കോഴികളിൽ കണ്ടുവരുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനമാണ് ന്യൂ കാസില്‍/ റാണിക്കെറ്റ് രോഗം. കോഴിവസന്ത എന്ന പേരിലാണ് ഈ രോഗം കര്‍ഷകര്‍ക്ക് പരിചിതം. ഏവിയന്‍ പാരമിക്സോ ടൈപ്പ് എ എന്നയിനം വൈറസുകളാണ് കോഴിവസന്ത രോഗത്തിനു കാരണം. ദേശാടനപക്ഷികളും കാട്ടുപക്ഷികളും പുറംനാടുകളില്‍നിന്ന് കൊണ്ടു വരുന്ന പ്രാവ്, തത്ത

കോഴികളിൽ കണ്ടുവരുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനമാണ് ന്യൂ കാസില്‍/ റാണിക്കെറ്റ് രോഗം. കോഴിവസന്ത എന്ന പേരിലാണ് ഈ രോഗം കര്‍ഷകര്‍ക്ക് പരിചിതം. ഏവിയന്‍ പാരമിക്സോ ടൈപ്പ് എ എന്നയിനം വൈറസുകളാണ് കോഴിവസന്ത രോഗത്തിനു കാരണം. ദേശാടനപക്ഷികളും കാട്ടുപക്ഷികളും പുറംനാടുകളില്‍നിന്ന് കൊണ്ടു വരുന്ന പ്രാവ്, തത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴികളിൽ കണ്ടുവരുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനമാണ് ന്യൂ കാസില്‍/ റാണിക്കെറ്റ് രോഗം. കോഴിവസന്ത എന്ന പേരിലാണ് ഈ രോഗം കര്‍ഷകര്‍ക്ക് പരിചിതം. ഏവിയന്‍ പാരമിക്സോ ടൈപ്പ് എ എന്നയിനം വൈറസുകളാണ് കോഴിവസന്ത രോഗത്തിനു കാരണം. ദേശാടനപക്ഷികളും കാട്ടുപക്ഷികളും പുറംനാടുകളില്‍നിന്ന് കൊണ്ടു വരുന്ന പ്രാവ്, തത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴികളിൽ കണ്ടുവരുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനമാണ് ന്യൂ കാസില്‍/ റാണിക്കെറ്റ് രോഗം. കോഴിവസന്ത എന്ന പേരിലാണ് ഈ രോഗം കര്‍ഷകര്‍ക്ക് പരിചിതം. ഏവിയന്‍ പാരമിക്സോ ടൈപ്പ് എ  എന്നയിനം വൈറസുകളാണ് കോഴിവസന്ത രോഗത്തിനു കാരണം. ദേശാടനപക്ഷികളും കാട്ടുപക്ഷികളും പുറംനാടുകളില്‍നിന്ന് കൊണ്ടു വരുന്ന പ്രാവ്, തത്ത അടക്കമുള്ള ഓമനപക്ഷികളുമെല്ലാം വൈറസിന്‍റെ വാഹകരാവാന്‍ സാധ്യതയേറെയാണ്. 

രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ ഉച്ഛ്വാസവായുവിലൂടെയും ശരീരസ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ പുറന്തള്ളും. ഈ പക്ഷികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അവയുടെ കാഷ്ഠം കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം, മറ്റ് ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും വൈറസുകൾ വേഗത്തില്‍ പടര്‍ന്നു പിടിക്കും. രോഗാണു മലിനമായ ജലകണികകൾ, പൊടിപടലങ്ങൾ എന്നിവ വഴി വായുവിലൂടെയും വൈറസ് വ്യാപനം നടക്കും.

