കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ തലയോട്ടി തുറന്നുള്ള അത്യപൂർവ ശസ്തക്രിയ. പൂയപ്പള്ളി അമരിവിള വീട്ടിൽ ജോബിന്റെ നാലു മാസം പ്രായമുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട റൂബി എന്ന നായക്കുട്ടിക്കായിരുന്നു അപൂർവ ശസ്ത്രക്രിയ നടത്തിയത്. കണ്ണിന് കാഴ്ചയില്ലാത്ത നിലയിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ തലയോട്ടി തുറന്നുള്ള അത്യപൂർവ ശസ്തക്രിയ. പൂയപ്പള്ളി അമരിവിള വീട്ടിൽ ജോബിന്റെ നാലു മാസം പ്രായമുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട റൂബി എന്ന നായക്കുട്ടിക്കായിരുന്നു അപൂർവ ശസ്ത്രക്രിയ നടത്തിയത്. കണ്ണിന് കാഴ്ചയില്ലാത്ത നിലയിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ച നായക്കുട്ടിക്ക് വിശദ പരിശോധനയിലാണ് തലയോട്ടിക്കുള്ളിൽ നീർക്കെട്ട് ബാധിച്ചതായി കണ്ടെത്തിയത്. നീർക്കെട്ടിനെത്തുടർന്ന് നേത്ര നാഡിക്കുണ്ടായ ക്ഷതമാണ് അന്ധതയ്ക്കു കാരണം. ഇതോടെ മനുഷ്യരിൽ പോലും അപൂർവമായ 'വെൻട്രിക്കുലോ പെരിട്ടോണിയൽ ഷന്റിങ് ' എന്ന ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

അതീവ അപകട സാധ്യതയുള്ള ശസ്ത്രക്രിയയാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും ഉടമയായ ജോബിൻ ശസ്ത്രക്രിയ നടത്താൻ അഭ്യർഥിച്ചതിനെത്തുടർന്നാണ് ദിവസങ്ങൾ നീണ്ട തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി ചൊവ്വാഴ്ച വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിനുള്ളിലെ വെൻട്രിക്കിളുകളിൽ കെട്ടിക്കിടക്കുന്ന ദ്രാവകം ശരീരത്തിന് അകത്തുകൂടി സ്ഥാപിക്കുന്ന ട്യൂബിലൂടെ ഉദരത്തിലേക്ക് ഒഴുക്കി കളയുന്ന ശസ്ത്രക്രിയ ആണിത്. തലയോട്ടി തുരന്നുള്ള ശസ്ത്രക്രിയ ആയതിനാൽ വളരെയേറെ അപകട സാധ്യതയുമുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നായക്കുട്ടി സുഖം പ്രാപിച്ചു വരുന്നു. ക്രമേണ കാഴ്ചശക്തി വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോ. അജിത് പിള്ള, ഡോ. സജയ് കുമാർ, ഡോ. ആർഷ, ഡോ. അരുൺ എന്നിവർ രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. 

ADVERTISEMENT

English summary: Ventriculoperitoneal Shunt in Dog