കൗതുകത്തിന് അരുമകളെ വളർത്തുകയും കൗതുകകാലം കഴിയുമ്പോൾ അവയെ അവഗണിക്കുകയും ചെയ്യുന്ന പെറ്റ് പേരന്റുകളുടെ എണ്ണം സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. പലരും അരുമകളെ വളർത്തുന്നത് പെട്ടെന്നുള്ള ആവേശത്തിന്റെ പുറത്താണ്. ഈ ആവേശം കെട്ടടങ്ങുമ്പോൾ ദുരിതത്തിലാകുന്നത് അരുമ മൃഗങ്ങളും പക്ഷികളുമാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം

കൗതുകത്തിന് അരുമകളെ വളർത്തുകയും കൗതുകകാലം കഴിയുമ്പോൾ അവയെ അവഗണിക്കുകയും ചെയ്യുന്ന പെറ്റ് പേരന്റുകളുടെ എണ്ണം സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. പലരും അരുമകളെ വളർത്തുന്നത് പെട്ടെന്നുള്ള ആവേശത്തിന്റെ പുറത്താണ്. ഈ ആവേശം കെട്ടടങ്ങുമ്പോൾ ദുരിതത്തിലാകുന്നത് അരുമ മൃഗങ്ങളും പക്ഷികളുമാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗതുകത്തിന് അരുമകളെ വളർത്തുകയും കൗതുകകാലം കഴിയുമ്പോൾ അവയെ അവഗണിക്കുകയും ചെയ്യുന്ന പെറ്റ് പേരന്റുകളുടെ എണ്ണം സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. പലരും അരുമകളെ വളർത്തുന്നത് പെട്ടെന്നുള്ള ആവേശത്തിന്റെ പുറത്താണ്. ഈ ആവേശം കെട്ടടങ്ങുമ്പോൾ ദുരിതത്തിലാകുന്നത് അരുമ മൃഗങ്ങളും പക്ഷികളുമാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗതുകത്തിന് അരുമകളെ വളർത്തുകയും കൗതുകകാലം കഴിയുമ്പോൾ അവയെ അവഗണിക്കുകയും ചെയ്യുന്ന പെറ്റ് പേരന്റുകളുടെ എണ്ണം സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. പലരും അരുമകളെ വളർത്തുന്നത് പെട്ടെന്നുള്ള ആവേശത്തിന്റെ പുറത്താണ്. ഈ ആവേശം കെട്ടടങ്ങുമ്പോൾ ദുരിതത്തിലാകുന്നത് അരുമ മൃഗങ്ങളും പക്ഷികളുമാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു ഉടമ ഉപേക്ഷിച്ചത് ഒട്ടേറെ മൃഗങ്ങളെയാണ്. കുതിരയും കുഞ്ഞും, ഒരു മൂരിക്കിടാവ്, 3 നായ്ക്കൾ, കാടകൾ, ബഡ്ജെറിഗാർസ് തുടങ്ങിയ പക്ഷിമൃഗാദികൾ എന്നിവ തീറ്റയും വെള്ളവുമില്ലാതെ നരകയാതന അനുഭവിച്ചത് അഞ്ചു ദിവസമാണ്. പോലീസ് കൺട്രോൾ റൂമിൽനിന്നുള്ള നിർദേശം അനുസരിച്ച് അബ്ദുൾ മജീദ്, ബിബിൻ പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തി അവയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. പക്ഷിമൃഗാദികളെ രക്ഷിച്ചതുമായി ബന്ധപ്പെട്ട് ‌ബിബിൻ പോൾ പങ്കുവച്ച കുറിപ്പ് വായിച്ചാൽ ആരുടെയും മനസ് പിടയും.

കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ,

ADVERTISEMENT

02-04-2021

ദു:ഖവെള്ളി

പീഡാനുഭവത്തിന്റെ ഓർമദിനം.

അവധിയുടെ ആലസ്യത്തിൽ ഇരിക്കുമ്പോൾ ഒരു ഫോൺ കോൾ. നമ്മുടെ മജീദാണ്. 