ADVERTISEMENT

കോഴിവസന്ത എങ്ങനെ തിരിച്ചറിയാം

കൂടുകളിൽ അടച്ചിട്ട് വളർത്തുന്നവയേക്കാൾ അഴിച്ചു വിട്ട് വളർത്തുന്ന കോഴികൾക്കാണ് കൂടുതൽ രോഗ സാധ്യത. വൈറസ് ബാധയേറ്റ് രണ്ടു മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവും. കോഴികളുടെ ശ്വസനവ്യൂഹത്തെയാണ് വൈറസുകൾ പ്രധാനമായും ബാധിക്കുക. ഒപ്പം ദഹനേന്ദ്രിയവ്യൂഹത്തെയും നാഡികളെയും വൈറസ് ആക്രമിക്കും. ചെറിയ പ്രായത്തിലുള്ള കോഴികളിലാണ് രോഗം കൂടുതല്‍ മാരകം. കൂടിന്‍റെ ഒരു മൂലയില്‍ തലതാഴ്ത്തി തൂങ്ങി നില്‍ക്കല്‍, ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, കൊക്കുകള്‍ പാതി തുറന്നു പിടിച്ചുള്ള ശ്വാസോച്ഛ്വാസം, ദുര്‍ഗന്ധത്തോടുകൂടിയ പച്ചയും വെള്ളയും കലര്‍ന്ന വയറിളക്കം, കഴുത്ത് പിരിച്ചില്‍, ചിറകുകളുടെയും കാലുകളുടെയും തളര്‍ച്ച, കൊക്കിനും കണ്ണിനും ചുറ്റും വീക്കം, താടയും പൂവും നീല നിറത്തിൽ വ്യത്യാസപ്പെടൽ തുടങ്ങിയവയാണ് കോഴിവസന്ത രോഗത്തിന്‍റെ ലക്ഷണങ്ങള്‍. മുട്ടയിടുന്ന കോഴികളില്‍ മുട്ടയുല്‍പ്പാദനം നിലയ്ക്കാനും മുട്ടയുടെ ആകൃതി, പുറന്തോടിന്റെ നിറം, കട്ടി എന്നിവ വ്യത്യാസപ്പെടാനും മുട്ടയുടെ മഞ്ഞക്കുരു കലങ്ങിയിരിക്കാനും രോഗം കാരണമാവും.

കോഴിവസന്തയ്ക്ക് കാരണമാകുന്ന ഏവിയൻ പാരമിക്സോ വൈറസുകളില്‍ തീവ്രത കുറഞ്ഞ തോതില്‍ മാത്രം രോഗമുണ്ടാകുന്നതും അതിതീവ്രമായി രോഗമുണ്ടാക്കാന്‍ ശേഷിയുള്ളതുമായ വിവിധ തരം വൈറസുകളുണ്ട്. വൈറസുകളുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങളും, മരണനിരക്കും, പകര്‍ച്ചയുമെല്ലാം വ്യത്യാസപ്പെടും. അതിതീവ്ര വൈറസുകളാണെങ്കില്‍ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് 2-3 ദിവസത്തിനകം കോഴികള്‍ മരണപ്പെടും. ചൂടും ഈര്‍പ്പവും ഉള്ള സാഹചര്യങ്ങളില്‍ ദീര്‍ഘനാള്‍ നശിക്കാതെ നിലനില്‍ക്കാനുള്ള കഴിവും വൈറസിനുണ്ട്.

രോഗബാധ കണ്ടെത്തിയാല്‍

ADVERTISEMENT

വസന്ത രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കോഴികളെ കൂട്ടത്തില്‍നിന്ന് മാറ്റിയിട്ട് പരിചരിക്കണം. അതല്ലെങ്കിൽ രോഗം മറ്റു കോഴികളിലേക്ക് വേഗത്തിൽ പടരും. വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള  ഫലപ്രദമായ മരുന്നുകള്‍ ഒന്നും തന്നെയില്ല. പാർശ്വാണു ബാധകൾ തടയാൻ ആന്റിബയോട്ടിക്ക് മരുന്നുകള്‍ , പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി വർധിപ്പിക്കാന്‍ ലിവര്‍ ടോണിക്കുകള്‍, മള്‍ട്ടി വൈറ്റമിന്‍ മരുന്നുകള്‍, മിത്രാണുമിശ്രിതങ്ങളായ പ്രോബയോട്ടിക്കുകള്‍ എന്നിവ രോഗം ബാധിച്ച കോഴികൾക്കും മുൻകരുതൽ എന്ന നിലയിൽ മറ്റ് കോഴികൾക്കും ഡോക്ടറുടെ നിർദേശപ്രകാരം നല്‍കാം. നല്ല വയറിളക്കം കാണിക്കുന്ന കോഴികൾക്ക് നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി 5-10 മില്ലി വീതം ദിവസവും നൽകുന്നത് ഫലപ്രദമാണ്. രോഗം കണ്ടെത്തിയ കോഴികളെ പാര്‍പ്പിച്ചിരുന്ന കൂടുകൾ വീര്യം കൂടിയ അണുനാശിനികള്‍ (ലൈസോള്‍ (1:5000), കോസ്റ്റിക് സോഡ (2%), പൊട്ടാസ്യം പെര്‍മാംഗനേറ്റ് (1:1000), കൊർസോലിൽ, ബ്ലീച്ചിംങ് പൗഡർ )ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വെയിലേല്‍പ്പിക്കണം. കൂടുകളിലും ഇൻക്യുബേറ്ററുകളിലും ഫോർമാലിനും പൊട്ടാസ്യം പെർമാഗനേറ്റും ചേർത്ത മിശ്രിതമുപയോഗിച്ച് ഫ്യൂമിഗേഷനും നടത്തുന്നതും വൈറസിനെ നിർവീര്യമാക്കാൻ ഫലപ്രദമാണ്.

