അരുമയ്‌ക്കായി വീട് പ്രധാനമായും രണ്ടു രീതിയിലാണ് നായ്‌ക്കളെ വളർത്താറുള്ളത്, വീട്ടിനുള്ളിൽ അഴിച്ചുവിട്ടും കെന്നലുകളിൽ പാർപ്പിച്ചും. എന്നാൽ മൂന്നു നാലു മാസം പ്രായംവരെ നായ്‌ക്കുട്ടിയെ വീട്ടിനുള്ളിൽ അഴിച്ചുവിട്ടു വളർത്തുന്നതാണ് നല്ലത്. ഇത് അവയുടെ മാനസികവളർച്ചയ്ക്കു ഗുണകരമാണ്. വീട്ടിലെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുമയ്‌ക്കായി  വീട്

പ്രധാനമായും രണ്ടു രീതിയിലാണ് നായ്‌ക്കളെ വളർത്താറുള്ളത്, വീട്ടിനുള്ളിൽ അഴിച്ചുവിട്ടും കെന്നലുകളിൽ പാർപ്പിച്ചും. എന്നാൽ മൂന്നു നാലു മാസം പ്രായംവരെ നായ്‌ക്കുട്ടിയെ വീട്ടിനുള്ളിൽ അഴിച്ചുവിട്ടു വളർത്തുന്നതാണ് നല്ലത്. ഇത് അവയുടെ മാനസികവളർച്ചയ്ക്കു ഗുണകരമാണ്. വീട്ടിലെത്തുന്ന പുതുമുഖത്തിനു കിടക്കാൻ വൃത്തിയുള്ള സ്ഥലത്തു  കിടക്കയൊരുക്കാം. ഒപ്പം കളിക്കാൻ കളിപ്പാട്ടങ്ങളും ഭക്ഷണം കഴിക്കാൻ ചന്തമുള്ള പാത്രങ്ങളും ചെറിയ നായ്ക്കുട്ടി സാധനങ്ങൾ കടിച്ചു നശിപ്പിക്കാന്‍  സാധ്യതയേറും.  അതിനാല്‍ വില കൂടിയ സാധനങ്ങൾ തുടക്കത്തില്‍ ആവശ്യമില്ല. പ്രായപൂർത്തിയാകുന്നതുവരെ നായക്കുട്ടിക്ക് എന്തും കടിച്ചുനശിപ്പിക്കാനുള്ള പ്രവണത കൂടും. അതിനാല്‍ അതിന്റെ വിഹാരസ്ഥലങ്ങളിൽനിന്നു  സാധനങ്ങളും മറ്റും മാറ്റിവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ADVERTISEMENT

പൂച്ചയ്ക്കായി ഒരു മുറിയൊരുക്കാം. മുറിയിൽ അകത്തുനിന്നും പുറത്തുനിന്നും കയറാൻ സൗകര്യമുണ്ടെങ്കിൽ നന്ന്.  മുറിയിൽ കളിപ്പാട്ടം, കിടക്ക, തീറ്റപ്പാത്രം എന്നിവ ഒരുക്കിവയ്‌ക്കാം. പൂച്ചക്കുട്ടിക്കു  മറ്റുള്ളവരുടെ ശല്യമില്ലാതെ വിശ്രമിക്കാൻ കാർഡ്‌ ബോർഡ്കൊണ്ടോ, പ്ലൈവുഡ്കൊണ്ടോ ഒരു കൂടുണ്ടാക്കുന്നതും നന്ന്. വളരെ ചെറിയ പ്രായത്തിലാണ് പൂച്ചയെ കൊണ്ടുവരുന്നതെങ്കിൽ അതിനു ജീവിക്കാൻ ചൂടു നല്‍കേണ്ടതുണ്ട്. കാർഡ്ബോര്‍ഡ് കൂട്ടില്‍ തുണിയോ മറ്റു വസ്‌തുക്കളോ ഉപയോഗിച്ച് ചൂടു നില നിർത്താം. 