ADVERTISEMENT

‘പോലീസ് കൺട്രോൾ റൂം(112)ൽ നിന്നും കോൾ വന്നിട്ടുണ്ട്. ഉടൻ പെരിന്തൽമണ്ണയെത്തണം’ ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞൊപ്പിച്ചു.

എന്തിനും തയ്യാറായി അഞ്ചു പേർ ഒരുങ്ങിയിറങ്ങി. പത്തുമിനിറ്റിനുള്ളിൽ വാഹനം പുറപ്പെട്ടു. വണ്ടിക്കുള്ളിൽ ഡീസൽ കുറവ്. കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന സംഘടന. കടത്തിൽനിന്ന് കടത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന ബാലൻസ്ഷീറ്റ്! 

എങ്ങനെ എണ്ണയടിക്കും?

ഒന്നും ആലോചിച്ചില്ല എല്ലാവരും 100 രൂപാ വെച്ച് ഇട്ടു. 500 റെഡി. വരണ്ടു തുടങ്ങിയ ടാങ്കിൽ കിട്ടിയ ആശ്വാസതെളിനീരിന്റെ കരുത്തിൽ അവൻ കുതിച്ചുപാഞ്ഞു.

ADVERTISEMENT

പെരിന്തൽമണ്ണയിൽനിന്ന് പാലക്കാട് റൂട്ടിൽ കുറച്ചുദൂരമോടി പിന്നെ പഞ്ചായത്ത് വഴികളിലൂടെ. കുത്തനെയുള്ള കയറ്റങ്ങളും കുന്നിൻ ചെരിവുകളും പിന്നിട്ട് റബർ തോട്ടങ്ങളിലൂടെ ഞങ്ങൾ താഴേക്കോട് പഞ്ചായത്തിലെ 8-ാം വാർഡിലെ 420 നമ്പർ വീട്ടിലെത്തി കിതച്ചുനിന്നു.

ഇതിനിടയിൽ മജീദിന്റെ ഫോൺ പലകുറി ചിലച്ചു. കൺട്രോൾ റൂമിൽ നിന്നുതന്നെ. സ്ഥലം കണ്ടു പിടിക്കാനുള്ള പ്രയാസം ഫോണിന്റെ മുൻപിലിരിക്കുന്നവർക്കറിയില്ലല്ലോ! 

ഒടുവിൻ ഞങ്ങൾ ആ കാഴ്ച കണ്ടു. വിശന്ന് വലഞ്ഞ ഒരു അമ്മക്കുതിരയും കുഞ്ഞും, ഒരു മൂരിക്കിടാവ്, മൂന്ന് ശ്വാനന്മാർ, കാടകൾ, ലൗ ബേട്സ് തുടങ്ങിയ പക്ഷി മൃഗാദികൾ... 

വീട്ടുകാർ മുങ്ങിയിട്ട് അഞ്ച് ദിവസം!!

വെള്ളമോ ഭക്ഷണമോ ഇല്ലതെ നരകിച്ച ദിനങ്ങൾ...

പ്രതീക്ഷയുടെ കണ്ണുകൾ ഞങ്ങളിലേക്കെത്തി...

അയൽപക്കക്കാർ ഓടിയെത്തി. ഒട്ടനവധി നാട്ടുകാർ... ഇടത് യുവജന നേതാക്കൾ... വാർഡുമെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് എല്ലാവരും എത്തി. 

ചീഫ് വെറ്റിനറി സർജൻ അബ്ദുൽ അസീസ്സ് സാറിന്റെ നേരിട്ടുള്ള ഇടപെടൽ വെറ്റിനറി ഡോക്ടറും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും റെഡി. 

തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് 5 കിലോമീറ്റർ മാത്രം. പക്ഷേ അത് പാലക്കാട് ജില്ലയാണ്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനാണ് പരിധി. ദൂരം 20 കിലോമീറ്റർ. ഇലക്ഷൻ തിരക്കിൽ നട്ടംതിരിയുന്ന അവരും എത്തി. അത്രമാത്രം പ്രഷർ ഉണ്ടായിരുന്നു അവരുടെ മേലും.

ഇതിനെല്ലാം ഉപരിയായി തുടക്കം മുതൽ ഒടുക്കം വരെ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഞങ്ങളുടെ വഴികാട്ടിയും, പൊതു പ്രവർത്തകയും ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷലിന്റെ പ്രവർത്തകയുമായ സാലി കണ്ണനും ഉണ്ടായിരുന്നു.