കോഴിവസന്ത തടയാന്‍

കോഴിവസന്ത തടയാൻ ഫലപ്രദമായ പ്രതിരോധകുത്തിവയ്പ്പുകള്‍ ലഭ്യമായതിനാല്‍ കുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി എടുത്ത് പക്ഷികളെ സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 5-7 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള ആർഡിഎഫ് (RDF) വാക്സിൻ ഒരു തുള്ളി കണ്ണിലോ മൂക്കിലോ നല്‍കണം. തുടര്‍ന്ന് 3-4 ആഴ്ച പ്രായമെത്തുമ്പോള്‍ കേഴിവസന്തക്കെതിരെയുള്ള ബൂസ്റ്റര്‍ വാക്സിനായ ലസോട്ട (Lasota) വാക്സിൻ കുടിവെള്ളത്തിൽ ലയിപ്പിച്ച് നല്‍കണം.

ലസോട്ട വാക്സിൻ ലയിപ്പിക്കുന്നതിനു മുൻപായി കുടിവെള്ളപാത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കണം. സോപ്പോ അണുനാശിനികളോ കലർത്താത്ത ശുദ്ധജലത്തിൽ വേണം കുടിവെള്ള പാത്രങ്ങൾ വൃത്തിയാക്കാൻ. വാക്സിൻ നൽകുന്നതിന് മുൻപായി വേനൽ കാലമാണെങ്കിൽ ഒരു മണിക്കൂറും മറ്റ് സമയങ്ങളിൽ രണ്ട് മണിക്കൂറും കുട്ടിൽനിന്നും കുടിവെള്ളം മാറ്റിവയ്ക്കണം.

ADVERTISEMENT

ഇത് കോഴികളുടെ ദാഹം വർധിപ്പിക്കുന്നതിനും ആവശ്യമായ അളവിൽ വാക്സിൻ വേഗത്തിൽ ശരീരത്തിലെത്തുന്നതിനും സഹായിക്കും. ശേഷം കോഴികളുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യമായ വാക്സിന്‍ അണുനാശിനികളൊന്നും കലരാത്ത കുടിവെള്ളത്തില്‍ ലയിപ്പിച്ച് കൂട്ടില്‍ ഒരുക്കാം. കുടിവെള്ളത്തില്‍ വാക്സിൻ ലയിപ്പിക്കുന്നതിന് മുൻപായി ഒരു ലീറ്ററിന് 5 ഗ്രാം എന്ന കണക്കില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതും ഐസ് കഷ്ണങ്ങള്‍ പൊടിച്ചിടുന്നതും കോഴിവസന്ത വാക്സിന്‍റെ ഫലപ്രാപ്തി കൂട്ടും. രണ്ട് മണിക്കൂറിനുള്ളില്‍ കോഴികള്‍ കുടിച്ച് തീര്‍ക്കുന്ന അളവു മാത്രം വെള്ളമെടുത്ത് അതിൽ വേണം വാകസിന്‍ കലക്കി കൂട്ടില്‍ ഒരുക്കേണ്ടത്.

