അപ്പാർട്ട്മെന്റുകളിൽ അരുമകളെ വളർത്താൻ ആരെയും വിലക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ട്. ആ ഉത്തരവിനൊപ്പം അരുമകളെ വളർത്താൻ ശ്രമിക്കുമ്പോൾ ചില കാര്യങ്ങളിൽ ഉടമകൾ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. കാരണം, ഉയരങ്ങളിലെ മുറികളിൽ ജീവിക്കുമ്പോൾ അരുമകൾക്ക് അപകടസാധ്യതയും കൂടുതലാണെന്ന് ഡോ. സോണിക സതീഷ് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പാർട്ട്മെന്റുകളിൽ അരുമകളെ വളർത്താൻ ആരെയും വിലക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ട്. ആ ഉത്തരവിനൊപ്പം അരുമകളെ വളർത്താൻ ശ്രമിക്കുമ്പോൾ ചില കാര്യങ്ങളിൽ ഉടമകൾ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. കാരണം, ഉയരങ്ങളിലെ മുറികളിൽ ജീവിക്കുമ്പോൾ അരുമകൾക്ക് അപകടസാധ്യതയും കൂടുതലാണെന്ന് ഡോ. സോണിക സതീഷ് പറയുന്നു. വെറ്ററിനറി ഡോക്ടറായ സോണികയുടെ അടുക്കൽ അടുത്തിടെ റിപ്പോർട്ട് ചെയ്തത് 3 പൂച്ചമരണങ്ങളാണ്. മൂന്നു മരണങ്ങളും ഉയരത്തിൽനിന്നുള്ള വീഴ്ചയിൽനിന്നാണ്. ഇതേത്തുടർന്ന് ഡോ. സോണിക പങ്കുവച്ച കുറിപ്പ് വായിക്കാം...

ചില ദിവസങ്ങളിൽ ദുഖകരമായ വാർത്തകളാണ് ആദ്യം വന്നെത്തുക. രണ്ടു ദിവസങ്ങൾക്കു മുൻപ് അലക്സയുടെ ഉടമ വിളിച്ചു. തകർന്നിരിക്കുകയാണ് അവർ എന്ന് സംസാരം തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി. അവരുടെ അരുമയായ അലക്സ എന്ന പൂച്ച 14 നില മുകളിലെ അവരുടെ അപ്പാർട്ട്മെന്റിൽനിന്നും താഴെ വീണു. ഇതാദ്യമല്ല ഇങ്ങനെ അരമുകളായ പൂച്ചകൾ അപ്പാർട്ട്മെന്റുകളിൽനിന്നും താഴെ വീണു മരിക്കുന്നത്. ഇവിടെ ക്ലിനിക്കിൽ വന്നുകൊണ്ടിരുന്ന 3 പൂച്ചകൾ ഇതേപോലെ രണ്ടു മാസത്തിൽ ജീവൻ നഷ്ടപ്പെട്ടപ്പോൾ (ഒരാൾ ആറാം നിലയിൽ നിന്നും മറ്റൊരാൾ മൂന്നാം നിലയിൽ നിന്നും ), ഇത് പറയാതെ വയ്യ. 

ADVERTISEMENT

സുരക്ഷ വേണം

നിങ്ങളുടെ അപ്പാർട്ട്മെന്റ് ഒരു അരുമപ്പൂച്ചയുടെ ജീവന് എല്ലാ സുരക്ഷയും നൽകും വിധം അറേഞ്ച് ചെയ്യൂ. അതിനു ശേഷം മാത്രം പൂച്ചക്കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവരൂ. നമ്മുടെ പൂച്ചകൾ 'ജിജ്ഞാസ' ഉള്ളവരാണ്. അവർക്ക് എല്ലാം കാണണം. അതിനായി അവർ ബാൽക്കണിയുടെ കൈവരിയിൽ വലിഞ്ഞു കയറാം. അതുകൂടാതെ അവർ ജനൽ വഴി പാരപ്പെറ്റിലേക്ക് ഇറങ്ങാം. അപ്പാർട്ട്മെന്റുകളിൽ ഒരുപാട് കണ്ടുവരുന്ന പ്രാവുകളെ പിടിക്കാൻ ചാടുകയും ചെയ്യാം. ഇതെല്ലാം നമ്മുടെ പൂച്ചക്കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നു. അതുകൊണ്ട് നിങ്ങളുടെ അപ്പാർട്ട്മെന്റുകൾ പൂച്ചകൾക്ക് സുരക്ഷ നൽകുന്നവ ആയിരിക്കണം. അവർ പുറത്തിറങ്ങാൻ സാധ്യതയുള്ള എല്ലാ വഴികളും നെറ്റ് തറച്ച് സുരക്ഷിതമാക്കണം. ഉയരങ്ങളിൽ നിന്നും വീഴുമ്പോൾ ഉണ്ടാകാവുന്ന ആന്തരിക ക്ഷതങ്ങളും രക്തസ്രാവവും മൂലം മിക്കവാറും പൂച്ചകൾക്ക് അവിടെ വച്ചു തന്നെ ജീവഹാനി സംഭവിക്കും. ചെറിയ അശ്രദ്ധ മൂലം നമ്മുടെ അരുമകൾക്ക് അപകടം സംഭവിക്കരുത്, മറിച്ച് എല്ലാ മുൻകരുതലും എടുത്ത് ജിജ്ഞാസ–ഇരപിടിയൻ സ്വഭാവമുള്ള നമ്മുടെ പൂച്ചസുഹൃത്തുക്കളെ പൂച്ചസൗഹൃദ ബാൽക്കണിയൊരുക്കി സംരക്ഷിക്കാം.

ADVERTISEMENT

English summary: How to Create a Safe Room for Your Cat