ഇസ്രയേൽ പ്രതിരോധത്തിന്റെ വ്യത്യസ്ത മുഖമാണ് ഒക്കത്സ്. 1939ൽ ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫിന്റെ ബീജമായിരുന്ന ഹെഗേന്ന(haganah)യുടെ ഭാഗമായിട്ടായിരുന്നു ഒക്കത്സ് അവതരിച്ചത്. പിന്നീട് 1954ൽ വിഘടിക്കുകയും വീണ്ടും തീവ്രവാദത്തിന്റെ അതിപ്രസരം 1974യാസ്സി ലാബോക്ക് എന്ന ശ്വാന സ്നേഹിയായ കമാൻഡറിന്റെ

ഇസ്രയേൽ പ്രതിരോധത്തിന്റെ വ്യത്യസ്ത മുഖമാണ് ഒക്കത്സ്. 1939ൽ ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫിന്റെ ബീജമായിരുന്ന ഹെഗേന്ന(haganah)യുടെ ഭാഗമായിട്ടായിരുന്നു ഒക്കത്സ് അവതരിച്ചത്. പിന്നീട് 1954ൽ വിഘടിക്കുകയും വീണ്ടും തീവ്രവാദത്തിന്റെ അതിപ്രസരം 1974യാസ്സി ലാബോക്ക് എന്ന ശ്വാന സ്നേഹിയായ കമാൻഡറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേൽ പ്രതിരോധത്തിന്റെ വ്യത്യസ്ത മുഖമാണ് ഒക്കത്സ്. 1939ൽ ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫിന്റെ ബീജമായിരുന്ന ഹെഗേന്ന(haganah)യുടെ ഭാഗമായിട്ടായിരുന്നു ഒക്കത്സ് അവതരിച്ചത്. പിന്നീട് 1954ൽ വിഘടിക്കുകയും വീണ്ടും തീവ്രവാദത്തിന്റെ അതിപ്രസരം 1974യാസ്സി ലാബോക്ക് എന്ന ശ്വാന സ്നേഹിയായ കമാൻഡറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേൽ പ്രതിരോധത്തിന്റെ വ്യത്യസ്ത മുഖമാണ് ഒക്കത്സ്. 1939ൽ ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫിന്റെ ബീജമായിരുന്ന  ഹെഗേന്ന(haganah)യുടെ ഭാഗമായിട്ടായിരുന്നു ഒക്കത്സ് അവതരിച്ചത്. പിന്നീട് 1954ൽ വിഘടിക്കുകയും വീണ്ടും തീവ്രവാദത്തിന്റെ അതിപ്രസരം 1974യാസ്സി ലാബോക്ക് എന്ന ശ്വാന സ്നേഹിയായ കമാൻഡറിന്റെ പ്രവർത്തിഫലമായി സിർക്കിൻ ബേസ് ആസ്ഥാനമായി പൂർവ്വാധികം ശക്തിയിൽ പുനരവതരിച്ചു. ആദ്യം അതി വിദഗ്ദരായ 11 പേർ മാത്രമുള്ള സീക്രട്ട് ഏജൻസിയായി 1987വരെ ധാരാളം ഓപ്പറേഷനുകൾ നടത്തി. 1988ൽ ശത്രുരാജ്യം ബന്ദിയായി പിടിച്ച ഇസ്രയേൽ സൈനികനെ രക്ഷിക്കാൻ ലബനീസ് ബോർഡറായ കിബുട്‌സ് മിസ്ഗാവിൽ നടത്തിയ ഓപ്പറേഷനിലാണ് ഇസ്രയേലിന് ഇങ്ങനൊരു ബ്രഹ്മാസ്ത്രം ഉള്ളതായി ലോകത്തിനു മനസ്സിലായത്.

ഹീബ്രൂ ഭാഷയിൽ വേദനിപ്പിക്കുക എന്നർഥം വരുന്ന വാക്കാണ് ഒക്കത്സ്. ഒക്കത്സിന്റെ ഓരോ യൂണിറ്റും പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

  1. തീവ്രവാദം അമർച്ച   ചെയ്യാൻ.
  2. സ്ഫോടകവസ്തുക്കൾ കണ്ടെടുക്കാൻ.
  3. സേർച്ച് ആൻഡ് റെസ്ക്യൂ.
ADVERTISEMENT

വളരെയധികം കാർക്കശ്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടി മാത്രമാണ് ഓരോ സൈനികനെയും തിരഞ്ഞെടുക്കുന്നത്. ശാരീരികവും മാനസികവുമായ കഴിവിനോടൊപ്പം തന്നെ നായ്ക്കളോടുള്ള സമീപനവും അറിവും വളരെയധികം വിശകലനം ചെയ്തതിനു ശേഷം മാത്രമേ അംഗമാകാൻ കഴിയു. 300 പേർ ഒക്കത്സിൽ ചേരാൻ വന്നാൽ എല്ലാ വിശകലനങ്ങൾക്കും ശേഷം 25 പേരെ മാത്രമേ തിരഞ്ഞെടുക്കപ്പെടുകയുള്ളൂ.