മുട്ടക്കോഴികള്‍ക്ക് 56 ദിവസം/8 ആഴ്ചയും, 16-18 ആഴ്ചയും (മുട്ടയുൽപാദനം ആരംഭിക്കുന്നതിന് മുൻപ്) പ്രായമെത്തുമ്പോൾ കോഴിവസന്ത തടയാനുള്ള അടുത്ത പ്രതിരോധ കുത്തിവയ്പ് നല്‍കണം. ഇതിന് ആര്‍ഡികെ (RDK), ആര്‍ 2 ബി (R2B) തുടങ്ങിയ വാക്സിനുകൾ ഉപയോഗിക്കാം. വാക്സിന് ഒപ്പം ലഭിക്കുന്ന ലായകം (Diluent) ചേർത്ത് നേര്‍പ്പിച്ച വാക്സിന്‍ ഓരോ കോഴിക്കും അര മില്ലിലീറ്റര്‍ വീതം ചിറകിലെയോ കഴുത്തിലെയോ ത്വക്കിനടിയില്‍ കുത്തിവയ്പായി നൽകണം. ആര്‍ 2 ബി വാക്സിൻ തുടയിലെയോ മാറിലേയോ പേശികളിൽ അര മില്ലി വീതം കുത്തിവയ്പായും നൽകാവുന്നതാണ്. വാക്സിൻ 100, 400, 1000, 2500 തുടങ്ങിയ വിവിധ മാത്രകളിൽ വിപണിയിൽ ലഭ്യമാണ്. വാക്സിൻ മൃഗാശുപത്രികൾ വഴി കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. വാക്സിൻ നൽകി രണ്ട് ദിവസത്തേക്ക് കോഴികളെ കൃത്യമായി നിരീക്ഷിക്കണം. വാക്സിൻ നൽകിയതിന് ഒന്നുരണ്ട് ദിവസം കോഴികൾ അൽപം ക്ഷീണം കാണിക്കുന്നത് സ്വാഭാവികമാണ്, അതിൽ ആശങ്കപ്പെടേണ്ടതില്ല. രോഗപ്പകര്‍ച്ച കൂടുതലുള്ള സ്ഥലങ്ങളില്‍ ആറു മാസം കൂടുമ്പോള്‍ ഈ കുത്തിവയ്പ് ആവര്‍ത്തിക്കാവുന്നതാണ്.

കോഴിവസന്ത തടയാനായി കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഘട്ടം ഘട്ടമായി നൽകുന്ന വീര്യം കുറഞ്ഞ ആർഡിഎഫ്, ലസോട്ട തുടങ്ങിയ വാക്സിനുകൾ കൃത്യമായി എടുക്കാത്ത കോഴികളുണ്ടാവാം. പല സ്ഥലങ്ങളിൽനിന്നായി വാങ്ങി കൊണ്ടുവരുന്ന കോഴികൾക്ക് അവ കുഞ്ഞായിരുന്നപ്പോൾ വാക്സിൻ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളും ഉണ്ടായിരിക്കാം. ഈ സാഹചര്യങ്ങളിൽ എട്ട് ആഴ്ചയ്ക്കു  മുകളിൽ പ്രായമുള്ള കോഴികൾക്ക് യാതൊരു കാരണവശാലും ആര്‍ഡികെ, ആര്‍2ബി തുടങ്ങിയ പ്രതിരോധ കുത്തിവയ്പുകൾ ആദ്യഘട്ടത്തിൽ നേരിട്ട് നൽകരുത്. വീര്യം കൂടിയ വൈറസ് സ്ട്രയിനിൽനിന്ന് നിർമിക്കുന്ന ആര്‍ 2 ബി/ ആർഡികെ വാക്സിനുകൾ മുൻപ് വാക്സിനുകൾ ഒന്നും എടുത്തിട്ടില്ലാത്ത കോഴികളിൽ വിപരീതഫലം ചെയ്തേക്കാം. ചില സാഹചര്യങ്ങളിൽ രോഗം പൊട്ടിപ്പുറപ്പെടാനും ഇടയാക്കും. 

