വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കും വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന നായ്ക്കൾക്കും ലൈസൻസ് വേണമെന്ന തീരുമാനം ആലപ്പുഴ ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നു. നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ സ്വീകരിച്ചിരിക്കുന്ന നടപടി സ്വാഗതാർഹമാണ്. ലൈസൻസിസ് അപേക്ഷിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കും വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന നായ്ക്കൾക്കും ലൈസൻസ് വേണമെന്ന തീരുമാനം ആലപ്പുഴ ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നു. നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ സ്വീകരിച്ചിരിക്കുന്ന നടപടി സ്വാഗതാർഹമാണ്. ലൈസൻസിസ് അപേക്ഷിക്കാൻ ആറു മാസത്തെ സാവകാശമാണ് ആലപ്പുഴയിൽ അനുവദിച്ചിട്ടുള്ളത്. ഓരോ മാസവും ലഭിക്കുന്ന ലൈസൻസ് അപേക്ഷയുടെ റിപ്പോർട്ട് നൽകാനും തെരുവുനായ നിയന്ത്രണ പദ്ധതിയുടെ അവലോകന യോഗം തീരുമാനിച്ചു. ജില്ലയിൽ വാണിജ്യാടിസ്ഥാനത്തിൽ നായ്ക്കളെ വളർത്തുന്നവരുടെ കണക്കെടുപ്പും നടത്തും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നായ്ക്കൾക്കുള്ള ലൈസൻസ് നൽകുക. ലളിതമായ നടപടിക്രമങ്ങളിലൂടെ ഉടമകൾക്ക് ഇത് നേടാവുന്നതേയുള്ളൂ. പഞ്ചായത്തിനു കീഴിലുള്ളവരാണെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുൻപാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം പഞ്ചായത്ത് ഓഫീസുകളിൽനിന്ന് ലഭ്യമാണ്. 

ADVERTISEMENT

ഫോമിൽ അപേക്ഷകനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ആദ്യം രേഖപ്പെടുത്തേണ്ടത്. പേര്, മേൽവിലാസം, ഫോൺ നമ്പർ, വാർഡ് നമ്പർ, കെട്ടിട നമ്പർ എന്നിവയാണ് രേഖപ്പെടുത്തണം.

രണ്ടാമത്തേത് അപേക്ഷ സംബന്ധിച്ച വിവരങ്ങളാണ്. ലൈസൻസ് ഏതു മൃഗത്തിനാണ്, അപേക്ഷകൻ ഉടമസ്ഥനോ കൈവശക്കാരനോ സൂക്ഷിപ്പുകാരനോ എന്ന്, മൃഗത്തെ വളർത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ (കെട്ടിട നമ്പർ, വാർഡ് നമ്പർ, വീട്ടുപേര്/സ്ഥലം) എന്നിവ രേഖപ്പെടുത്തണം.

അപേക്ഷാ ഫോം
ADVERTISEMENT

മൃഗങ്ങളെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തണം. ഇനം, എണ്ണം, പ്രായം, ആൺ/പെൺ, നിറം, വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി എന്നിവയാണ് മൃഗങ്ങളുടെ വിവരങ്ങൾ നൽകേണ്ട ഭാഗത്തു രേഖപ്പെടുത്തേണ്ടത്. 

10 രൂപ ഫീസ് ഒടുക്കിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പേവിഷബാധയ്ക്കെതിരേ മൃഗാശുപത്രിയിൽനിന്ന് കുത്തിവയ്പ്പ് എടുത്തതിന്റെ രേഖ(വാക്സിനേഷൻ സർട്ടിഫിക്കറ്റ്)യുടെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഒരു വാക്സിനേഷന്റെ കാലാവധി ഒരു വർഷമാണ്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ വാക്സിനേഷൻ നൽകാൻ ഉടമകൾ ശ്രദ്ധിച്ചിരിക്കണം. 

ADVERTISEMENT

അപേക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ ലൈസൻസ് അനുവദിച്ചു നൽകും.  അപേക്ഷ അനുവദിക്കുകയോ തക്കതായ കാരണം മൂലം നിരസിക്കുകയോ ചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്. ലൈസൻസിന്റെ കാലാവധി ഒരു ധനകാര്യവർഷമാണ്. വർഷാവർഷം ഫീസ് അടച്ച് ലൈസൻസ് പുതുക്കേണ്ടതുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: സെൻ സി. പുതുപ്പറമ്പിൽ, വൈസ് പ്രസിഡന്റ്, കടനാട് പഞ്ചായത്ത്

English summary:  How to get dog license in Kerala?