ഇസ്രയേൽ മിലിറ്ററി ഒരു സ്ഥലത്ത് പ്രവേശിക്കുന്നതിനുമുമ്പ് ഒക്കത്സ് ആ സ്ഥലത്തെ സ്ഫോടകവസ്തുക്കളെല്ലാം കണ്ടെടുത്തു നിർവ്വീര്യമാക്കി മുന്നോട്ട് പോകുന്നു. ഇസ്രയൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജൂഡിയ, സമാറിയ ഒക്കെത്സ് യൂണിറ്റുകൾ അതിർത്തി കടന്നു വരുന്ന അനധികൃത ആയുധങ്ങൾ കണ്ടെടുക്കുകയും സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും നിർവീര്യമാക്കുകയും ചെയ്യുന്നു. 2002ൽ മാത്രം പ്രമാദമായ ഇരുന്നൂറോളം സൂയിസൈഡ് ബോംബ് ആക്രമണങ്ങൾ ആണ് ഒക്കത്സ് നിർവീര്യമാക്കിക്കളഞ്ഞത്. 

ADVERTISEMENT

അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് ഇവരുടെ റെസ്ക്യൂ മിഷനുകൾ. മിലറ്ററി ഓപ്പറേഷനുകളിലും അല്ലാതെയും ധാരാളം റെസ്ക്യൂ മിഷനുകൾ ഇവർ ചെയ്തിട്ടുണ്ട് അതുപോലെ രക്ഷപ്പെടുത്താൻ ചെല്ലുന്ന സൈനികർക്ക് അപകടം പറ്റുന്ന രീതിയിലുള്ള റെസ്ക്യൂ ആണെങ്കിൽ നായ്ക്കൾ ആ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. 2010ൽ ഹെയ്തിയിലെ ഭൂചലനത്തിൽ ഒക്കത്സ് നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ലോക ശ്രദ്ധയിൽ തങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു.

ലോകത്തിലെ ഏറ്റവും മികച്ച ശ്വാനസേനകളിൽ പ്രഥമസ്ഥാനം വഹിക്കുന്നവരിൽ മുമ്പനാണ് ഒക്കെത്സ്. ഒക്കെത്സിന്  സമാനമായ മറ്റു രാജ്യങ്ങളിലെ ശ്വാനസേനകളിൽ നിന്നും ധാരാളം പോലീസ്, മിലറ്ററി സേനാംഗങ്ങൾ ഒക്കെത്സ് അക്കാഡമിയിൽ ഉപരിപഠനം നടത്തുന്നു. നായ്ക്കുഞ്ഞുങ്ങൾക്ക് രണ്ടാം മാസത്തിൽ തന്നെ ട്രെയിനിങ് ആരംഭിക്കുന്നു. പല തരം മണങ്ങൾ പഠിപ്പിക്കുന്ന പ്രാരംഭ ട്രൈനിങ്ങിൽനിന്ന് തുടങ്ങി 14 മാസം വരെയാണ് ട്രെയിനിങ് കാലാവധി. 

ADVERTISEMENT

ട്രെയിനിങ് കാലാവധിയെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ആദ്യത്തെ പത്തു മാസത്തെ വീണ്ടും മൂന്നായി തരം തിരിച്ചിരിക്കുന്നു. ആദ്യത്തെ രണ്ടു മാസം ബേസിക് ഇൻഫന്ററി ട്രെയിനിങ്ങും അടുത്ത നാലു മാസം അഡ്വാൻസ് ഇൻഫന്ററി ട്രെയിനിങ്ങും. പിന്നീടുള്ള നാലു മാസം വിവിധ ജോലികൾക്കു വേണ്ടി തിരഞ്ഞെടുത്ത നായ്ക്കളെ അതാത് ജോലികൾക്ക് (തീവ്രവാദത്തിന് എതിരെയും, യുദ്ധമുഖങ്ങളിലും, രക്ഷാപ്രവർത്തനങ്ങൾക്കും, കുറ്റവാളികളെ കണ്ട് പിടിക്കാനും, സ്ഫോടകവസ്തുക്കൾ കണ്ടെടുക്കാനും) എങ്ങനെ ഉപയോഗിക്കാമെന്നുള്ള ട്രെയിനിങ് നൽകാൻ വേണ്ടി ഒക്കത്സിന്റെ മറ്റൊരു ട്രെയിനിങ് യൂണിറ്റിൽ  അയയ്ക്കുന്നു. അവസാനമുള്ള നാലു മാസം അവരവരുടെ നായ്ക്കളുമായി എങ്ങനെ ജോലി ചെയ്യാം എന്നതിനെക്കുറിച്ചുള്ള ട്രെയിനിങ് ആണ്.

ഓരോ ഒക്കത്സ് നായ്ക്കളും 8 വർഷം രാഷ്ട്രത്തെ സേവിക്കുന്നു. അതിനുശേഷം നായ്ക്കളുടെ വിശ്രമത്തിനും, പരിപാലനത്തിനും റിട്ടയർമെന്റ് കേന്ദ്രവും ഉണ്ട്. എന്നാൽ എല്ലാ ഹാൻഡ്‌ലർമാർ പോലും തങ്ങളുടെ നായ്ക്കളെ റിട്ടയർമെന്റ് സെന്ററിൽ ആക്കാതെ തങ്ങളുടെ ജീവിതത്തിലേക്കു കൂട്ടികൊണ്ട് പോവുകയാണ് പതിവ്. മരണശേഷം നായ്ക്കൾക്കു വേണ്ടി ഒക്കത്സിന്റെ സിമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യുകയും വർഷത്തിൽ ഒരു ദിവസം ഓർമ ദിനമായി ആചരിക്കുകയും ചെയ്യുന്നു.

English summary: Oketz Unit-Dog Squad