കളിക്കൂട്ടുകാരനായ ബീഗു തിരികെ വരുന്നതും കാത്ത് 3 ദിവസമായി ഉറങ്ങാതെ കാത്തിരിക്കുകയാണ് പത്തു വയസ്സുകാരനായ ഏബൽ. വളർത്തുമൃഗങ്ങളെ ഒരുപാട് ഇഷ്ടമുള്ള ഏബലിന് 3 മാസം മുൻപാണ് ബീഗിൾ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ വീട്ടുകാർ വാങ്ങി നൽകിയത്. കൊല്ലം കപ്പലണ്ടി മുക്കിലെ വീട്ടുമുറ്റത്ത് നിന്ന് പുറത്തേക്കിറങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളിക്കൂട്ടുകാരനായ ബീഗു തിരികെ വരുന്നതും കാത്ത് 3 ദിവസമായി ഉറങ്ങാതെ കാത്തിരിക്കുകയാണ് പത്തു വയസ്സുകാരനായ ഏബൽ. വളർത്തുമൃഗങ്ങളെ ഒരുപാട് ഇഷ്ടമുള്ള ഏബലിന് 3 മാസം മുൻപാണ് ബീഗിൾ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ വീട്ടുകാർ വാങ്ങി നൽകിയത്. കൊല്ലം കപ്പലണ്ടി മുക്കിലെ വീട്ടുമുറ്റത്ത് നിന്ന് പുറത്തേക്കിറങ്ങിയ നായ്ക്കുട്ടിയെ  പുറത്ത് ബൈക്കിൽ കറങ്ങിയ 2 ചെറുപ്പക്കാർ എടുത്തുകൊണ്ടു പോകുകയായിരുന്നു. 20നാണ് സംഭവം നടന്നത്. 

വീടിന് സമീപമുള്ള പൊലീസ് സൊസൈറ്റിയുടെ മെഡിക്കൽ സ്റ്റോറിൽ സ്ഥാപിച്ചിരിക്കുന്ന സിസി ക്യാമറയിൽ നിന്നാണ് നായ്ക്കുട്ടിയെ ബൈക്ക് യാത്രികരായ 2 ചെറുപ്പക്കാർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. നായ്ക്കുട്ടിയെ കണ്ട ഇവർ ബൈക്കിൽ തിരികെ വന്ന് എടുത്തുകൊണ്ടു പോകുകയായിരുന്നു. എന്നാൽ ഇവരുടെ ബൈക്കിന്റെ നമ്പർ ദൃശ്യങ്ങളിൽ ലഭ്യമല്ല. വീട്ടുകാരുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ADVERTISEMENT

കാണാതായ നായ്ക്കുട്ടിക്ക് 4 മാസം പ്രായമുണ്ട്. നായ്ക്കുട്ടിയെ തിരികെ കിട്ടിയാൽ മറ്റ് നടപടികൾ ഇല്ലാതെ പരാതി അവസാനിപ്പിക്കാൻ തയാറാണെന്ന് വീട്ടുകാർ പറയുന്നു. 3 ദിവസമായി ബീഗു എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ, എവിടെയാവും എന്ന സങ്കടത്തിലാണ് ഏബൽ. ബീഗുവിനെ കൊണ്ടുപോയവരോട് ഏബലിന് ഒന്നേ പറയാനുള്ളൂ.. ‘‘തിരികെത്തരണം..എന്റെ പൊന്നോമനയാണ്..’’ വിവരം കിട്ടുന്നവർ 9447108585 എന്ന നമ്പറിൽ അറിയിക്കണം.

English summary: Pet Dog Theft Case