വീടുകളിൽ അരുമകളായും ഉപജീവനോപാധിയായും വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നത് ഈയടുത്തിടെയാണ്. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ നിലവിലുള്ള മുനിസിപ്പാലിറ്റി /പഞ്ചായത്ത് ചട്ടങ്ങൾ നിഷ്‌കര്‍ഷിക്കുന്നതു പ്രകാരം ആറു മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഉത്തരവ്. പുതുതായി

വീടുകളിൽ അരുമകളായും ഉപജീവനോപാധിയായും വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നത് ഈയടുത്തിടെയാണ്. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ നിലവിലുള്ള മുനിസിപ്പാലിറ്റി /പഞ്ചായത്ത് ചട്ടങ്ങൾ നിഷ്‌കര്‍ഷിക്കുന്നതു പ്രകാരം ആറു മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഉത്തരവ്. പുതുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളിൽ അരുമകളായും ഉപജീവനോപാധിയായും വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നത് ഈയടുത്തിടെയാണ്. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ നിലവിലുള്ള മുനിസിപ്പാലിറ്റി /പഞ്ചായത്ത് ചട്ടങ്ങൾ നിഷ്‌കര്‍ഷിക്കുന്നതു പ്രകാരം ആറു മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഉത്തരവ്. പുതുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളിൽ അരുമകളായും ഉപജീവനോപാധിയായും വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നത് ഈയടുത്തിടെയാണ്. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ നിലവിലുള്ള മുനിസിപ്പാലിറ്റി /പഞ്ചായത്ത് ചട്ടങ്ങൾ നിഷ്‌കര്‍ഷിക്കുന്നതു പ്രകാരം ആറു മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഉത്തരവ്. പുതുതായി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്നും ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്തു വേണം ലൈസൻസ് എടുക്കേണ്ടത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്.

വളർത്തുമൃഗങ്ങളുടെ ലൈസൻസ് ചട്ടങ്ങൾ കേരളത്തിൽ

ADVERTISEMENT

വീട്ടിൽ മൃഗങ്ങളെ വളർത്താൻ ലൈസൻസ് വേണമെന്ന നിർദേശം കേരളത്തെ സംബന്ധിച്ച് പുതുമയുള്ളതല്ല. നായ്ക്കളെയും പന്നികളെയും വീടുകളിൽ വളർത്തുന്നതിനും പശു/എരുമ ആട് മുയൽ കോഴി തുടങ്ങിയവയുടെ ഫാം നടത്തുന്നതിനും ലൈസൻസ് നിർബന്ധമാണന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾ സംസ്ഥാനത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ നിലവിൽ വന്നതാണ്. 1998ൽ നിലവിൽ വന്ന പഞ്ചായത്ത് രാജ് ലൈസൻസ് (നായ, പന്നി ) ചട്ടങ്ങൾ (The Kerala Panchayat Raj (Licensing of Pigs and Dogs) Rules-1998 ) പ്രകാരം വീടുകളിൽ നായ്ക്കളെയും പന്നികളെയും വളർത്തുന്നവർ നിർബന്ധമായും അതാത് തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിൽ നിന്നും ലൈസൻസ് നേടേണ്ടതുണ്ട്. കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ 437 അനുഛേദം പട്ടികള്‍ക്ക് ലൈസന്‍സ് നല്‍കലിനെക്കുറിച്ച് പരാമർശിക്കുന്നു. യാതൊരാളും മുൻസിപ്പാലിറ്റി സെക്രട്ടറിയില്‍നിന്നു ലഭിച്ച ലൈസന്‍സ് കൂടാതെയും പേപ്പട്ടി വിഷത്തിനെതിരെ തന്റെ പട്ടികളെ കുത്തി വയ്പ്പിക്കാതെയും ഏതെങ്കിലും പട്ടികളെ വളര്‍ത്താന്‍ പാടുള്ളതല്ല എന്ന് ഇതിൽ നിഷ്കർഷിച്ചിട്ടുണ്ട്.

