വൈറസ് അണുബാധയാണെങ്കിലും പിന്നീടുണ്ടാകുന്ന ബാക്ടീരിയ അണുബാധയാണ് പല ജീവികളിലും രോഗങ്ങൾ മൂർച്ഛിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എല്ലാ ബാക്ടീരിയകളെയും അടച്ചാക്ഷേപിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ബാക്ടീരിയകൾ രണ്ടു തരത്തിലുണ്ട്. ഒന്ന്, രോഗകാരികൾ, മറ്റൊന്ന് ദഹനത്തിന് സഹായിക്കുന്ന

വൈറസ് അണുബാധയാണെങ്കിലും പിന്നീടുണ്ടാകുന്ന ബാക്ടീരിയ അണുബാധയാണ് പല ജീവികളിലും രോഗങ്ങൾ മൂർച്ഛിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എല്ലാ ബാക്ടീരിയകളെയും അടച്ചാക്ഷേപിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ബാക്ടീരിയകൾ രണ്ടു തരത്തിലുണ്ട്. ഒന്ന്, രോഗകാരികൾ, മറ്റൊന്ന് ദഹനത്തിന് സഹായിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറസ് അണുബാധയാണെങ്കിലും പിന്നീടുണ്ടാകുന്ന ബാക്ടീരിയ അണുബാധയാണ് പല ജീവികളിലും രോഗങ്ങൾ മൂർച്ഛിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എല്ലാ ബാക്ടീരിയകളെയും അടച്ചാക്ഷേപിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ബാക്ടീരിയകൾ രണ്ടു തരത്തിലുണ്ട്. ഒന്ന്, രോഗകാരികൾ, മറ്റൊന്ന് ദഹനത്തിന് സഹായിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറസ് അണുബാധയാണെങ്കിലും പിന്നീടുണ്ടാകുന്ന ബാക്ടീരിയ അണുബാധയാണ് പല ജീവികളിലും രോഗങ്ങൾ മൂർച്ഛിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എല്ലാ ബാക്ടീരിയകളെയും അടച്ചാക്ഷേപിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ബാക്ടീരിയകൾ രണ്ടു തരത്തിലുണ്ട്. ഒന്ന്, രോഗകാരികൾ, മറ്റൊന്ന്  ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്കുകൾ. ഒന്നിലും പെടാത്ത ബാക്ടീരിയകളും ഉണ്ട്.

കോഴികളുടെ അന്നനാളത്തിൽ രണ്ടുതരം ബാക്ടീരിയകളുണ്ട്. രോഗകാരികളല്ലാത്ത, ആദ്യമേ അന്നനാളത്തിൽ സ്ഥിരതാമസമാക്കിയവ. ഇവ ദഹനത്തെ സഹായിക്കുന്നു, കുടൽപ്പുണ്ണിനെ തടയുന്നു, അന്നനാളത്തിന്റെ ഭിത്തിയെ സംരക്ഷിക്കുന്നു, അങ്ങനെ പല ഉപകാരങ്ങളും ഇവയെകൊണ്ട് ഉണ്ട്. ഇവ പ്രോബയോട്ടിക്കുകൾ എന്നറിയപ്പെടുന്നു.

ADVERTISEMENT

രണ്ടാമത്തെ വിഭാഗക്കാർ രോഗകാരികളാണ്. അവർ പുറത്തുനിന്നു വന്നവയോ അല്ലെങ്കിൽ അന്നനാളത്തിൽ ആദ്യമേ ഉള്ളവ ക്രമാതീതമായി എണ്ണം പെരുകിയതോ ആവാം. 

രോഗകാരികളായ ബാക്ടീരിയകളുടെ എണ്ണം പേരുകാതിരിക്കാനും ദഹനത്തിന് സഹായിക്കാനും ഇപ്പോൾ പ്രോബയോട്ടിക്കുകൾ തീറ്റയിൽ ചേർത്ത് നൽകാറുണ്ട്. ഈ രണ്ടു ബാക്ടീരുയകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം രോഗകാരികൾ വളരാൻ 7നു മുകളിൽ pH(അംളത)  ഉള്ള അന്തരീക്ഷം വേണം എന്നുള്ളതും ഉപകാരികൾ വളരാൻ 7നു താഴെയുള്ള pH (അസിഡിറ്റി) വേണം എന്നുള്ളതുമാണ്.

ഒരു പദാർഥത്തിന്റെ അസിഡിറ്റി അളക്കുന്ന തോതാണ് pH.ശുദ്ധജലത്തിന്റെ pH 7 ആണ്. ഇതിനു താഴെ pH ഉള്ളവയെ ആസിഡ് എന്നും 7നു മുകളിൽ pH ഉള്ളവയെ ആൽക്കലി എന്നും വിളിക്കുന്നു. കുറഞ്ഞ രീതിയിലുള്ള മലിനീകരണം പോലും വെള്ളത്തിന്റെ pH 7നു മുകളിൽ എത്തിക്കുന്നു. സാധാരണ ഗതിയിൽ വെള്ളത്തിൽനിന്നും തീറ്റയിൽനിന്നുമാണ് രോഗകാരികൾ അന്നനാളത്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ കോഴികൾക്ക് ഉയർന്ന pH ഉള്ള വെള്ളം നൽകിയാൽ രോഗകാരികളായ ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടും.

