കോഴിക്കുഞ്ഞുങ്ങളെ ഫാമിലേക്ക് കൊണ്ടുവരുന്നവർ രണ്ടാഴ്ച മുൻപേ തന്നെ കൂടൊരുക്കാനുള്ള പ്ലാനിങ് നടത്തിയിരിക്കണം. പഴയ ബാച്ചിലെ കോഴികളെ പിടിച്ചു കഴിഞ്ഞ് കൂടുകളിൽ അണുനാശിനി തളിച്ച ശേഷം പഴയ വിരിപ്പ്, തൂവലുകൾ, മിച്ചം വന്ന തീറ്റ, മാറാല, പൊടി എന്നിവ കൂട്ടിൽനിന്ന് മാറ്റണം. ഇതോടൊപ്പം കൂടിനു പുറത്ത് വശങ്ങളിലായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കുഞ്ഞുങ്ങളെ ഫാമിലേക്ക് കൊണ്ടുവരുന്നവർ രണ്ടാഴ്ച മുൻപേ തന്നെ കൂടൊരുക്കാനുള്ള പ്ലാനിങ് നടത്തിയിരിക്കണം. പഴയ ബാച്ചിലെ കോഴികളെ പിടിച്ചു കഴിഞ്ഞ് കൂടുകളിൽ അണുനാശിനി തളിച്ച ശേഷം പഴയ വിരിപ്പ്, തൂവലുകൾ, മിച്ചം വന്ന തീറ്റ, മാറാല, പൊടി എന്നിവ കൂട്ടിൽനിന്ന് മാറ്റണം. ഇതോടൊപ്പം കൂടിനു പുറത്ത് വശങ്ങളിലായുള്ള കാടുകൾ, ചെടികൾ, വെള്ളക്കെട്ട് എന്നിവ കൂടി നീക്കം ചെയ്യണം. ഇതിനു ശേഷം തീ (flame gun) ഉപയോഗിച്ച് കൂട്ടിനുള്ളിലെ തറ, മൂലകൾ, വയർ മെഷ് എന്നിവ നന്നായി കരിക്കണം. തുടർന്ന് തറ, പാത്രങ്ങൾ, ചുമര്, ഫാൻ, ടാങ്ക് എന്നിവ പ്രഷർ പമ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ഇതിനു ശേഷം അലക്കു കാരം 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലക്കി ഒരു ദിവസനേരം തറയിൽ നിർത്തണം. ഇത് അടിച്ചു വൃത്തിയാക്കിയ ശേഷമാണ് തറയിൽ വൈറ്റ് വാഷടിക്കേണ്ടത്. ഇതിനായി 100 ചതുരശ്ര അടിക്ക് 2 കിലോ ചുണ്ണാമ്പ്, 3 ശതമാനം തുരിശ്, 5 ശതമാനം ഫോർമാലിൻ എന്നിവ ചേർത്ത് ഒരു ലായനി ഉണ്ടാക്കണം. ഈ ലായനി ഉപയോഗിച്ച് വൈറ്റ് വാഷടിച്ച ശേഷം പത്തു ദിവസം കൂട് മുഴുവനായും അടച്ചിടണം.

ഇതോടൊപ്പം തന്നെ വാട്ടർ ടാങ്ക്, കുടിവെള്ള പൈപ്പ്‌ലൈൻ എന്നിവ കൂടി വൃത്തിയാക്കാൻ ആരംഭിക്കണം. ഒരു മില്ലി ലീറ്റർ വിനാഗിരി ഒരു ലീറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിലോ, ബ്ലീച്ചിങ് പൗഡർ ലായനിയോ, ഒരു ലീറ്റർ വെള്ളത്തിൽ 15 മില്ലി ഹൈഡ്രജൻ പെറോക്സൈഡ് എന്നിവയിലേതെങ്കിലുമൊന്ന് പൈപ്പ് ലൈനിലൂടെ കടത്തിവിട്ട് അണുനാശീകരണം നടത്താം. തുടർന്ന് പല തവണ സാദാ വെള്ളം ഉപയോഗിച്ച് ഫ്ലഷ് ചെയ്യുക കൂടി ചെയ്താൽ പൈപ്പ്ലൈൻ റെഡി ആയിക്കിട്ടും.