നായ, പന്നി എന്നിവ ഒരെണ്ണം മാത്രമാണെങ്കിലും വീടുകളിൽ വളർത്തുന്നതിന് ലൈസൻസ് വേണം. നായ്ക്കൾക്ക് ലൈസൻസ് വേണമെന്ന് നിഷ്കർഷിക്കുമ്പോഴും പൂച്ചകളെ വളർത്താൻ ലൈസൻസ് വേണമെന്ന് നിലവിലുള്ള നിയമങ്ങളിൽ പറയുന്നില്ല. നായയെയും പന്നിയെയും വളര്‍ത്താൻ തുടങ്ങിയതിന് ഒരു മാസത്തിനകം പഞ്ചായത്ത് ഓഫീസില്‍ ലൈസൻസിനുള്ള അപേക്ഷ നല്‍കണം എന്നതാണ് വ്യവസ്ഥ. ഇതിനുള്ള പ്രത്യേക അപേക്ഷാപത്രിക പഞ്ചായത്ത് ഓഫീസിൽ നിന്നും കിട്ടും. നായ്ക്കൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് കൃത്യമായി നൽകിയതായി വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഒന്നിലധികം നായ്ക്കൾ ഉണ്ടെങ്കിൽ അവയ്ക്ക് ഓരോന്നിനും ലൈസൻസ് ലഭിക്കാൻ പ്രത്യേകം വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം.

അപേക്ഷ പൂരിപ്പിച്ച ശേഷം 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ ഒട്ടിച്ച്, വാക്സിനേഷന്‍ വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റിൻറെ പകർപ്പ് ചേര്‍ത്ത് പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കണം. പത്തു രൂപയാണ് ലൈസൻസ് ഫീ. സ്വന്തം സ്ഥലത്തിന്റെ അതിർത്തിക്കു പുറത്ത് അലഞ്ഞുതിരിയാന്‍ നായയെ വിടില്ലെന്ന ഉറപ്പ് ലൈസൻസ് അപേക്ഷയിൽ  ഉടമസ്ഥൻ നൽകണം. ലൈസൻസ് ഒരോ സാമ്പത്തികവർഷവും പുതുക്കുകയും വേണം. ലൈസൻസ് ഇല്ലാതെ നായയെ വളർത്തുകയോ, ലൈസൻസുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ആദ്യ ഘട്ടത്തിൽ 250 രൂപ പിഴയും, കുറ്റം ആവര്‍ത്തിക്കുന്ന തുടര്‍ന്നുള്ള ഓരോ ദിവസവും 50 രൂപ പിഴയുമാണ് ശിക്ഷ.

ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ്

ADVERTISEMENT

കേരള മലിനീകരണ നിയന്ത്രണബോർഡ്  2015ൽ പുറത്തിറക്കിയ ചട്ടങ്ങളും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി  കെട്ടിട നിർമാണചട്ടങ്ങളും, 2012 ഏപ്രിൽ 19ന് നിലവിൽ വന്ന കേരള പഞ്ചായത്ത് രാജ് ( ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ) ചട്ടങ്ങളും പ്രകാരമാണ് ആട് ഉൾപ്പെടെയുള്ള ലൈവ്സ്റ്റോക്ക്  ഫാമുകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. 2012ൽ നിലവിൽ വന്ന കേരള പഞ്ചായത്ത് രാജ് ലൈവ്സ്റ്റോക്ക് ഫാം ലൈസൻസ് ചട്ടങ്ങൾ ( Kerala Panchayat Raj (Licensing of Livestock Farms) Rules-2012) പ്രകാരം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 5 പശു/എരുമകളിൽ കൂടുതലുള്ള കന്നുകാലി ഫാമുകൾ, 20 ആടുകളിൽ കൂടുതലുള്ള ആട് ഫാമുകൾ, 25 മുയലിൽ കൂടുതലുള്ള മുയൽ ഫാം, 100 കോഴികളിൽ  കൂടുതലുള്ള കോഴിഫാം, 5 പന്നികളിൽ കൂടുതലുള്ള പന്നിഫാം എന്നിവയുടെ നടത്തിപ്പിന് അതാത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണ്. ഓരോ ഫാമുകളിലും വേണ്ട അടിസ്ഥാനസംവിധാനങ്ങൾ നിഷ്കർഷിക്കുന്നതും, ലൈസൻസ് ഫീ ഈടാക്കുന്നതും ഫാമുകളെ ഉരുക്കളുടെ എന്നതിന്റെ അടിസ്ഥാനത്തിൽ വിവിധ ക്ലാസുകൾ ആക്കി തിരിച്ചാണ്.