ഫോട്ടോ∙ സിദ്ദിഖ് കായി

ഇവയും സാമൂഹികജീവികൾ 

ADVERTISEMENT

മനുഷ്യരുമായി ഏറ്റവും ഇണങ്ങി ജീവിക്കുന്ന അരുമകൾ നായ്‌ക്കളും പൂച്ചകളും തന്നെയാണ്. നമുക്കൊപ്പം ജീവിക്കുന്ന അരുമയെ നമ്മളിലൊരാളായിത്തന്നെ കരുതി വളര്‍ത്തേണ്ടതുണ്ട്. ഒരു കുടുംബത്തിൽനിന്നു മറ്റൊരു കുടുംബത്തിലേക്കു വരുമ്പോൾ നായ്‌ക്കുട്ടിക്കു മാനസികസംഘർഷമുണ്ടാകാം. അതിനാല്‍ അതിനു പ്രത്യേക പരിഗണന നൽകാൻ വീട്ടുകാർ ശ്രദ്ധിക്കണം. വീട്ടുകാരിൽനിന്നു ലഭിക്കുന്ന പരിഗണനയാണ് നായ്ക്കുട്ടിക്ക് പുതിയ കുടുംബവുമായുള്ള ബന്ധം ദൃഢമാക്കുന്നത്.

വാക്‌സിനേഷൻ നൽകിയ നായയാണെങ്കിൽ പതുക്കെ വീടും വീട്ടുകാരുമായി ഇണക്കിത്തുടങ്ങാം. വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇടപഴകാനും വളർത്തുമൃഗങ്ങളുമായി ചങ്ങാത്തം കൂടാനുമുള്ള സാഹചര്യമൊരുക്കണം. ഇതു നായ്ക്കുട്ടിയുടെ മാനസികവളർച്ചയ്ക്കു ഗുണകരമാകും. ചെറിയ പ്രായത്തിൽതന്നെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാന്‍ പരിശീലനം നൽകുന്നതു കൊള്ളാം. 

ADVERTISEMENT

നായ്‌ക്കളിൽനിന്നു വളരെ വ്യത്യസ്‌തരാണ് പൂച്ചകൾ. വീട്ടിലെ അംഗങ്ങളോട് അടുക്കുന്നതിനു മുമ്പേ പൂച്ച തന്റെ ചുറ്റുപാടുകളുമായി അടുപ്പം സ്ഥാപിക്കും. ആജ്‌ഞാ രീതിയിലുള്ള പരിശീലനംകൊണ്ടു പൂച്ചകളെ അനുസരണശീലം പഠിപ്പിക്കാൻ കഴിയില്ല. എന്നാല്‍ അവരുടെ സ്വഭാവം നിലനിർത്തിക്കൊണ്ട് നല്ല ശീലങ്ങള്‍ പരിശീലിപ്പിക്കാനാവും. പൂച്ചകൾ പൊതുവെ വിസർജനം കഴിഞ്ഞാൽ മണ്ണിട്ടു മൂടുകയാണ് പതിവ്. വിദേശയിനം പൂച്ചകളെ പുറത്തു വിടാനാവാതെ വരുമ്പോള്‍ വീടിനുള്ളില്‍ മണ്ണ് ഉപയോഗിച്ചു കൃത്രിമമായി ഉണ്ടാക്കുന്ന സ്ഥലത്ത്, വിപണിയിൽ ലഭ്യമായ ക്യാറ്റ് ലിറ്റർ ട്രേ വച്ചുകൊടുത്ത് അതില്‍ വിസർജിക്കാന്‍ അവയെ പരിശീലിപ്പിക്കണം. 

പൂച്ചക്കുട്ടിയെ എന്തു കാര്യത്തിനായാലും പേരെടുത്തു മാത്രം വിളിക്കുക. തുടർച്ചയായ വിളിയിലൂടെ അതു തന്റെ പേരു തിരിച്ചറിയും. തെറ്റു ചെയ്‌താൽ പുറത്ത് ചെറുതായി തട്ടുകയും നല്ലതു ചെയ്‌താൽ പുറത്തു തടവി ഓമനിക്കുകയും ചെയ്യണം. പൂച്ചകളില്‍ കാണുന്ന മോശം പ്രവണതയാണ്  ഭക്ഷണത്തി നുവേണ്ടിയുള്ള നിരന്തരവിലാപവും കട്ടു തീറ്റിയും. ഇതു പതിവായാല്‍ ചെറിയ ശിക്ഷകൾ നൽകി ഈ ശീലങ്ങള്‍ മാറ്റിയെടുക്കണം.

English summary: How to take care of pets at home?