നായ്ക്കൾ എന്നാൽ അൽസേഷൻ എന്നൊരു കാലമുണ്ടായിരുന്നു. നീളമേറിയ രോമങ്ങളും കറുപ്പും ചെമ്പും നിറങ്ങളുള്ള ശരീരവും ഗാംഭീര്യമുള്ള ശബ്ദവും അൽസേഷൻ എന്ന ജർമൻ ഷെപ്പേഡ് നായ്ക്കളുടെ പ്രത്യേകതയാണ്. എന്നാൽ, ജർമൻ ഷെപ്പേഡ് നായ്ക്കളിൽ അപൂർവമായി കറുത്ത നിറത്തിലുള്ളവയും കാണപ്പെടുന്നു. ജീനുകളുടെയും നിറം നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കൾ എന്നാൽ അൽസേഷൻ എന്നൊരു കാലമുണ്ടായിരുന്നു. നീളമേറിയ രോമങ്ങളും കറുപ്പും ചെമ്പും നിറങ്ങളുള്ള ശരീരവും ഗാംഭീര്യമുള്ള ശബ്ദവും അൽസേഷൻ എന്ന ജർമൻ ഷെപ്പേഡ് നായ്ക്കളുടെ പ്രത്യേകതയാണ്. എന്നാൽ, ജർമൻ ഷെപ്പേഡ് നായ്ക്കളിൽ അപൂർവമായി കറുത്ത നിറത്തിലുള്ളവയും കാണപ്പെടുന്നു. ജീനുകളുടെയും നിറം നൽകുന്ന പിഗ്‌മെന്റുകളുടെയും മാറ്റംകൊണ്ട് പൂർണമായും കറുപ്പ് നിറത്തിലുള്ള ജർമൻ ഷെപ്പേഡ് നായ്ക്കളെ മറ്റൊരിനമായി കരുതുന്നില്ല. എന്നാൽ, പൊതുവെ കാണപ്പെടുന്ന ജർമൻ ഷെപ്പേഡുകളുമായി താരതമ്യപ്പെടുത്തിയാൽ ഒട്ടേറെ പ്രത്യേകതകളും ബ്ലാക്ക് ജർമൻ ഷെപ്പേഡുകൾക്കുണ്ട്.

കടും കറുപ്പ് നിറം, നേരെയുള്ള പിൻഭാഗം, നീളമേറിയ രോമങ്ങൾ എന്നിവ കറുത്ത ജർമൻ ഷെപ്പേഡ് നായ്ക്കളുടെ ശാരീരിക പ്രത്യേകതകളാണ്. കൂടാതെ, എല്ലാ ജർമൻ ഷെപ്പേഡ് നായ്ക്കളും ജനിക്കുമ്പോൾ കറുത്ത നിറത്തിലുള്ളവയായിരിക്കും. ഏകദേശം 8 ആഴ്ച പ്രായത്തിലാണ് ശരീരം യഥാർഥ നിറത്തിലേക്ക് മാറിവരിക. എന്നാൽ, ബ്ലാക്ക് ജർമൻ ഷെപ്പേഡ് നായ്ക്കൾ അങ്ങനല്ല, ജനിക്കുന്നതും കറുപ്പിൽ വളർച്ചയെത്തുന്നതും കറുപ്പിൽത്തന്നെ.

ADVERTISEMENT

പുള്ളിപ്പുലികളിൽനിന്ന് കരിമ്പുലി ജനിക്കുന്നതുപോലെതന്നെ കറുപ്പ്–ടാൻ നിറത്തിലുള്ള ജർമൻ ഷെപ്പേഡ് നായ്ക്കളിൽനിന്ന് അപൂർവമായി പൂർണമായും കറുത്ത നായ്ക്കൾ ഉണ്ടാവാം. രണ്ട് കറുപ്പ് ജർമൻ ഷെപ്പേഡ് നായ്ക്കൾ ഇണചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങളും കറുപ്പ് നിറമുള്ളവർത്തന്നെയായിരിക്കും. 

കറുപ്പ് നിറം നായ്ക്കളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കില്ല. ബ്ലാക്ക് ജർമൻ ഷെപ്പേഡ് നായ്ക്കളും സ്നേഹവും കരുതലും ചുറുചുറുക്കും ബുദ്ധിയുമുള്ളവരാണ്. അനായാസം പരിശീലിപ്പിക്കാനും കഴിയും. ഉടമയെയും ഉടമയുമായി ചുറ്റിപ്പറ്റിയുള്ളവരെയും ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്ന സ്വഭാവും ഇവർക്കുണ്ട്.

ADVERTISEMENT

ആരോഗ്യത്തിന്റെ കാര്യത്തിൽ ബ്ലാക്ക് ജർമൻ ഷെപ്പേഡ് നായ്ക്കൾ മുന്നിലാണ്. ഹിപ് ഡിസ്പ്ലേഷ്യ, സന്ധികളുടെ സ്ഥാനചലനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ജർമൻ ഷെപ്പേഡ് നായ്ക്കളിൽ സർവസാധാരണമാണ്. എന്നാൽ, ബ്ലാക്ക് ജർമൻ ഷെപ്പേഡുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പിടിപെടാറില്ല. അതുകൊണ്ടുതന്നെ ആരോഗ്യകരമായിട്ടുള്ള ഭാരം ക്രമീകരിക്കാനും കഴിയും.

English summary: Black German Shepherd Dogs