ലൈസൻസിനായുള്ള അപേക്ഷ അതത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടത്തിൽ ഫാം നിർമാണാനുമതി ലഭിക്കുന്നതിനായി ലൈസൻസ്  ഫോം 1ൽ അപേക്ഷ നൽകണം. ആകെ ലഭ്യമായ സ്ഥലവിസ്തീർണ്ണം, ഫാം കെട്ടിടത്തിന്റെ തറവിസ്തീർണ്ണം, വളർത്താൻ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണം, ഇനം, സമീപമുള്ള കെട്ടിടങ്ങളുടെ വിവരം തുടങ്ങിയ എല്ലാ വിവരങ്ങളും ആദ്യ അപേക്ഷക്കൊപ്പം ഉൾപ്പെടുത്തണം. ഫാം കെട്ടിടത്തിന്റെ  രൂപരേഖയും സ്ഥലത്തിന്റെ സ്കെച്ചും നിർബന്ധം. പഞ്ചായത്ത് സെക്രട്ടറി നിർദേശിക്കുകയാണെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള നിരാക്ഷേപ പത്രവും ആവശ്യമായി വരും. അപേക്ഷയിൽ ഒരു മാസത്തിനകം പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കും. നിർമാണ അനുമതി ലഭിച്ചാൽ ഷെഡ് നിർമാണം പൂർത്തിയാക്കി ഫാമിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം പ്രവർത്തനാനുമതിക്കും ലൈസൻസിനുമായി ഫോം രണ്ടിൽ വീണ്ടും അപേക്ഷ നൽകണം. നിയമങ്ങൾ എല്ലാം കൃത്യമായി പാലിച്ചാണ് ഫാം ഒരുക്കിയിരിക്കുന്നതെങ്കിൽ സെക്രട്ടറി ഫോം മൂന്നിൽ ലൈസൻസ് അനുവദിക്കും. ഇരുപതിൽ കൂടാതെ പശുക്കളെയും അൻപതിൽ കൂടാതെ ആടുകളെയും ആയിരത്തിൽ കൂടാതെ കോഴികളെയും വളർത്തുന്ന ലൈവ്സ്റ്റോക്ക് ഫാം കെട്ടിടങ്ങൾക്ക് ബിൽഡിംഗ് പെർമിറ്റ് ആവശ്യമില്ലെന്ന പഞ്ചായത്ത് / മുൻസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടത്തിലെ പ്രധാന ഭേദഗതി ഈയിടെ പുറത്തുവന്നിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫാം ലൈസൻസ് ഒരോ സാമ്പത്തികവർഷവും പുതുക്കേണ്ടതാണ്. ലൈസൻസ് എടുക്കാതെ ഫാം നടത്തിയാൽ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാവും. ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഫാമുകൾ നോട്ടിസ് നൽകി അടച്ചുപൂട്ടാനുള്ള അധികാരവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. നിലവിലുള്ള ഫാം ലൈസൻസ് ചട്ടങ്ങളിൽ ഇളവുകൾ വേണമെന്നത് കർഷകരുടെയും സംരംഭകരുടെയും ദീർഘകാല ആവശ്യമാണ്. ലൈവ്സ്റ്റോക്ക് ഫാം ലൈസൻസ് ചട്ടങ്ങളിൽ സംരംഭകസൗഹൃദവും കർഷകസൗഹൃദവുമായ രീതിയിൽ രീതിയിൽ ചില ഇളവുകൾ നൽകാനും ലൈസൻസ് ഇല്ലാതെ വളർത്താവുന്ന പശുക്കളുടെയും ആടുകളുടെയും കോഴികളുടെയും എണ്ണം നിലവിലുള്ളതിൽ നിന്ന് ഉയർത്താനുമുള്ള നിർദേശങ്ങൾ ഇപ്പോൾ സർക്കാരിന്റെ സജീവപരിഗണനയിലാണ്. ഇതിൽ ഏറെ വൈകാതെ കർഷക സൗഹ്യദമായ നടപടികൾ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

