ശാന്തമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണ് മുയലുകൾ. അതുകൊണ്ടുതന്നെ, ഭൂരിഭാഗം മുയലുകളും പ്രസവിക്കുന്നത് രാത്രികളിലാണ്. മറ്റു ശല്യങ്ങളൊന്നും ഇല്ലാത്ത ആ നിമിഷത്തിലാണ് അവർക്ക് ഭയമില്ലാതെ പ്രസവിക്കാൻ കഴിയുക. കേവലം ഒരു മാസം നീണ്ടുനിൽക്കുന്ന ഗർഭകാലത്ത് മറ്റ് മാനസിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ

ശാന്തമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണ് മുയലുകൾ. അതുകൊണ്ടുതന്നെ, ഭൂരിഭാഗം മുയലുകളും പ്രസവിക്കുന്നത് രാത്രികളിലാണ്. മറ്റു ശല്യങ്ങളൊന്നും ഇല്ലാത്ത ആ നിമിഷത്തിലാണ് അവർക്ക് ഭയമില്ലാതെ പ്രസവിക്കാൻ കഴിയുക. കേവലം ഒരു മാസം നീണ്ടുനിൽക്കുന്ന ഗർഭകാലത്ത് മറ്റ് മാനസിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണ് മുയലുകൾ. അതുകൊണ്ടുതന്നെ, ഭൂരിഭാഗം മുയലുകളും പ്രസവിക്കുന്നത് രാത്രികളിലാണ്. മറ്റു ശല്യങ്ങളൊന്നും ഇല്ലാത്ത ആ നിമിഷത്തിലാണ് അവർക്ക് ഭയമില്ലാതെ പ്രസവിക്കാൻ കഴിയുക. കേവലം ഒരു മാസം നീണ്ടുനിൽക്കുന്ന ഗർഭകാലത്ത് മറ്റ് മാനസിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണ് മുയലുകൾ. അതുകൊണ്ടുതന്നെ, ഭൂരിഭാഗം മുയലുകളും പ്രസവിക്കുന്നത് രാത്രികളിലാണ്. മറ്റു ശല്യങ്ങളൊന്നും ഇല്ലാത്ത ആ നിമിഷത്തിലാണ് അവർക്ക് ഭയമില്ലാതെ പ്രസവിക്കാൻ കഴിയുക. കേവലം ഒരു മാസം നീണ്ടുനിൽക്കുന്ന ഗർഭകാലത്ത് മറ്റ് മാനസിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ മുയലുകൾ ബെഡ് ഒരുക്കി കുഞ്ഞുങ്ങളെ പ്രസവിക്കുകയും അവയ്ക്ക് പാലൂട്ടുകയും ചെയ്യും. അതേസമയം, മറ്റു മുയലുകളുടെ സാമീപ്യം, ശത്രു ജീവികളുടെ സാമീപ്യം, ബഹളം, പരിചയമില്ലാത്തവരുടെ സാന്നിധ്യം എല്ലാം മുയലുകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇവയെല്ലാം വിഷമ പ്രസവം എന്ന അവസ്ഥയിലേക്ക് മുയലുകളെ തള്ളിവിടാം.

മുയലുകൾ കുട്ടികൾക്ക് പാൽ നൽകുന്നത് സാധാരണ രാത്രികളിലാണ്. പൊതുവേ ദിവസത്തിൽ ഒന്ന് എന്ന രീതിയിലായിരിക്കും മുലയൂട്ടുക. അതുകൊണ്ടുതന്നെ മുലയൂട്ടുന്നത് കാണാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ, കുഞ്ഞുങ്ങൾക്ക് പാൽ ലഭിക്കുന്നുണ്ടോയെന്ന് ദിവസവും രാവിലെ കുഞ്ഞുങ്ങളെ പരിശോധിച്ചാൽ മനസിലാകും.

ADVERTISEMENT

നന്നായി പാൽ ലഭിക്കുന്ന കുട്ടികൾ എപ്പോഴും സുഖനിദ്രയിലായിരിക്കും. മാത്രമല്ല വയർ വീർത്തിരിക്കുന്നതായും കാണാം. ജനിച്ച് ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ മലർത്തി പിടിച്ചു നോക്കിയാൽ ഉള്ളിൽ വെളുത്ത നിറത്തിൽ പാലുള്ളത് കാണാൻ കഴിയും. അതുകൊണ്ടുതന്നെ അമ്മ മുയൽ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നു മനസിലാക്കാം. 

പൊതുവേ മുയലുകൾ കുഞ്ഞുങ്ങളുടെ അടുത്തേക്കു പോകുന്നത് അവയ്ക്ക് പാൽ നൽകാൻ മാത്രമാണ്. ബാക്കിയുള്ള സമയങ്ങളിലെല്ലാം കുഞ്ഞുങ്ങൾ അമ്മ മുയൽ സ്വന്തം രോമങ്ങൾ പറിച്ചൊരുക്കിയ മെത്തയിൽ സുഖനിദ്രയിലായിരിക്കും. 

