നായ്ക്കൾ എപ്പോഴും മനുഷ്യരുടെ ഉത്തമ സുഹൃത്തുക്കളാണ്. പല അപകടങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ഉടമയ്ക്ക് സംരക്ഷണമൊരുക്കാനും രക്ഷിക്കാനുമൊക്കെ നായ്ക്കൾക്കു കഴിയും. വാഹനാപകടത്തിൽ പരിക്കേറ്റ ആൾക്ക് തെരുവുനായ രക്ഷകനായ സംഭവം ഏതാനും ആഴ്ചകൾക്കു മുൻപ് നാം അറിഞ്ഞതാണ്. അതുപോലെ പാമ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കൾ എപ്പോഴും മനുഷ്യരുടെ ഉത്തമ സുഹൃത്തുക്കളാണ്. പല അപകടങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ഉടമയ്ക്ക് സംരക്ഷണമൊരുക്കാനും രക്ഷിക്കാനുമൊക്കെ നായ്ക്കൾക്കു കഴിയും. വാഹനാപകടത്തിൽ പരിക്കേറ്റ ആൾക്ക് തെരുവുനായ രക്ഷകനായ സംഭവം ഏതാനും ആഴ്ചകൾക്കു മുൻപ് നാം അറിഞ്ഞതാണ്. അതുപോലെ പാമ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉടമയെ അറിയിച്ച വളർത്തുനായയെക്കുറിച്ച് കഴിഞ്ഞ ദിവസം പങ്കുവച്ചത് ഉ‌ടമയായ ജിനേഷ് രാമചന്ദ്രനാണ്.

മൂന്നു നായ്ക്കളാണ് ജിനേഷിനുള്ളത്. അദ്ദേഹം അവയെ അഴിച്ചു കളിക്കാൻ വിട്ടശേഷം വീടിനു പിന്നിലുള്ള അലക്കുകല്ലിൽ ഇരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് നായ്ക്കളിൽ ഒരാൾ ഓടിവന്ന് ജിനേഷിന്റെ അടുത്തുനിന്ന് കുര തുടങ്ങി. കൂടെ കളിക്കാൻ വിളിക്കുകയായിരിക്കുമെന്നാണ് ജിനേഷ് കരുതിയത്. അപ്പോഴാണ് ടോബി എന്ന ആ നായയുടെ നോട്ടം തന്റെ മുഖത്തേക്കല്ല കാലിലേക്കാണെന്ന് ജിനേഷ് ശ്രദ്ധിക്കുന്നത്. ടോബിയുടെ നോട്ടം അനുസരിച്ച് നോക്കിയപ്പോൾ ചുവട്ടിൽ ഒരു മൂർഖൻ പത്തി വിരിച്ച് നിൽക്കുന്നു. അവിടുന്ന് ഓടീമാറിയശേഷം നായ്ക്കളെ വടികാണിച്ച് കൂട്ടിൽ കയറ്റുകയാണ് ആ യുവാവ് ചെയ്തത്. ഉടമയെ രക്ഷിക്കാൻ സ്വജീവൻ നൽകാൻ മടിയില്ലാത്ത നായ്ക്കളെ ആദ്യംതന്നെ കൂട്ടിൽ കയറ്റാൻ ശ്രമിച്ച ജിനേഷിന്റെ പ്രവർത്തിയെ നായസ്നേഹികൾ അഭിനന്ദിക്കുകയും ചെയ്തു.

ADVERTISEMENT

നായ ഇല്ലായിരുന്നെങ്കിൽ തനിക്ക് അത്യാഹിതം സംഭവിക്കുമായിരുന്നുവെന്ന് ജിനേഷ് പറയുന്നു. ടോബി തന്റെ വീട്ടിൽ ഇല്ലായിരുന്നെങ്കിൽ! അവൻ മുൻവശത്തുനിന്ന് ഓടി കൃത്യസമയത്ത് എത്തിയിരുന്നുവെങ്കിൽ... അതുകൊണ്ടുതന്നെ എല്ലാവരും ഇനിമുതൽ നായയെ വളർത്തണം സ്നേഹിക്കണം എന്നും ഈ യുവാവ് പറയുന്നു. 

English summary: Dog Saved his Owner From Poisonous Snake