ചെറുപ്രായത്തിൽ വാക്സിനുകൾ എടുക്കാത്തതും എടുത്തതായി ഉറപ്പില്ലാത്തതുമായ കോഴികൾക്ക് ആദ്യ ഘട്ടത്തിൽ മുൻപ് പറഞ്ഞ രീതിയിൽ ലസോട്ട വാക്സിൻ കുടിവെള്ളത്തിൽ കലക്കി നൽകണം. കുടിവെള്ളത്തിൽ നൽകുന്നതിന് പകരം വാക്സിൻ തുള്ളികളായി കണ്ണിലോ മൂക്കിലോ നൽകാവുന്നതുമാണ്. ഈ രീതി വാക്സിൻ പ്രൈംമിങ് എന്നാണറിയപ്പെടുന്നത്. ഇതിന് ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ആർ 2 ബി അല്ലങ്കിൽ ആർഡികെ വാക്സിൻ കുത്തിവയ്പായി നൽകുന്നതാണ് സുരക്ഷിതം.

നാടൻ കോഴിയെ വൈറസിനറിയില്ല

നാടന്‍ കോഴികള്‍ക്ക് ഈ പ്രതിരോധകുത്തിവയ്പ്പുകള്‍ ഒന്നും ആവശ്യമില്ലെന്ന് കരുതുന്ന കര്‍ഷകര്‍ ചിലരെങ്കിലുമുണ്ട്. സങ്കരയിനം കോഴികളെ അപേക്ഷിച്ച് നാടന്‍ കോഴികള്‍ക്ക് പൊതുവെ രോഗപ്രതിരോധശേഷി അൽപം കൂടുതലുണ്ടെന്നത് വസ്തുതയാണ്. എങ്കിലും അതിതീവ്ര കോഴിവസന്ത വൈറസുകളെ തടയാന്‍ ഈ സ്വാഭാവികപ്രതിരോധശേഷിക്ക് കഴിയണമെന്നില്ല. നാടനെന്നോ, സങ്കരയിനമെന്നോ പരിഗണിക്കാതെ വൈറസുകള്‍ കോഴികളെയെല്ലാം ബാധിക്കും. ചികിത്സിക്കും മുന്‍പേ കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ നാടന്‍ കോഴികള്‍, ഫാന്‍സി/അലങ്കാര കോഴികള്‍, വിനോദത്തിനായി വളര്‍ത്തുന്ന അസീല്‍ അടക്കമുള്ള പോര് കോഴികള്‍, ജൈവരീതിയിൽ അഴിച്ചു വിട്ട് വളർത്തുന്ന കോഴികൾ ഉള്‍പ്പെടെയുള്ള എല്ലാം തരം കോഴികള്‍ക്കും വസന്ത രോഗത്തിനെതിരായ പ്രതിരോധകുത്തിവയ്പ് കൃത്യമായി നല്‍കുന്നതില്‍ ഒട്ടും ഉപേക്ഷ അരുത്.

കോഴിവസന്ത തടയാൻ വാക്സിനേഷനൊപ്പം ജൈവ സുരക്ഷയും

ദേശാടനപക്ഷികളും ചിലയിനം കാട്ടുപക്ഷികളും മറുനാടുകളിൽ നിന്നെത്തുന്ന ഓമനപക്ഷികളും വൈറസിന്റെ വാഹകരും രോഗബാധിതരും ആവാന്‍ സാധ്യതയുണ്ട്. ഈ പക്ഷികളും കോഴികളും തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ഫലപ്രദമായ ജൈവസുരക്ഷാമാര്‍ഗങ്ങള്‍ ഫാമിൽ സ്വീകരിക്കണം. ദേശാടന പക്ഷികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലേക്ക് കോഴികളെ അഴിച്ച് വിട്ട് വളർത്തരുത്. ദേശാടനകിളികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ തീറ്റയവശിഷ്ടങ്ങളും, മാലിന്യങ്ങളും ഫാമിന്‍റെ പരിധിയില്‍ നിക്ഷേപിക്കരുത്. ജലപക്ഷികളും, ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും, ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി അടച്ച് സൂക്ഷിക്കണം.