സങ്കീർണതകളുടെ പ്രസവം

ഏതു ജീവിയാണെങ്കിലും പ്രസവം സങ്കീർണതകൾ നിറഞ്ഞതാണ്. ഗർഭമലസലും ദിവസം തികയാതെയുള്ള പ്രസവവും ജീവനില്ലാത്ത കുട്ടികളെ പ്രസവിക്കലും പ്രസവിക്കാൻ ബുദ്ധിമുട്ടും എല്ലാം മുയലുകളിലുമുണ്ട്.

ADVERTISEMENT

ഗർഭകാലത്ത് മറ്റു മുയലുകൾ കൂടെയുള്ളത്, യാത്ര, മരുന്നുകളുടെ ഉപയോഗം, ഭയം തുടങ്ങിയവ ഗർഭമലസലിനു കാരണമാകും. അതുകൊണ്ടുതന്നെ ഗർഭിണിയായ മുയലുകളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യാത്തതാണ് നല്ലത്. മാത്രമല്ല, എന്തെങ്കിലും രോഗം ശ്രദ്ധയിൽപ്പെട്ടാൽ മരുന്നുകളുടെ ഉപയോഗം വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മതി. 

ഇണചേർത്തശേഷം പെൺമുയലിനെ സ്വന്തം കൂട്ടിൽ കഴിയാൻ അനുവദിക്കുക. ഇണചേർത്ത് 10 ദിവസം ആകുമ്പോൾ ആൺമുയലിന്റെ കൂടെ വിട്ട് ഗർഭം ഉറപ്പിക്കാം. ഗർഭിണിയാണെങ്കിൽ പെൺ മുയൽ പ്രാവ് കുറുകുന്നപോലെ ശബ്ദമുണ്ടാക്കുമെന്നു മാത്രമല്ല ഇണ ചേരാൻ സമ്മതിക്കാതെ കൂട്ടിൽ ഓടിനടക്കും. അങ്ങനെ കണ്ടാൽ പെൺമുയലിനെ അതിന്റെ കൂട്ടിലേക്കു മാറ്റാം. ഇണചേർത്ത് 25 ദിവസം ആകുമ്പോൾ കൂട്ടിൽ ഒരു പ്രസവപ്പെട്ടി വച്ചു നൽകാം. പ്രസവത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് ഈ പെട്ടി വച്ചുകൊടുക്കുന്നത് മുയലിന് അതുമായി പൊരുത്തപ്പെടാൻ ഉപകരിക്കും. 

പ്രസവസമയം അടുക്കുമ്പോൾ കഴിക്കാൻ നൽകുന്ന പുല്ല് ഉപയോഗിച്ച് മുയൽ കുഞ്ഞുങ്ങൾക്കുള്ള മെത്ത ഒരുക്കിത്തുടങ്ങും. ചില മുയലുകൾ പ്രസവത്തിന് ഒരാഴ്ച മുമ്പ് മെത്ത ഒരുക്കിത്തുടങ്ങുമ്പോൾ ചിലർ പ്രസവത്തിന് ഏതാനും മണിക്കൂറുകൾ മുമ്പായിരിക്കും മെത്ത ഒരുക്കിത്തുടങ്ങുക. നന്നായി ഒരുക്കിയ മെത്തയിൽ കുഞ്ഞുങ്ങളെ പ്രസവിച്ചിടുമ്പോൾ മുതൽ അവയുടെ ശരീരത്തെ സ്രവവും മറുപിള്ളയുമൊക്കെ അമ്മമുയൽ ആഹാരമാക്കും. ജനിച്ചു വീഴുമ്പോൾ മുതൽ അവ പാൽ കുടിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യും. 

സാധാരണഗതിയിൽ അര മണിക്കൂറിൽ താഴെ സമയം മതി പ്രസവം അവസാനിക്കാൻ. മറുപിള്ളകൾ അമ്മമുയൽ കഴിക്കുമെങ്കിലും പ്രസവപ്പെട്ടിയിൽനിന്ന് അമ്മമുയൽ പുറത്തേക്കിറങ്ങിപ്പോയാൽ പെട്ടി പരിശോധിച്ച് അവശിഷ്ടങ്ങളൊന്നും ഇല്ലായെന്ന് ഉറപ്പുവരുത്തണം. രക്തമോ മറ്റ് അവശിഷ്ടങ്ങളോ പെട്ടിയിൽ ഉണ്ടെങ്കിൽ ഉറുമ്പിന്റെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങളെ ഉറുമ്പ് കടിച്ചാൽ അവയുടെ മരണത്തിനു കാരണമാകും.

ADVERTISEMENT

പ്രസവിച്ചുകൊണ്ടിരിക്കുന്ന മുയലുകളെ അടുത്തേക്കു പോയി ശല്യപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ചില മുയലുകൾ  ഉടമയുടെ സാമീപ്യം ബുദ്ധിമുട്ടായി കരുതാറില്ലെങ്കിലും ചില മുയലുകൾ ബുദ്ധിമുട്ട് കാണിക്കുകയും കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ ആക്രമിക്കുകയോ ചെയ്തേക്കാം. 

മുയലിന്റെ പ്രസവ നിമിഷങ്ങൾ അറിയാൻ വിഡിയോ കാണാം

English summary: How to Care for Newborn Rabbits, Rabbit Breeding