്യപ്പെട്ടത് അനുസരിച്ച് ശസ്ത്രക്രിയ നടത്തി. 

കോഴിക്ക് രണ്ടു കിലോഗ്രാം ആയിരുന്നു തൂക്കം. 890 ഗ്രാം അതായത്, കോഴിയുടെ തൂക്കത്തിന്റ്‌ പകുതിയോടടുത്ത് തൂക്കമുള്ള ഒരു മുഴ നീക്കം ചെയ്തു. ഒരു തുള്ളി ചോര പോയാലും മരണത്തിലേക്ക് പോകാവുന്ന ആ കോഴിക്ക് ജനറൽ അനസ്തേഷ്യ നൽകിയാണ് മുഴ നീക്കം ചെയ്തത്. കോഴിയുടെ അണ്ഡാശയത്തോട് ചേർന്നുള്ള ഗർഭാശയത്തിന്റെ ഭാഗമായ ഇൻഫൻഡിബുല(infundibulum)ത്തിന് അടുത്തായിരുന്നു ആ മുഴ കണ്ടെത്തിയത്. 

കോഴിയുടെ വയറ്റിൽനിന്നു നീക്കം ചെയ്ത മുഴ.
ADVERTISEMENT

നീക്കം ചെയ്ത മുഴ മുറിച്ചു നോക്കിയപ്പോഴാണ് ആണ് അത്ഭുതകരമായ ആ കാര്യം മനസിലായത്. അനേക ദിവസങ്ങളിലെ ഉണ്ണികൾ കൂടിച്ചേർന്ന് വലിയ ഒരു ഉണ്ണിയായി രൂപാന്തരപ്പെട്ട ഒരു മുഴ ആയിരുന്നു അത്. ഓപ്പറേഷനു ശേഷം 1.1കിലോഗ്രാം ആയി തൂക്കം കുറഞ്ഞ കോഴി രക്ഷപ്പെടും എന്ന് യാതൊരു ഉറപ്പും ഇല്ലായിരുന്നു. എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഉണ്ട് ആ കോഴി തിരികെ ജീവിതത്തിലേക്ക് നടന്നു കയറുന്ന രംഗമാണ് പിന്നീട് കാണാൻ സാധിച്ചത്.

പല തരം മൃഗങ്ങളിലും പലവിധമായ ശസ്ത്രക്രിയകൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇത് അപൂർവമായ ഒരു ശസ്ത്രക്രിയ തന്നെയായിരുന്നു. മനസിന് വലിയ സന്തോഷം തോന്നിയ ഒരു അനുഭവമായി മാറി ഈ കേസ്.

കോഴി ശസ്ത്രക്രിയയ്ക്കു മുമ്പും ശേഷവും
ADVERTISEMENT

ഓരോ ജീവനും അത് എന്തുതന്നെയായാലും അതിനു വിലയുണ്ടെണ്ട് എന്ന് നമുക്ക് തെളിയിച്ചു തരുന്ന ഒരു അനുഭവമായിരുന്നു ഇത്. മനുഷ്യ ജീവനുപോലും വിലകൽപ്പിക്കാത്ത ഇന്നത്തെ സമൂഹത്തിൽ ഉൽപാദനം നിലച്ച ഒരു കോഴിക്കു വേണ്ടി ഇത്രയും ചെയ്യാൻ സാധിച്ച ഉടമസ്ഥർ തീർച്ചയായിട്ടും വലിയ മനസിന്റെ ഉടമസ്ഥരാണ്. അവരെ പോലുള്ളവരാണ് യഥാർഥ മനുഷ്യർ.

ചെങ്ങന്നൂരിൽ അടുത്ത് മാന്നാറിൽനിന്ന് ഈ കോഴിയെ കൊണ്ടുവന്ന ബാലകൃഷ്ണൻ, കൂടെ വന്ന പേരറിയാത്ത ചെറുപ്പക്കാരനും ഈയൊരു കോഴിക്കു വേണ്ടി എടുത്ത ത്യാഗം നമ്മളെ ഓരോരുത്തരെയും ആഴത്തിൽ ചിന്തിക്കാൻ, ജീവന്റെ വില മനസിലാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തവരാണ്. Salute the owners.

ADVERTISEMENT

English summary: A Special Surgery for a Naked Head Hen