വാക്സിൻ നൽകുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

  • വാക്സിൻ നൽകേണ്ട രീതിയും മാത്രയും കൃത്യമായി പാലിക്കുക എന്നത് പ്രധാനമാണ്.
  • 2-8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വാക്സിന്‍ സൂക്ഷിക്കാന്‍ ഉചിതമായ താപനില. വാക്സിനുകള്‍ വാങ്ങി ഫാമിലെത്തിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വാക്സിൻ നൽകുമ്പോഴും വാക്സിന്‍റെ ഈ ശീതശൃംഖല മുറിയാതെ കരുതേണ്ടത് ഫലപ്രാപ്തിക്ക് പ്രധാനമാണ്.
  • വാക്സിൻ ഫാമിലേക്ക് കൊണ്ട് വരുമ്പോൾ ഐസ്, ജെൽപാക്ക് എന്നിവ ഉപയോഗിക്കണം. വാക്സിൻ റെഫ്രിജറേറ്ററിൽ മാത്രം സൂക്ഷിക്കണം. കുത്തിവയ്പ് നൽകാൻ ആരംഭിക്കുന്നതിന്റെ തൊട്ടു മുൻപ് മാത്രമേ വാക്സിൻ റഫ്രിജറേറ്ററിൽ നിന്നെടുത്ത് ഒപ്പമുള്ള ലായകവുമായി ചേർത്ത് നേർപ്പിക്കാൻ പാടുള്ളൂ. മാത്രമല്ല നേർപ്പിക്കുന്നതിന് മുൻപായി അതിന് ഉപയോഗിക്കുന്ന ലായകത്തിന്റെ താപനിലയും
  • 8-10 ഡിഗ്രി സെൽഷ്യസിൽ താഴെയാണന്ന് ഉറപ്പാക്കണം. നേർപ്പിച്ച വാക്സിൻ ഉപയോഗിക്കുന്ന സമയത്ത് ശീതശ്യംഖല മുറിയാതിരിക്കാൻ ഒരു പാത്രത്തിൽ ഐസ് ഇട്ട് വാക്സിൻ ബോട്ടിൽ അതിൽ സൂക്ഷിക്കണം. നേർപ്പിച്ച വാക്സിൻ കുത്തിവയ്ക്കാൻ തുടങ്ങിയാൽ പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ കുത്തിവയ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം.
  • ഒരു തവണ തുറന്ന വാക്സിൻ ബോട്ടിലുകൾ പിന്നീട് നൽകുന്നതിനായി സൂക്ഷിച്ച് വയ്ക്കരുത്. ആരോഗ്യമുള്ള കോഴികള്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കാന്‍ പാടുള്ളൂ. ഫാമിലെ എല്ലാ കോഴികൾക്കും ഒരൊറ്റ ദിവസം തന്നെ വാക്സിൻ നൽകണം. ഒന്നിൽ അധികം അസുഖങ്ങൾക്കുള്ള വാക്സിനേഷനുകൾ ഒരു ദിവസം തന്നെ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
  • കുത്തിവയ്പിന് ശേഷം മിച്ചം വരുന്ന വാക്സിൻ കത്തിച്ച് നശിപ്പിക്കണം. കുത്തിവയ്പ്പിന് ഉപയോഗിച്ച സൂചികളും സിറിഞ്ചുകളും സുരക്ഷിതമായി കുഴിച്ച് മൂടണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിന് ഒരാഴ്ച മുന്‍പ് മുട്ടകോഴികളെ വിരയിളക്കാന്‍ മറക്കരുത്. ഇത് പ്രതിരോധ കുത്തിവയ്പ്പിന്‍റെ ഫലപ്രാപ്തി കൂട്ടും.
  • വേനൽ കാലത്ത് വാക്സിന്‍ നല്‍കുന്നത് അതിരാവിലെയോ വൈകുന്നേരമോ ആയി ക്രമീകരിക്കണം. കോഴികളുടെ സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. വാക്സിൻ നല്‍കിയതിന് ശേഷം ശരീരസമ്മര്‍ദ്ദം ഉണ്ടാവാനിടയുള്ളതിനാല്‍ കോഴികള്‍ക്ക് വാക്സിൻ നൽകുന്നതിന് ഒരാഴ്ച മുൻപും ശേഷവും ധാതുലവണ ജീവക മിശ്രിതങ്ങള്‍ കുടിവെള്ളത്തില്‍ നല്‍കണം.
  • ഫാമിലെ കോഴികളില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഫാമിലെ മറ്റ് കോഴികള്‍ക്ക് തല്‍ക്കാലം വാക്സിന്‍ നല്‍കരുത്. രോഗാണുസംക്രമണ സമയത്ത് വാക്സിന്‍ നല്‍കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

English summary: Newcastle Disease in Poultry