ഇതു മറികടക്കാൻ കോഴി ഫാമുകളിൽ എന്താണ് ചെയ്യുന്നത്?

ADVERTISEMENT

വെള്ളത്തിന്റെ pH കുറയ്ക്കുക തന്നെ പോംവഴി. വെള്ളത്തിന്റെ pH കുറച്ചാൽ പലതുണ്ട് ഗുണം. രോഗാണുക്കൾ എവിടെനിന്ന് അന്നനാളത്തിൽ എത്തിയാലും അവയ്ക്ക് വളരാൻ കഴിയില്ല, രോഗമുണ്ടാക്കാനും കഴിയില്ല. കൂടാതെ ഉപകാരികളായ പ്രോബയോട്ടികുകൾ കൂടുതലായി വളരുകയും അവ ദഹനത്തെ സഹായിക്കുകയും, കുടൽഭിത്തി സംരക്ഷിക്കുകയും ചെയ്യും. കൂടാതെ രോഗകാരികളുടെ വളർച്ചയും തടയും. അപ്പോൾ വെള്ളത്തിന്റെ pH കുറയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്.

ആദ്യകാലങ്ങളിൽ ഇതിനു വേണ്ടി കർഷകർ വിനാഗിരി പൗഡർ വെള്ളത്തിൽ ചേർത്തിരുന്നു. ഇപ്പോൾ പക്ഷേ കൃത്യമായ ഉൽപന്നങ്ങൾ ലഭ്യമാണ്. ഓറഞ്ച് പോലുള്ള പഴങ്ങളിലും,പാൽ ഉൽപന്നങ്ങളിലും,കോഴികളുടെ തന്നെ അന്നനാളങ്ങളിലും കാണുന്ന ഓർഗാനിക് ആസിഡുകളായ സിട്രിക് ആസിഡ്, ഫുമറിക് ആസിഡ്, ഫോർമിക് ആസിഡ്, ബ്യുടെറിക് ആസിഡ് എന്നിവയാണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്.

ഉൽപന്നതിന്റെ ഘടനയ്ക്കനുസരിച്ച് ആയിരം ലീറ്റർ വെള്ളത്തിൽ 100-200 മില്ലി വരെ ചേർത്ത് സ്ഥിരമായോ ആഴ്ചയിൽ 3 ദിവസമോ നൽകാം. കൂടാതെ പ്രോബയോട്ടിക്കുകൾ കൂടി നൽകിയാൽ അന്നനാളത്തിലെ രോഗങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കുന്നു. ഇതിലൂടെ ഫാമുകളിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും പരമാവധി കുറയ്ക്കാം.

രോഗം വന്നതിനു ശേഷം ആന്റിബയോട്ടിക്‌ ചികിത്സ നൽകുന്ന പ്രവണത ഒഴിവാക്കി അസിഡിഫയറുകളും പ്രോബയോട്ടികുകളും ഉപയോകിച്ചു രോഗം പ്രതിരോധിക്കുന്ന രീതിയിലേക്ക് കർഷകർ മാറിതുടങ്ങിയിട്ടുണ്ട്. എങ്കിലും ഈ ആശയം ഇനിയും കേരളത്തിൽ അത്ര പ്രചാരത്തിൽ  എത്തിയിട്ടില്ല എന്നുവേണം പറയാൻ. 

ADVERTISEMENT

പ്രോബയോട്ടികുകൾ ഉപയോഗിക്കുമ്പോൾ ബ്ലീച്ചിങ് പൗഡർ പോലുള്ള സാനിറ്റൈസർ ഉപയോഗിക്കാൻ പാടില്ല. ക്ലോറിൻ പോലുള്ള എല്ലാ സാനിറ്റൈസറുകളും ഉപകാരമുള്ള ബാക്ടീരിയാകളെയും രോഗകാരികളായ ബാക്ടീരിയാകളെയും നശിപ്പിക്കും. സാനിറ്റൈസറുകൾക്ക് പകരം അസിഡിഫയറുകളും പ്രോബയോട്ടിക്കുകളും എന്ന ആശയത്തിലുള്ള കർഷകരുടെ ആത്‍മവിശ്വാസം വർധിപ്പിക്കാൻ നാം ഇനിയും ഒരുപാട് പരിശ്രമിക്കേണ്ടതുണ്ട്.

വളരെ കുറച്ചു ആന്റിബയോട്ടികുകൾ ഉപയോഗിക്കുക്കുന്ന നല്ല നാളേക്കായി നമുക്ക് ഇനിയും പരിശ്രമങ്ങൾ തുടരാം.

English summary: Bacterial Poultry Diseases