പട്ടുണ്ണിപ്പനി (Tick fever) പിടിപെട്ടു ചികിത്സയിലിരിക്കെ മരണത്തിലേക്ക് പറന്നകന്നൊരു കാസ്റ്റീൽ മാലാഖ. കാസ്റ്റീലിന്റെ ഉടമ ഡാനി ഫോണിൽ കൂടെ കരയുന്നത് കേട്ടപ്പോൾ തോന്നിയ നിസ്സഹാവസ്ഥ പറയാൻ വാക്കുകളില്ല. ഇനി ആർക്കും ഇങ്ങനെ ഒരു അരുമയെ നഷ്ടപ്പെടരുത് എന്ന പ്രാർഥനയോടെ എഴുതട്ടെ... നായകളെ നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടുണ്ണിപ്പനി (Tick fever) പിടിപെട്ടു ചികിത്സയിലിരിക്കെ മരണത്തിലേക്ക് പറന്നകന്നൊരു കാസ്റ്റീൽ മാലാഖ. കാസ്റ്റീലിന്റെ ഉടമ ഡാനി ഫോണിൽ കൂടെ കരയുന്നത് കേട്ടപ്പോൾ തോന്നിയ നിസ്സഹാവസ്ഥ പറയാൻ വാക്കുകളില്ല. ഇനി ആർക്കും ഇങ്ങനെ ഒരു അരുമയെ നഷ്ടപ്പെടരുത് എന്ന പ്രാർഥനയോടെ എഴുതട്ടെ...

നായകളെ നന്നായി പരിചരിക്കുന്നവരിൽ ഭൂരിപക്ഷവും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് നല്ല അറിവുള്ളവരാണ്. നമ്മുടെ പെറ്റ് പേരെന്റുകൾ അധികവും വാക്‌സിനേഷൻ എടുക്കാൻ ചോദിച്ചു വരുന്നവരാണ്. എന്നാൽ, ഇതിൽ 20-30% അരുമകൾക്കും 6 മാസത്തിനും 2 വർഷത്തിനും ഇടയിൽ പട്ടുണ്ണിപ്പനി വരികയും, ചികിത്സിക്കേണ്ടതായും വരുന്നു. വാക്‌സിനേഷൻ പോലെ തന്നെ പരാദനിയന്ത്രണങ്ങൾ വഴി നായ്ക്കളിലെ പട്ടുണ്ണിപ്പനി ഏകദേശം പൂർണമായും ഇല്ലാതാക്കനാവും. എന്നാൽ, പരാദ നിയന്ത്രണ പദ്ധതികൾക്ക് ഇവിടെ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. മരുന്നിന്റെ ലഭ്യതകുറവും, വിലയും, അണുക്കളുടെ കാലാനുസൃതമായ റെസിസ്റ്റൻസും, ഉടമകളുടെ അറിവില്ലായ്മയും ഈ രോഗത്തെ കൂടുതൽ വ്യാപിപ്പിക്കുന്നു. പട്ടുണ്ണിപ്പനി എന്നു പറയുന്നത്  രോഗാണുവാഹകരായ ബാഹ്യപരാദങ്ങൾ (babesia, ehrlichia, anaplasma എന്നിവ പരത്തുന്നത്) നായ്ക്കളെ കടിക്കുന്നതിലൂടെ ആണ് രോഗം വരുന്നത്.

ADVERTISEMENT

പനി, ക്രമേണ ഭക്ഷണത്തോട് താൽപര്യം കുറയൽ, ഛർദി, വയറിളക്കം (ചിലപ്പോൾ രക്തം കാണാം), ചുരുക്കം ചിലരിൽ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരിക, ക്ഷീണം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ഇത് സാവധാനത്തിൽ ജീവൻ അപകടത്തിലാക്കുന്ന രോഗമായതിനാൽ, തുടക്കത്തിൽ തന്നെ ഡോക്ടറെ കാണിച്ചാൽ ചികിത്സ എളുപ്പമാക്കാം (മിക്കവാറും ആളുകൾ വിശപ്പു കുറയുന്നതിനുള്ള, സ്വയം ചികിത്സ എടുക്കുന്നു). കാലതാമസം വരുംതോറും രക്തമാറ്റം അടക്കം ചികിത്സ സങ്കീർണമാകുകയും അരുമയുടെ ജീവൻ അപകടത്തിലാവുകയും ചെയ്യാം. 

രോഗത്തിന്റെ സ്റ്റേജ് അനുസരിച്ചു CBC, ബ്ലഡ്‌ smear examination, PCR തുടങ്ങിയ ടെസ്റ്റുകളിലൂടെ രോഗനിർണയം നടത്തി ഏതു രോഗാണുവാണ് രോഗം വരുത്തിയത് എന്ന് കണ്ടുപിടിച്ചു ചികിത്സ നടത്തണം. ഓരോന്നിനും ചികിത്സ വ്യത്യാസപ്പെടാം (പ്രധാനമായും അഞ്ച് രോഗാണുക്കളാണ് പട്ടുണ്ണിപ്പനിക്ക് കാരണമാകുന്നത്).

ADVERTISEMENT

ചില കാര്യങ്ങൾ ശ്രദ്ധിക്കാം

  • അരുമകൾ കിടക്കുന്ന സ്ഥലം സമയാസമയം വൃത്തിയാക്കുക. 
  • വീടിനു ചുറ്റും പുല്ലുകളും ചെടികളും വളർന്നു നിൽക്കുന്നത് വൃത്തിയാക്കുക. അതുവഴി രോഗവാഹകരായ പരാദങ്ങളുടെ ആവാസ സ്ഥലം നശിപ്പിക്കുക.
  • ബാഹ്യപരാദങ്ങളെ നശിപ്പിക്കാനുള്ള ലായനികൾ ഡോക്ടറുടെ നിർദേശപ്രകാരം ചുറ്റുപാടും തളിക്കാവുന്നതാണ്.
  • അരുമയുടെ ദേഹത്തുള്ള പരാദങ്ങളെ നശിപ്പിക്കാനായി പ്രായം, ഭാരം, ഇനം, ജനുസ് എന്നിവ പരിഗണിച്ചു മരുന്ന് ഉപയോഗിക്കാം.
  • 200 രൂപ മുതൽ 3000 രൂപ വരെയുള്ള മരുന്നുകൾ (ഷാംപൂ, സ്പ്രേ, spot on, ഒറ്റത്തവണയും പലതവണയും ഉപയോഗിക്കേണ്ട ടാബ്‌ലെറ്റുകൾ, കുത്തിവയ്പ്പുകൾ) ലഭ്യമാണ്.
  • രോഗം വന്നു കഴിഞ്ഞു ചികിത്സിക്കുന്നതിന്റെ ചെലവും,  അരുമയോടുള്ള അടുപ്പം മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദവും , ചികിത്സ ലഭിച്ചാലും ചില അരുമകളിൽ മരണം സംഭവിക്കുന്നതും കണക്കിലെടുത്താൽ ആദ്യത്തെ മുന്നോ നാലോ വർഷത്തേക്കെങ്കിലും അരുമകളെ ടിക്ക് കണ്ട്രോൾ പ്രോഗ്രാമിൽ ഇടുന്നതാണ്  ഉചിതം. പൂച്ചകളിൽ രോഗം നായ്കളിലേതുപോലെ അധികമായി കാണുന്നില്ല. 

English summary: Tick Fever in Dogs