വിദേശയിനം അരുമ, അലങ്കാരപ്പക്ഷികൾക്ക് റജിസ്ട്രേഷൻ നിർബന്ധം

ADVERTISEMENT

അരുമപക്ഷികളെ വളർത്തുന്നതിന് ലൈസൻസ് വേണമെന്ന് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള നിയമങ്ങളിൽ നിഷ്കർഷിക്കുന്നില്ല. എന്നാൽ മൃഗങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയായ CITES (Convention on International Trade in Endangered Species) പട്ടികയിൽ ഉൾപ്പെട്ടതും, വന്യജീവി സംരക്ഷണ നിയമം 1972‌ൽ (Wildlife (Protection) Act 1972) ഉൾപ്പെടാത്തതുമായ വിദേശയിനം അരുമ മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർ വനം-പരിസ്ഥിതി വകുപ്പിൽ നിന്ന് റജിസ്ട്രേഷൻ നേടേണ്ടതുണ്ട്. വളർത്താനായി വാങ്ങുമ്പോൾ മാത്രമല്ല മൃഗങ്ങളെയും പക്ഷികളെയും കൈമാറ്റം ചെയ്യുമ്പോഴും റജിസ്ട്രേഷൻ ആവശ്യമാണ്. ഇങ്ങനെ റജിസ്ട്രേഷൻ നേടിയതിന് ശേഷം മാത്രം വളർത്താവുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും പട്ടികയും മറ്റു വിശദമായ നിർദേശങ്ങളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. റജിട്രേഷൻ നടപടികൾ ഓൺലൈനായി പൂർത്തികരിക്കുന്നതിനായി പരിവേഷ് എന്ന പോർട്ടലും (parivesh.nic.in) സജ്ജമാക്കിയിട്ടുണ്ട്. പരിവേഷ് രജിട്രേഷൻ ഇല്ലാതെ അന്താരാഷ്ട്ര ഉടമ്പടിയായ CITES പട്ടികയിൽ ഉൾപ്പെട്ടതും വന്യജീവി സംരക്ഷണ നിയമം 1972 -ൽ ഉൾപ്പെടാത്തതുമായ വിദേശയിനം അരുമ മൃഗങ്ങളെയും പക്ഷികളെയും വളർത്തുകയോ കൈവശംവയ്ക്കുകയോ ചെയ്താൽ നിയമനടപടികൾ നേരിടേണ്ടി വരും.  

വളർത്തുമൃഗങ്ങളുടെ ലൈസൻസ്, ഗുണങ്ങൾ ഏറെ

പ്രായമാവുകയോ രോഗങ്ങൾ പിടിപെടുകയോ ചെയ്യുന്ന വളർത്തുനായ്ക്കളെയും പൂച്ചകളെയുമെല്ലാം തെരുവിൽ തള്ളുന്ന പ്രവണത കൂടിവരുന്ന കാലമാണിത്. ഒരു പട്ടിക്കുഞ്ഞിനേയോ പൂച്ചക്കുഞ്ഞിനെയോ വാങ്ങുമ്പോൾ കളിപ്പാട്ടം വാങ്ങുന്ന ലാഘവവും കൗതുകവുമാണ് പലർക്കും ഇന്നുള്ളത്. കൗതുകം തീരുന്നതോടെ അവയെ പരിപാലിക്കാനും പരിചരിക്കാനുമുള്ള താൽപര്യവും ഇല്ലാതാവുന്നു. ജനുസ്, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധ ശേഷി, ഭക്ഷണം, വാക്സിനേഷൻ, ചികിത്സ ഉൾപ്പെടെയുള്ള പരിപാലനച്ചെലവ് തുടങ്ങിയ കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ അരുമകളെ വാങ്ങുന്നവരാണെങ്കിൽ ഒടുവിൽ പരിപാലനത്തിനുള്ള അധ്വാനവും ചിലവും താങ്ങാൻ കഴിയാതെ വരുന്നതോടെ ഉപേക്ഷിക്കാനുള്ള പ്രവണത കൂടും. 

