നായ്ക്കളുടെ സൗന്ദര്യം അളക്കുന്ന നായ പ്രദർശനങ്ങൾക്കും വ്യാപാരത്തിനും അപ്പുറം നായ്ക്കളുടെ അതീന്ദ്രിയ ഘ്രാണശക്തിയെ ഓരോ ജനുസിന്റെയും വ്യത്യസ്ത കഴിവുകളുമായി ചേർത്തുകൊണ്ട് ലോകോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്ന ഒരു വലിയ ലോകമുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾക്കുമപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കളുടെ സൗന്ദര്യം അളക്കുന്ന നായ പ്രദർശനങ്ങൾക്കും വ്യാപാരത്തിനും അപ്പുറം നായ്ക്കളുടെ അതീന്ദ്രിയ ഘ്രാണശക്തിയെ ഓരോ ജനുസിന്റെയും വ്യത്യസ്ത കഴിവുകളുമായി ചേർത്തുകൊണ്ട് ലോകോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്ന ഒരു വലിയ ലോകമുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾക്കുമപ്പുറം നായ്ക്കളുടെ ഘ്രാണശക്തിയാണ് മികച്ചു നിൽക്കുന്നത് എന്നതിന് ഉദാഹരണങ്ങളാണ് ആധുനിക ലോകത്തെ പ്രശ്നപരിഹാരങ്ങളിൽ അവരുടെ നിർണ്ണായക സാന്നിധ്യം. 

വർക്കിംഗ് നായകളിൽ ധാരാളം വിഭാഗങ്ങളുണ്ട് അതിൽ തന്നെ ഏറ്റവും കൂടുതൽ  ഉപവിഭാഗങ്ങൾ ഉള്ളത് ഡിറ്റക്ഷൻ എന്ന വിഭാഗത്തിലാണ്. അപ്പോൾ ആദ്യം തന്നെ ഡിറ്റക്ഷൻ വിഭാഗങ്ങൾ പരിചയപ്പെടാം.

ADVERTISEMENT

എന്താണ് ഡിറ്റക്ഷൻ നായകൾ എന്ന് നോക്കാം.

എല്ലാ വിഭാഗങ്ങളും അടിസ്ഥാനപരമായി ട്രാക്കിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ പോയിന്റ് സോഴ്സ് ട്രാക്കിങ് വിഭാഗത്തിലാണ് ഡിറ്റക്ഷൻ നായ്ക്കൾ വരുന്നത്. ഒളിപ്പിച്ചു വച്ചിരിക്കുന്ന നിയമവിരുദ്ധമായ ഒരു വസ്തു കണ്ടുപിടിക്കുന്നതിന് പരിശീലിപ്പിച്ച് ഉപയോഗിക്കുന്ന നായ്ക്കളാണ് ഡിറ്റക്ഷൻ നായ്ക്കൾ എന്നു പറയുന്നത്. ഇവർ സ്നിഫർ എന്നും അറിയപ്പെടുന്നു. ഇക്കൂട്ടർ നിയോഗിക്കപ്പെട്ട സ്ഥലത്ത്  ഏതു വസ്തുവിന്റെ സാന്നിധ്യം കണ്ടെത്താനാണോ അവരെ പരിശീലിപ്പിച്ച് നിയോഗിച്ചിരിക്കുന്നത്, അവിടെ മുഴുവനും തിരഞ്ഞ് പ്രസ്തുത സ്ഥലം കണ്ടെത്തി, ആ വസ്തു ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലം നിയമപാലകർക്ക് കാണിച്ചു കൊടുക്കുന്നു. ട്രാക്കർ നായ്ക്കൾ അവരുടെ പ്രവർത്തിയുടെ തുടക്കം മുതലെ ഒരു വ്യക്തിയുടെ മണം നിറഞ്ഞ ട്രാക്കിലൂടെ പിന്തുടർന്ന് ആ വ്യക്തിയുടെ സാന്നിധ്യമുള്ള സ്ഥലത്ത് എത്തിച്ചേരുന്നു. വർക്കിങ് നായ്ക്കളിലെ ഡിറ്റക്ഷൻ എന്ന വിഭാഗത്തിനാണ് ഏറ്റവും കൂടുതൽ ഉപവിഭാഗങ്ങളുള്ളത്. അവ ഏതെല്ലാമാണെന്നുള്ള ഒരു ആമുഖം നോക്കാം

  • സ്ഫോടക വസ്തുകൾ കണ്ടെടുക്കാൻ (Explosive detection dogs)
  • മനുഷ്യ മാംസാവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെടുക്കാൻ (human remains detection dogs (HRD)(Cadaver dog)
  • ലഹരി മരുന്നുകൾ കണ്ടെടുക്കാൻ (Drug detection dogs)
  • നിയവിരുദ്ധമായ തീവെയ്പ്പിന് കാരണമായ വസ്തു കണ്ടെടുക്കാൻ (Arson dogs)
  • അനധികൃത കറൻസി കടത്ത് കണ്ടെടുക്കാൻ (Currency detection dogs)
  • ശുചിത്വം നിഷ്കർഷിച്ചിട്ടുള്ള സ്ഥലങ്ങളിലെ മൂട്ടകളുടെ സാന്നിധ്യം കണ്ടെത്താൻ (Bed bug detection dogs)
  • മൊബൈൽ നിരോധിച്ച സ്ഥലങ്ങളിലെ മൊബൈൽ ഫോൺ, സിം കാർഡ്, USB ഡ്രൈവ് തുടങ്ങിയവ കണ്ടെടുക്കാൻ (mobile phone, sim card, usb drive detection dogs)
  • തോക്കുകൾ കണ്ടെടുക്കാൻ (Fire arm detection dogs) 
  • ഭക്ഷണപദാർഥങ്ങളിലുള്ള പൂപ്പലുകളുടെ സാന്നിധ്യം കണ്ടെത്താൻ (Mold detection dogs)
  • ചെടികളെയും വൃക്ഷങ്ങളെയും നശിപ്പിക്കുന്ന, പടർന്ന് പിടിക്കുന്ന ചെടികളുടെയോ അല്ലെങ്കിൽ രോഗങ്ങളുടെ സാന്നിധ്യം കണ്ടെടുക്കാൻ (Invasive species detection dogs)
  • അർബുദത്തിന്റെ സാന്നിധ്യം മനസ്സിലാക്കാൻ (Cancer detection dogs)
  • രക്തത്തിലെ ഷുഗറിന്റെ അവസ്ഥ കണ്ടെടുക്കാൻ (Diabatic assist dogs or hypoglycemic detection dogs)
  • വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സാന്നിധ്യം മനസ്സിലാക്കാൻ (Endangered animal species)
  • ചിതലുകളുടെ സാന്നിധ്യം മനസ്സിലാക്കാൻ (Termite detection dogs)
  • വിസർജ്യങ്ങളിലെ മണത്തിലൂടെ ജീവജാലങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ (scat detection dogs)
  • ഭക്ഷ്യകൂണിന്റെ സാന്നിധ്യം മനസ്സിലാക്കുന്ന നായ്ക്കൾ (Truffle detection dogs)
ADVERTISEMENT

English summary: Detection dog