നായ്ക്കൾ കേവലം ഒരു ജീവി മാത്രമല്ല. പലർക്കും അവർ സുഹൃത്തും കൂടെപ്പിറപ്പും സഹായിയും വഴികാട്ടിയുമെല്ലാം ആയിരിക്കും. സ്നേഹനിധികളായ അവരുടെ വേർപാട് ഓരോ ഉടമയ്ക്കും നൽകുക വലിയ വേദനയാണ്. ഓരോ ഉടമയ്ക്കും പറയാനും കഥകളേറെയുണ്ടായിരിക്കും. 15 വർഷത്തോളം ഒപ്പമുണ്ടായിരുന്ന നായ്ക്കുട്ടിയുടെ വേർപാട് നൽകിയ വേദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കൾ കേവലം ഒരു ജീവി മാത്രമല്ല. പലർക്കും അവർ സുഹൃത്തും കൂടെപ്പിറപ്പും സഹായിയും വഴികാട്ടിയുമെല്ലാം ആയിരിക്കും. സ്നേഹനിധികളായ അവരുടെ വേർപാട് ഓരോ ഉടമയ്ക്കും നൽകുക വലിയ വേദനയാണ്. ഓരോ ഉടമയ്ക്കും പറയാനും കഥകളേറെയുണ്ടായിരിക്കും. 15 വർഷത്തോളം ഒപ്പമുണ്ടായിരുന്ന നായ്ക്കുട്ടിയുടെ വേർപാട് നൽകിയ വേദന പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. ജോൺ വിക്ക് എന്ന പ്രൊഫൈയിൽനിന്ന് നായപ്രേമികസംഘം എന്ന കൂട്ടായ്മയിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് മനസിനെ പിടിച്ചുലയ്ക്കുന്നതാണ്. നായ തന്റെ സ്വഭാവംതന്നെ മാറ്റിയെന്ന് കുറിപ്പിലുണ്ട്. കുറിപ്പിന്റെ പൂർണരൂപം ചുവടെ,

‌അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവനെ എനിക്ക് എന്റെ പപ്പാ കൊണ്ടുതന്നത്. ഒരു കുഞ്ഞു പപ്പി. എപ്പോഴും ഓടിക്കളിക്കുന്ന ഒരു വികൃതിക്കാരൻ.

ADVERTISEMENT

സ്കൂൾ വിട്ട് വന്നാൽ ഞാൻ അഴിച്ചിടുന്ന സോക്സായിരുന്നു അവന് ഏറ്റവും ഇഷ്ടപ്പെട്ട കളിസാധനം. ഞാനത് അഴിച്ചിടേണ്ട താമസം, അവനത് എടുത്തോണ്ടുപോയി എവിടെയെങ്കിലും ഒളിച്ചുവയ്ക്കും. ആദ്യമൊക്കെ എനിക്കവനെ പേടിയായിരുന്നു. പക്ഷേ പതുക്കെ അവൻ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായി മാറി. ഞാനല്ലാതെ വേറെയാരും അവനെ എടുക്കാൻ പാടില്ലായിരുന്നു. ഞാനല്ലാതെ വേറെയാര് ഭക്ഷണം കൊടുത്താലും അവൻ കഴിക്കത്തില്ല. അതിപ്പൊ അവന് ഏറ്റവും ഇഷ്ടപ്പെട്ട പാലായാൽ പോലും.

അവൻ വന്നതോടെ എനിക്കും ഒരുപാടു മാറ്റങ്ങൾ വന്നു. ഒന്നും പങ്കുവയ്ക്കാൻ ഇഷ്ടപ്പെടാത്ത ഞാൻ അവനുവേണ്ടി പലതും മാറ്റിവച്ചു. ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിട്ട് അമ്മ എന്നെ അടിക്കാൻ വരുമ്പോൾ അവൻ അമ്മയെ വട്ടം പിടിച്ചിട്ട് അമ്മയുടെ കൈയ്യിലുള്ള ഓലക്കീറ് എടുത്ത് ഓടിക്കളയും.

ഞാൻ കരയുമ്പോൾ അവന്റെ ഏറ്റവും പ്രിയപ്പെട്ട സോക്സ് എനിക്ക് കൊണ്ടുതരും. ഞാൻ കരയുന്നത് അവനിഷ്ടമല്ലാത്തതുപോലെ…

ഇന്നലെ അവൻ പോയി.

ADVERTISEMENT

പക്ഷേ ഞാൻ കരഞ്ഞില്ലാട്ടോ…

അവന് ഞാൻ കരയുന്നത് ഇഷ്ടമല്ല.

നീണ്ട പതിനഞ്ച് വർഷങ്ങൾ.

ഒന്നും കഴിക്കാൻ പറ്റുന്നില്ല. അവന് കൊടുക്കാതെ ഇന്ന് വരെ ഞാൻ ഒന്നും കഴിച്ചിട്ടില്ല. മരിച്ചവരൊക്കെ എവിടെയായിരിക്കും പോകുന്നുണ്ടാവുക?

ADVERTISEMENT

‘If you’re lucky, a dog will come to your life, steal your heart and change everthing…’ 

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആർക്കെങ്കിലും, പ്രത്യേകിച്ച് കുട്ടികൾക്ക് എന്തെങ്കിലും നിങ്ങൾ കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ വേറെയൊന്നിനും പൈസ കളയാതെ അവർക്ക് ഒരു കുഞ്ഞു പപ്പിയെ കൊടുത്തുനോക്കൂ... ഒരുപക്ഷേ അവരുടെ ജീവിതം തന്നെ മാറും.

‘Thank you pappa, he was the best gift you could ever give me…’

The only one who loved me more than himself 

എന്റെ ജീവിതത്തിന് നിറം നൽകിയ എന്റെ പ്രിയ കൂട്ടുകാരൻ 

English summary: Heart Touching Story About Pet Dog