ഉൽപാദനക്ഷമതയുള്ള സങ്കരയിനം പശുക്കളെ കൺമണിയെപ്പോലെ കരുതി അവയുടെ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തീറ്റ ഗുണമേന്മയില്ലാത്തതും തീറ്റക്രമം അശാസ്ത്രീയവുമാണെങ്കിൽ അത് പശുവിന്റെ പാലുൽപാദനം കുറയ്ക്കുമെന്നു മാത്രമല്ല പശുവിന്റെ കരളിനു രോഗം വരുത്തുകയും ചെയ്യും. പശുവിനും ഫാറ്റി ലിവർ കൊഴുപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉൽപാദനക്ഷമതയുള്ള സങ്കരയിനം പശുക്കളെ കൺമണിയെപ്പോലെ കരുതി അവയുടെ പരിപാലനത്തില്‍  ശ്രദ്ധിക്കേണ്ടതുണ്ട്.  തീറ്റ ഗുണമേന്മയില്ലാത്തതും തീറ്റക്രമം അശാസ്ത്രീയവുമാണെങ്കിൽ അത് പശുവിന്റെ   പാലുൽപാദനം കുറയ്ക്കുമെന്നു മാത്രമല്ല പശുവിന്റെ കരളിനു രോഗം വരുത്തുകയും ചെയ്യും. 

പശുവിനും ഫാറ്റി ലിവർ

ADVERTISEMENT

കൊഴുപ്പിന്റെ ഉപാപയചത്തിലെ പ്രശ്‌നം കാരണം പശുവിന്റെ കരളിനെ  ബാധിക്കുന്ന രോഗമാണ് ഫാറ്റി ലിവര്‍. ഉൽപാദനക്ഷമത കൂടിയ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ സങ്കരയിനം പശുക്കളിലാണ് ഈ രോഗം കാണുന്നത്.  പാലുൽപാദനത്തില്‍ കുറവ്, തീറ്റയെടുക്കാതിരിക്കല്‍, നിശ്വാസ വായുവിന് പ്രത്യേക മണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്തത്തിലെ കീറ്റോണിന്റെയും, കൊഴുപ്പിന്റെയും അളവ് പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗമുറപ്പിച്ചാൽ ഉടൻ ചികിത്സ ആരംഭിക്കണം.  വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ പശു വീണു പോകുകയും  തുടർന്ന് ജീവൻ തന്നെ നഷ്ടമാവുകയും ചെയ്യാം. ലിവര്‍ സപ്ലിമെന്റുകളും, ഗ്ലൂക്കോസും  നല്‍കി പശുവിനെ ഈ രോഗങ്ങളില്‍നിന്നു രക്ഷിക്കാം.  ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ ഇഞ്ചക്ഷനായി നല്‍കുകയും ചെയ്യണം. പക്ഷേ കരളിന് ഏറെ നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍  ചികിത്സ ഫലപ്രദമല്ല. 

മുൻകരുതൽ പ്രധാനം

ADVERTISEMENT

കരളിനെ കരുതുന്ന പരിചരണ രീതികൾ വഴി രോഗബാധ തടയുകയാണ് പ്രധാനം. എന്തുകൊണ്ടാണ് കരൾ രോഗമുണ്ടാകുന്നതെന്ന് മനസിലാക്കുക പ്രധാനമാണ്. കറവയുടെ ആദ്യഘട്ടത്തിൽ പാലുൽപാദനത്തിനു വേണ്ട ഊർജം തീറ്റയില്‍നിന്നു  ലഭിക്കാതെ വരുമ്പോള്‍ പശുവിന്റെ ശരീരത്തില്‍ സംഭരിച്ചിട്ടുള്ള കൊഴുപ്പ് കരളിലെത്തി ഉപാപചയം നടത്തി ശരീരത്തിനു വേണ്ട  ഊർജം ലഭ്യമാക്കുന്നു. ഈ പ്രക്രിയയിലുണ്ടാകുന്ന  രാസവസ്തുക്കള്‍ തലച്ചോറിനെ ബാധിച്ച്  തീറ്റയെടുക്കല്‍ കുറയ്ക്കുന്നു. ഇതു മൂലം വീണ്ടും ശരീരത്തിന്റെ   ഊര്‍ജ ലഭ്യത  കുറയുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും. ആവശ്യത്തിന് ഊര്‍ജദായകമായ തീറ്റ വസ്തുക്കള്‍ പ്രസവിച്ചയുടനെ തന്നെ നല്‍കണം. രോഗം വന്നതിനുശേഷം ഊര്‍ജദായകമായ തീറ്റവസ്തുക്കള്‍ പ്രത്യേകിച്ച്  പൊടിച്ച ചോളം  മാത്രമേ നല്‍കാവൂ. പൊടിച്ച ചോളം പശുവിന്റെ ആമാശയത്തില്‍ പെട്ടെന്നു ദഹിക്കാതെ  ചെറുകുടലിലെത്തുകയും അവിടെവച്ച് ഗ്ലൂക്കോസായി മാറുകയും ചെയ്യും. ബൈപാസ് ഫാറ്റ് പോലുള്ള സപ്ലിമെന്റുകൾ മെച്ചപ്പെട്ട ഊർജ സ്രോതസാണ്. പശുവിന്റെ ആമാശയത്തില്‍ പെട്ടെന്നു ദഹിക്കുന്ന ചോറ്, മരച്ചീനി, ചക്ക മുതലായവ രോഗം വന്നതിനുശേഷം നല്‍കരുത്. ഇങ്ങനെയുള്ള തീറ്റവസ്തുക്കള്‍ രോഗം മൂര്‍ച്ഛിക്കാനിടയാക്കും. പ്രസവത്തിന് മുമ്പ് അമിതമായി ആഹാരം കൊടുത്ത് പശുവിനെ കൊഴുപ്പിക്കാതെയും പ്രസവത്തിനു ശേഷം  പാലുൽപാദനത്തിനനുസരിച്ച്  സമീകൃത തീറ്റ നല്‍കിയും ഈ രോഗത്തില്‍ നിന്നു രക്ഷ നേടാം. ഇതിനായി പ്രസവസമയത്ത് ശരീരഘടനയുടെ തോത് അധികം തടിയും, മെലിച്ചിലും ഇല്ലാതെ  നിലനിര്‍ത്തുന്നതാണ് നല്ലത്. 

English summary: The Importance of the Liver in Dairy Cows