മുട്ടയ്ക്കും ഇറച്ചിക്കും അലങ്കാരത്തിനുമായാണ് താറാവുകളെ വളർത്തിപ്പോരുന്നത്. മുട്ട ആവശ്യത്തിനായി ഏതു താറാവിനെ വളർത്തണം എന്ന് കർഷകർ പലപ്പോഴും ചോദിക്കാറുണ്ട്. ഏറ്റവും കൂടുതൽ മുട്ടകൾ ഉൽപാദിപ്പിക്കുന്നത് ക്യാമ്പൽ താറാവുകളാണ്. അനേകം വർഷങ്ങൾക്കു മുൻപ് ബ്രിട്ടനിൽ അടിൽ ക്യാമ്പലാണ് ക്രോസ്സ് ബ്രീഡിങ്ങിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടയ്ക്കും ഇറച്ചിക്കും അലങ്കാരത്തിനുമായാണ് താറാവുകളെ വളർത്തിപ്പോരുന്നത്. മുട്ട ആവശ്യത്തിനായി ഏതു താറാവിനെ വളർത്തണം എന്ന്  കർഷകർ പലപ്പോഴും ചോദിക്കാറുണ്ട്. ഏറ്റവും കൂടുതൽ മുട്ടകൾ ഉൽപാദിപ്പിക്കുന്നത് ക്യാമ്പൽ താറാവുകളാണ്. അനേകം വർഷങ്ങൾക്കു മുൻപ് ബ്രിട്ടനിൽ അടിൽ ക്യാമ്പലാണ് ക്രോസ്സ് ബ്രീഡിങ്ങിലൂടെ ക്യാമ്പൽ താറാവുകളെ ഉരുത്തിരിച്ചെടുത്തത്. ഫൗൺ, വൈറ്റ് റണ്ണർ, മല്ലാർഡ്, റോയൻ എന്നീ താറാവുകളുടെ സങ്കരമായാണ് ക്യാമ്പൽ താറാവുകളെ ഉൽപാദിപ്പിച്ചെടുത്തിട്ടുള്ളത്. 

ഇവയുടെ ശരീരത്തിന് കാക്കി നിറമായതിനാൽ ഇവ പിന്നീട് കാക്കി ക്യാമ്പൽ എന്ന പേരിൽ പ്രസിദ്ധി നേടി. ശരീരത്തിൽ മുഴുവനായും കാക്കി നിറത്തിന് പുറമെ പിടകളുടെ തല, കഴുത്ത്, ചിറക് എന്നിവ കട്ടി കൂടിയ കാക്കി നിറത്തിലും, പൂവന്റെ തലയും കഴുത്തും തിളങ്ങുന്ന പച്ച നിറത്തിലും കാണപ്പെടുന്നു. ഒരു വർഷം മൂന്നൂറോളം മുട്ടകൾ വരെ ഇടുന്ന ഇവയുടെ ശരാശരി ശരീര ഭാരം 2 കിലോയും പൂവന്റേത് 2.2 കിലോയുമാണ്. 

ADVERTISEMENT

അഴിച്ചു വിട്ടു വളർത്തുന്ന കോഴികളെക്കാൾ ഒരുപാട് മുട്ടകൾ ഇവ തരുമെങ്കിലും കുട്ടനാടൻ താറാവുകളെ അപേക്ഷിച്ച്  മുട്ടയുടെ വലുപ്പം കുറവാണെന്ന ഒരു ന്യൂനത ഇവയ്ക്കുണ്ട്. ഇത് ഒരു പരിധി വരെ ഒഴിവാക്കാനായി തീറ്റയിൽ മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ ചേർക്കുകയോ മറ്റ് രീതികളിൽ മാംസ്യത്തിന്റെ അളവ് വർധിപ്പിക്കുകയോ ചെയ്യണം. രണ്ടു വർഷം വരെ ആദയകരമായ മുട്ട ഉൽപാദനം സാധ്യമാക്കുന്ന ഇവയെ പാടങ്ങളിൽ മേയാൻ വിടുന്നത് വഴി തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. കൂടാതെ മേഞ്ഞു തീറ്റ തേടുന്ന താറാവിന്റെ മുട്ടയുടെ ഓറഞ്ചു നിറത്തിലുള്ള ഉണ്ണി വിപണി സ്വീകാര്യത വർധിപ്പിക്കുന്നു. 

രാവിലെയും വൈകിട്ടുമായി ലേയർ പെല്ലറ്റ് നൽകുകയും പകൽ സമയങ്ങളിൽ മേയാൻ വിടുന്നതുമാണ് അഭികാമ്യം. മുഴുവൻ സമയം കൂടുകളിൽ ഇട്ടു വളർത്തുന്നവർ 120-140 ഗ്രാം വരെ സാന്ദീകൃത തീറ്റ തന്നെ നൽകി വളർത്തണം. എന്നാൽ, നിലവിലെ ഉയർന്ന തീറ്റ വില കണക്കാക്കുമ്പോൾ ഇത് ലാഭക്കണക്കുകളെ ബാധിക്കാനിടയുണ്ട്. 

ADVERTISEMENT

വ്യാവസായികാടിസ്ഥാനത്തിൽ ഒരുപാടെണ്ണത്തെ വളർത്തുന്നവർ താറാവു കോളറ, താറാവു പ്ലേഗ് എന്നിവയുടെ വാക്‌സിൻ നൽകിയിരിക്കണം. കോഴികളെ അപേക്ഷിച്ച് രോഗങ്ങൾ കുറവാണെന്നതും, രോഗ പ്രതിരോധ ശേഷി പൊതുവേ കൂടുതലാണെന്നതും ഇവയുടെ പ്രത്യേകതകളാണ്. താറാവു മുട്ടകൾക്ക് ലഭിക്കുന്ന ഉയർന്ന വിലയും സ്വീകര്യതയും കണക്കിലെടുക്കുമ്പോൾ പാടവും തോടുമൊക്കെ ലഭ്യമായിട്ടുള്ളവർക്ക് പരീക്ഷിക്കാവുന്ന ആദയകരമായ ഒരു കൃഷിരീതികൂടിയാണിത്.

English summary: Khaki Campbell Ducks