പശുക്കൾക്കും കന്നുകുട്ടികൾക്കും രോഗം വരാതെ അവരുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ അവയെ കൃത്യമായി വിരയിളക്കുകയും, പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും വേണം. വിരയിളക്കൽ പശുക്കുട്ടികൾക്ക് 2 മുതൽ 3 ആഴ്ച പ്രായമാകുമ്പോൾ തന്നെ ആദ്യ വിരമരുന്ന് കൊടുക്കണം. ശേഷം 6 മാസം പ്രായമാകുന്നതുവരെ മാസം തോറും വിരയിളക്കണം. അവശത,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പശുക്കൾക്കും കന്നുകുട്ടികൾക്കും രോഗം വരാതെ അവരുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ അവയെ കൃത്യമായി വിരയിളക്കുകയും, പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും വേണം.

വിരയിളക്കൽ 

ADVERTISEMENT

പശുക്കുട്ടികൾക്ക് 2 മുതൽ 3 ആഴ്ച പ്രായമാകുമ്പോൾ തന്നെ ആദ്യ വിരമരുന്ന് കൊടുക്കണം. ശേഷം 6 മാസം പ്രായമാകുന്നതുവരെ മാസം തോറും വിരയിളക്കണം. 

അവശത, വിശപ്പില്ലായ്മ, വയറിളക്കം, കുടം പോലെ വീർത്ത വയർ, താട വീക്കം, പരുപരുത്ത രോമങ്ങൾ എന്നീ ലക്ഷണങ്ങൾ കണ്ടയുടനെ ഒരു വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം വിരമരുന്ന് കൊടുക്കേണ്ടതാണ്. 

ഗർഭിണിയായ പശുവിന് ഏഴാം മാസവും, പ്രസവിച്ചയുടനെ രണ്ടാഴ്ചയെത്തുമ്പോഴും ഒരു വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം വിരമരുന്ന് കൊടുക്കണം. 

പ്രതിരോധ കുത്തിവയ്പ് 

ADVERTISEMENT

പശുക്കൾക്ക് കാലാകാലങ്ങളിൽ, യഥാസമയം, പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതാണ്. കുളമ്പുരോഗം, അടപ്പൻ, കുരളടപ്പൻ എന്നീ രോഗങ്ങൾക്ക്‌ നമ്മുടെ സംസ്ഥാനത്തു പ്രതിരോധകുത്തിവയ്പ്പ് നിലവിലുണ്ട്. 

കുളമ്പുരോഗത്തിനുള്ള കുത്തിവയ്പ്പ് നിർബന്ധമായും ചെയ്യിപ്പിക്കണം. ആദ്യം 4 മാസം പ്രായമാകുമ്പോഴും, പിന്നീട് 6 മാസം ഇടവിട്ടും കുത്തിവയ്പ്പ് തുടരുക. ഏഴു മാസത്തിനു മേൽ ചെനയുള്ള പശുക്കളെ കുത്തിവയ്‌ക്കേണ്ടതില്ല. അവയ്ക്കു പ്രസവിച്ച് 2 ആഴ്ച കഴിഞ്ഞ് കുത്തിവയ്പ് നൽകിയാൽ മതി. 

കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് ‘ഗോരക്ഷാ’ പദ്ധതിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്തു കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് കൃത്യമായി നടത്തിവരുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി വോളണ്ടിയർമാർ കർഷക ഭവനങ്ങളിൽ വന്നു ആടുമാടുകളെ കുത്തിവയ്ക്കും. 

അടപ്പൻ രോഗത്തിനുള്ള കുത്തിവയ്പ്, കന്നുകുട്ടി 4 മാസം പ്രായമാകുമ്പോൾ ചെയ്യുക. 6 മാസത്തിനു ശേഷം അടുത്ത കുത്തിവയ്പ് നടത്തുക. 

ADVERTISEMENT

കുരലടപ്പ(Haemorrhagic Septicaemia)ന്റെ കുത്തിവയ്പും 4 മാസം പ്രായമെത്തുമ്പോൾ  ആദ്യം നടത്തുക. പിന്നീട് വർഷം തോറും തുടരുക.

അടപ്പൻ, കുരളടപ്പൻ എന്നീ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള വാക്‌സിൻ മൃഗാശുപത്രികളിൽ ലഭ്യമാണ്. അതിനാൽ ഈ കുത്തിവയ്പ്പുകൾ നടത്താൻ അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടറെ സമീപിക്കുക.

English summary: Dewormers and vaccinations in cattle