കുട്ടികളുടെ താൽപര്യത്തിനും നിർബന്ധത്തിനും വഴങ്ങി അരുമകളെ വാങ്ങുന്നവർ കുട്ടികൾ പഠന തിരക്കിലേക്കു പോകുമ്പോൾ അരുമകളെ ഉപേക്ഷിക്കുന്നു. കോവിഡ് ലോക്‌ഡൗൺ കാലത്ത് ഒറ്റപ്പെടലിന്റെ വിരസതയകറ്റാൻ അരുമകളെ വാങ്ങിയവരും ഏറെയുണ്ട്. എന്നാൽ ലോക്‌ഡൗൺ മാറി ജോലിയും മറ്റ് തിരക്കുകളുമാകുമ്പോൾ അരുമകൾക്കു വേണ്ടി ചെലവിടാനുള്ള സമയവും സന്ദർഭവും കുറയും. അടച്ചിടലിന്റെയും ഒറ്റപ്പെടലിന്റെയും കാലത്ത് കൂട്ടായിരുന്ന മിണ്ടാപ്രാണികൾ അതോടെ പലർക്കും അലോസരമായി അനുഭവപ്പെട്ട് തുടങ്ങും. ഒടുവിൽ  അരുമയെ തെരുവിൽ തള്ളാനുള്ള തീരുമാനത്തിൽ അവരെത്തും. ഇങ്ങനെ പലവിധ കാരണങ്ങളാൽ അരുമകളെ തെരുവിൽ തള്ളാനുള്ള പ്രവണത കൂടിവരുന്ന ഈ കാലത്ത് അരുമകളെ വാങ്ങുന്നവരെയും വളർത്തുന്നവരെയും അവരുടെ കടമകൾ ഓർമിപ്പിക്കുവാനും കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാനും കർശനമായ രീതിയിൽ വളർത്തുമൃഗ ലൈസൻസ് നടപ്പിലാക്കുന്നത് സഹായിക്കും. ഇന്ത്യയിൽ  പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് നഗരമേഖലകളിൽ വളരെ ഫലപ്രദമായ രീതിയിൽ അരുമകളുടെ ലൈസൻസിങ് ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. ഉദാഹരണത്തിന് ഹരിയാനയിൽ 2005ൽ നിലവിൽ വന്ന മുനിസിപ്പാലിറ്റി ചട്ടങ്ങൾ  പ്രകാരം ഒരു നായയെ വളർത്തുന്നതിന് ലൈസൻസ് നേടാൻ അഞ്ഞൂറ് രൂപയാണ് ഫീ, ഓരോ സാമ്പത്തികവർഷവും ലൈസൻസ് പുതുക്കാൻ 250 രൂപയും നൽകണം.

മൃഗപരിപാലനം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല അരുമകൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി വളർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ലൈസൻസിങ് സമ്പ്രദായം തുണയാവും. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സാമൂഹികമായും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾക്ക് നിയമപരിരക്ഷ നൽകാനും നിയമപരമായ രീതിയിൽ പരിഹാരം കണ്ടെത്താനും ലൈസൻസിംഗ് സഹായിക്കും. പേവിഷബാധനിയന്ത്രണം, അരുമ മൃഗങ്ങളുടെ പ്രജനന നിയന്ത്രണവുമായി (അനിമൽ ബർത്ത് കൺട്രോൾ) ബന്ധപ്പെട്ട വന്ധീകരണപദ്ധതികൾ തുടങ്ങിയവ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനായുള്ള ചുവടുവയ്പ്പുകൂടിയാണ് ലൈസൻസിങ്. ലൈസൻസ് നൽകുന്നതിന്റെ അടുത്ത പടിയായി അരുമകളുടെ ഉടമകളെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന മൈക്രോചിപ് അടക്കമുള്ള നൂതന രീതികളും നടപ്പിൽ വരുത്തുന്നത് പരിഗണിക്കാവുന്നതാണ്. 

English summary: Pet licensing Kerala