മുങ്ങിയവൻ നിരവധി തട്ടിപ്പുകേസിലെ പ്രതി. ആലപ്പുഴ മാന്നാർ സ്വദേശി. ഇവിടെയെത്തിട്ട് കുറച്ച് മാസങ്ങൾ. 

യജമാന സ്നേഹത്താൽ കാവൽ നിന്ന അരുമകളായ മൂന്ന് ശ്വാനന്മാർ. പ്രതീക്ഷയുടെ തീരം കണ്ട സന്തോഷത്താൻ ഞങ്ങളുടെ കാലുകൾ നക്കിത്തുടച്ചു. വിശന്നുവലഞ്ഞ അമ്മക്കുതിരയും കുഞ്ഞും നിർവികാരതയോടെ നിന്നു. കണ്ണിമയനക്കാതെ മൂരിക്കുട്ടനും. എല്ലാത്തിനേയും പറമ്പിലേക്ക് അഴിച്ചുകെട്ടി. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കൊടുത്തു.

ഞങ്ങളുടെ ഒരംഗവും മൃഗസ്നേഹിയുമായ ആനന്ദിന്റെ എടക്കര വസതിയിൽ പുതിയ താവളം ഒരുക്കിക്കൊണ്ട് എമർജൻസി റെസ്ക്യു ഫോഴ്സ് എല്ലാ പക്ഷിമൃഗാദികളെയും ഏറ്റെടുക്കാൻ  തയ്യാറായി.

എല്ലാത്തിനേയും വാഹനത്തിൽ കയറ്റി നേരെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക്...

അനുമതിപത്രത്തിനായിട്ടുള്ള കാത്തിരിപ്പ്....

ദീർഘയാത്രയുടെ വൈഷമ്യത്തിനൊടുവിൽ രാത്രി 10:30 ആയപ്പോൾ വാഹനം എടക്കരയിൽ എത്തി.

കിണറ്റിൽ വീഴുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തുമ്പോൾ വല്ലപ്പോഴും ആരെങ്കിലും സന്തോഷത്തോടെ തരുന്ന ചെലവു കാശല്ലാതെ വരുമാനമില്ലാതെ ഓടുന്ന സംഘടന. അംഗങ്ങളുടെ മാസവരിസംഖ്യയിൽ പിടിച്ചുനിന്ന് ദൈന്യം ദിന ചിലവുകൾ നടത്തിയ സംഘടന. ദുരന്തങ്ങളും കോവിഡും പിടിച്ചുലച്ചപ്പോൾ 68,000 രൂപയോളം കടബാധിതയിലേക്ക് കൂപ്പുകുത്തിവീണ് കിടക്കുന്നു. ഇനി ഒരടി പോലും മുന്നോട്ട് നീങ്ങില്ല എന്ന് ഈ കഴിഞ്ഞ ദിവസം ചേർന്ന വാർഷിക പൊതുയോഗത്തിൽ പറഞ്ഞതും ഓർത്തു. എങ്കിലും ഇപ്പോൾ ഈ പക്ഷി മൃഗാദികൾക്ക് ഞങ്ങളുടെ കരുതൽ അത്യന്താപേക്ഷിതമാണ്. 

കടബാധ്യത എഴുപത്തി ഒന്നിൽ എത്തിച്ചു കൊണ്ട്, കൊണ്ടുവന്ന വാഹനത്തിന്റെ വാടക നൽകി 3,000 രൂപ.

അങ്ങനെ ഈ ദുഃഖവെള്ളിയും അവിസ്മരണീയമാക്കിക്കൊണ്ട് പീഡാനുഭവത്തിൽ കഴിഞ്ഞ കുറച്ചു ജീവികളെ രക്ഷപ്പെടുത്താൻ സാധിച്ചതിലുള്ള കൃതാർഥതയോടെ...

ചിലരുടെ ഇത്തരം നടപടികളിൽ ഇനിയും കൈത്താങ്ങാകാം എന്ന പ്രതിക്ഷയോടെ മുന്നോട്ട്...

BIBIN PAUL