കോവിഡ് രൂക്ഷമായിരിക്കുന്ന ഡല്‍ഹിയില്‍ ഉടമകളെ നഷ്ടപ്പെട്ട് അനാഥരായിരിക്കുന്നത് ഒട്ടേറെ അരുമ മൃഗങ്ങള്‍. പരിപാലിച്ചുകൊണ്ടിരുന്നവരുടെ മരണങ്ങളാണ് വളര്‍ത്തുമൃഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു കാരണം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ പലരും അവയെ തെരുവിലേക്ക് ഇറക്കിവിടുമ്പോള്‍ മറ്റുചിലര്‍ സന്നദ്ധസംഘടനകളുടെ സഹായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രൂക്ഷമായിരിക്കുന്ന ഡല്‍ഹിയില്‍ ഉടമകളെ നഷ്ടപ്പെട്ട് അനാഥരായിരിക്കുന്നത് ഒട്ടേറെ അരുമ മൃഗങ്ങള്‍. പരിപാലിച്ചുകൊണ്ടിരുന്നവരുടെ മരണങ്ങളാണ് വളര്‍ത്തുമൃഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു കാരണം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ പലരും അവയെ തെരുവിലേക്ക് ഇറക്കിവിടുമ്പോള്‍ മറ്റുചിലര്‍ സന്നദ്ധസംഘടനകളുടെ സഹായം തേടുന്നുണ്ട്. ഇത്തരം സംഘടനകള്‍ അരുമകളെ ഏറ്റെടുത്ത് അഡോപ്ഷന് നല്‍കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, തെരുവിലേക്ക് ഇറക്കപ്പെടുന്ന നായ്ക്കളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങള്‍ കര്‍ശനമായതിനാല്‍ സംഘടനകള്‍ക്ക് അരുമകളെ പരിപാലിക്കുന്നതിനും പുതിയ ഉടമകളെ തേടുന്നതിനും പരിമിതികളുണ്ടെന്ന് പശ്ചിമ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജയ് ഗാന്ധി ആനിമല്‍ കെയര്‍ സെന്റര്‍ മേധാവി അംബിക ശുക്ല പറഞ്ഞു. 

ബന്ധുക്കള്‍ സംരക്ഷണം ഏറ്റെടുക്കണം

ADVERTISEMENT

ഉടമകള്‍ മരണപ്പെട്ടതോ രോഗം ബാധിച്ചതോ ആയ നായ്ക്കളുടെ സംരക്ഷണം ബന്ധുക്കള്‍ ഏറ്റെടുക്കണമെന്നാണ് അംബിക പറയുന്നത്. മറ്റാരേക്കാളും അവയ്ക്ക് പരിചയും ബന്ധുക്കളോടുണ്ടാകുമെന്നും അവര്‍ പറയുന്നു.

ഉടമകള്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കേരളത്തിലും ദുരിതമനുഭവിക്കുന്ന ഒട്ടേറെ വളര്‍ത്തുമൃഗങ്ങളുണ്ട്. കോവിഡ് ബാധിച്ച ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍കിയ ഒട്ടേറെ നല്ല മനസിനുടമകളായ കര്‍ഷകരുടെ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതുപോലെ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ആനിമല്‍ ഡേ കെയര്‍ സെന്റര്‍ കര്‍ഷകര്‍ക്ക് വലിയ സഹായമാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഉദ്യമത്തെ അനുമോദിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

English summary: Covid side-effect: Several pets in Delhi left homeless