സമീപകാലത്ത്, പ്രത്യേകിച്ച് ലോക്‌ഡൗണ്‍ കാലത്ത് കേരളത്തിൽ ഏറെ പ്രചാരം നേടിയ കോഴിയിനമാണ് ക്രോയിലർ കോഴികൾ. കേരളത്തിൽ പൊതുവേ കണ്ടുവരുന്ന കോഴിയിനങ്ങളുമായി സാമ്യമുള്ളതിനാൽ നാടൻ കോഴികൾ എന്ന നിലയിലാണ് ഇവയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. നാടൻ കോഴികളായി പ്രചാരം നേടാനുള്ള കാരണങ്ങൾ. പലനിറത്തിലുള്ള തൂവലുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്ത്, പ്രത്യേകിച്ച് ലോക്‌ഡൗണ്‍ കാലത്ത് കേരളത്തിൽ ഏറെ പ്രചാരം നേടിയ കോഴിയിനമാണ് ക്രോയിലർ കോഴികൾ. കേരളത്തിൽ പൊതുവേ കണ്ടുവരുന്ന കോഴിയിനങ്ങളുമായി സാമ്യമുള്ളതിനാൽ നാടൻ കോഴികൾ എന്ന നിലയിലാണ് ഇവയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചത്.

നാടൻ കോഴികളായി പ്രചാരം നേടാനുള്ള  കാരണങ്ങൾ.

  • പലനിറത്തിലുള്ള തൂവലുകൾ. ഉദാ: കറുപ്പ്, തവിട്ട്, ചാര–വെള്ള കലർന്ന നിറം തുടങ്ങിയവ.
  • മുട്ടത്തോടിന്റെ തവിട്ടു നിറം.
  • സാവധാന വളർച്ചയും, കുറഞ്ഞ തീറ്റപരിവർത്തന ശേഷിയും.
  • മറ്റ് അത്യുൽപാദന ശേഷിയുള്ള കോഴികളേക്കാൾ കൂടിയ രോഗപ്രതിരോധശേഷി.  
ADVERTISEMENT

1990കളിൽ ഹരിയാനയിലെ കെഗ്ഗ്‌ഫാംസ് ഹാച്ചറി വികസിപ്പിച്ചെടുത്ത സങ്കരയിനം കോഴികളാണ് ക്രോയിലർ കോഴികൾ. ബ്രോയിലർ പൂവൻ – റോഡ‍് ഐലൻഡ് റെഡ് പി‌ട, വൈറ്റ് ലഗോൺ പൂവൻ – റോഡ് ഐലൻഡ് റെ‍ഡ് പിട എന്നിങ്ങനെയുള്ള സങ്കരപ്രജനനത്തിലൂടെയാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.

മാംസോൽപാദനത്തിനും മുട്ടയുൽപാദനത്തിനും ഇവയെ ഉപയോഗിക്കാം. സമീകൃത തീറ്റ നൽകിയും മിച്ചഭക്ഷണം നൽകിയും ഇവയെ വളർത്താം. അതുപോലെ, കൂടുകളിൽ അടച്ചിട്ടും പുറത്ത് അഴിച്ചുവിട്ടും വളർത്താൻ കഴിയും.

ADVERTISEMENT

മാംസോൽപാദനത്തിനാണു വളർത്തുന്നതെങ്കിൽ സമീകൃത തീറ്റ നൽകിയാൽ 2.5 മാസം കൊണ്ട് 2.5-3 കിലോ ശരീരഭാരം ലഭിക്കുന്നു. ഇതിനായി 5-6 കിലോ തീറ്റ ചെലവാകും. മുട്ടയുൽപാദനം കണക്കാക്കിയാൽ വർഷം 150-200 മുട്ടകൾ വരെ ലഭിക്കും.

ഹരിയാനയിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രചാരം ലഭിച്ച ഇവയെ കൂടുതലായി വളർത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലും കെനിയയിലുമൊക്കെയാണ്. ഈ അടുത്ത കാലത്തായി കേരളത്തിലും.

ADVERTISEMENT

നാടൻ കോഴിയിറച്ചി എന്ന പേരിൽ കിലോയ്ക്ക് 150-200 രൂപയ്ക്കു വരെ പൊതുവിപണിയിൽ വിൽക്കപ്പെടുന്നു.

English summary:  Kuroiler Chicken Breed Profile, and Characteristics, Poultry Farming At Home, Poultry Farming Business, Poultry Farming Egg Broiler Production, Poultry Farming In Malayalam, Poultry Farming Kerala, Poultry Farming Egg Production, Types Of Poultry Farming