ADVERTISEMENT

അടച്ചിട്ടിട്ടുള്ള ഷെഡ് പൂർണമായും അണുവിമുക്തക്കാൻ പുകയ്ക്കൽ കൂടി നടത്തണം. 20 ഗ്രാം പൊട്ടാസ്യം പെർമാൻഗനേറ്റിലേക്ക് 40 മില്ലി ഫോർമാലിൻ പതിയെ ഒഴിച്ചാൽ പുകയാൻ തുടങ്ങും. 100 ക്യൂബിക് അടി സ്ഥലത്തേക്കാണ് ഈ പറഞ്ഞ അളവ് ബാധകമാക്കേണ്ടത്. ആർദ്രത കൂടിയ ഇടങ്ങളിൽ പുകയ്ക്കൽ കൂടുതൽ പ്രയോജനപ്രദമാകയാൽ പുകയ്ക്കുന്നതിന് തൊട്ടു മുൻപ് ഭിത്തി, തറ എന്നിവിടങ്ങൾ ചെറുതായി നനച്ചു കൊടുക്കുന്നത് കൂടുതൽ ഫലം ചെയ്യും.  24 മണിക്കൂർ പുകഞ്ഞ ശേഷം പതുക്കെ കൂടിന്റെ വശങ്ങൾ തുറന്നു വച്ചാൽ അടുത്ത ഒരു ദിവസത്തിനുള്ളിൽ പുക മുഴുവനായി മാറി കൂട് പൂർണ തോതിൽ കുഞ്ഞുങ്ങളെ വളർത്താൻ പാകത്തിലായി കിട്ടും. ഫുമിഗേഷൻ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ളവർക്ക് 5 ശതമാനം ഫോർമാലിൻ ലായനി കൂടിനുള്ളിൽ ചുരുങ്ങിയത് ആറ് മണിക്കൂർ നേരത്തേക്കെങ്കിലും കെട്ടി നിർത്താവുന്നതാണ്. തുടർന്ന് ബ്രൂഡിങ്ങിനുള്ള സാഹചര്യങ്ങൾ ഒരുക്കി കുഞ്ഞുങ്ങൾ വരുന്നതിന് ആറ് മണിക്കൂർ മുൻപെങ്കിലും ബൾബുകൾ ഓൺ ആക്കി ഇട്ടാൽ ആദ്യ ദിവസം കുഞ്ഞുങ്ങൾക്കാവശ്യമുള്ള  ചൂട് അവ വരുമ്പോൾ തന്നെ അവയ്ക്ക് ലഭിച്ചു തുടങ്ങും.

ശ്രദ്ധിക്കുക...  അടുപ്പിച്ച് ആൾ ഇൻ ആൾ ഔട്ട്‌ രീതിയിൽ  ബ്രോയ്‌ലർ കോഴികളെ വളർത്തിക്കൊണ്ടിരിക്കുന്നവർ നിർബന്ധമായും 14 ദിവസത്തോളം നീണ്ടു നിൽക്കുന്ന വൃത്തിയാക്കൽ പ്രക്രിയ നടത്തിയിരിക്കണം. അണുക്കളെ പൂർണ്ണമായും ഇല്ലാതാക്കുകയും, അവയുടെ വ്യാപനം, പെരുകൽ എന്നിവ നശിപ്പിക്കുകയും ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ജൈവസുരക്ഷാ മാർഗ്ഗമാണ് ഇവിടെ വിവരിച്ചിട്ടുള്ളത്. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാളും, തന്മൂലം ഒരുപാട് കഷ്ടനഷ്ടങ്ങൾ അഭിമുകീകരിക്കുന്നതിനേക്കാളും എത്രയോ ഭേദമാണ് രോഗങ്ങൾ ഒഴിവാക്കാൻ ഏറ്റവും ചിലവുകുറഞ്ഞ മാർഗ്ഗമായ  ജൈവ സുരക്ഷാ രീതി അവലംബിക്കുന്നത് എന്ന് കൂടി ഓർക്കണം.

ADVERTISEMENT

English summary: New Chicks: What to Do Before Bringing them