കേരളത്തിൽ ആദ്യമായി നായ്ക്കുട്ടിക്ക് സിടി (കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി) സ്കാനിങ്ങിലൂടെ രോഗനിർണയം. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന പെറ്റ്‌‌സീ വെറ്ററിനറി ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്ററാണ് ഏഴു മാസം പ്രായമുള്ള ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട സോഫി എന്ന നായ്ക്കുട്ടിയുടെ രോഗം എന്താണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ആദ്യമായി നായ്ക്കുട്ടിക്ക് സിടി (കംപ്യൂട്ടഡ് ടോമോഗ്രഫി) സ്കാനിങ്ങിലൂടെ രോഗനിർണയം. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന പെറ്റ്‌‌സീ വെറ്ററിനറി ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്ററാണ് ഏഴു മാസം പ്രായമുള്ള ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട സോഫി എന്ന നായ്ക്കുട്ടിയുടെ രോഗം എന്താണെന്ന് സിടി സ്കാനിലൂടെ കണ്ടെത്തിയത്.

പിൻകാലുകളിൽ ശക്തമായ വേദന മൂലം നടക്കാനോ നിൽക്കാനോ കഴിയാത്ത സോഫിയെ ഉടമകൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാരംഭ പരിശോധനയിൽ പിൻകാൽ മുട്ടിൽ ഒരു വളർച്ച ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, അത് എന്താണെന്ന് നിർണയിക്കാൻ കഴിയാത്തതിനാൽ എക്സ്‌റേ എടുത്തെങ്കിലും എന്താണ് അവസ്ഥയെന്ന് വ്യക്തമായില്ല. ഇതേത്തുടർന്നാണ് സ്വകാര്യ സ്കാനിങ് സെന്ററിന്റെ സഹായം തേടുകയായിരുന്നുവെന്ന് ഡോ. റിബു വർഗീസ് മാത്യു കർഷകശ്രീയോട് പറഞ്ഞു. 

ADVERTISEMENT

കേരളത്തിൽ പെറ്റ്സിന് സിടി സ്കാൻ ചെയ്യുന്നതിനുള്ള സൗകര്യമില്ല. രോഗനിർണയം കൃത്യമായാൽ ചികിത്സ കൂടുതൽ എളുപ്പമാകും. സിടി സ്കാനിൽ സോഫിയുടെ രോഗം എല്ലുകളെ ബാധിക്കുന്ന കാൻസറാണെന്ന് തിരിച്ചറിയാനായി എന്നും ഡോ. റിബു. 

എക്സ് റേ (ഇടത്ത്), സിടി സ്കാൻ (വലത്ത്)

പകരുന്നതും അല്ലാത്തതും എന്നിങ്ങനെ രണ്ടു തരം കാൻസറുകളാണുള്ളത്. സോഫിയുടെത് മറ്റു ഭാഗങ്ങളിലേക്ക് പകരാത്ത വിധത്തിലുള്ള കാൻസറായിരുന്നു. എല്ലിന് അനിയന്ത്രിത വളർച്ചയാണ് രോഗം. തന്മൂലം ശക്തമായ വേദനയുണ്ടാകും. നടക്കാനോ നിൽക്കാനോ കഴിയില്ല. വേദന മൂലം ഭക്ഷണം കഴിക്കാനും മടിയുണ്ടാകും. സോഫി അനുഭവിച്ചതും ഇതാണ്. എക്സ്‌ റേയിൽ കണ്ടതു വച്ച് എന്തെങ്കിലും വേദന സംഹാരി നൽകാമായിരുന്നുവെങ്കിലും കൂടുതൽ പരിശോധന നടത്താമെന്ന ചിന്തയിലാണ് കാൻസർ കണ്ടുപിടിക്കാനായതെന്ന് പെറ്റ്സീയിലെ ഡോ. ജോഷ്‌നി രാജ്. 

ADVERTISEMENT

തൽക്കാലം വേദനസംഹാരി നൽകി മുൻപോട്ടു പോകുകയാണ്. മരുന്നിലൂടെ മാത്രമേ സോഫിക്ക് വേദന ഇല്ലാതെ നിലനിൽക്കാൻ കഴിയൂ. എല്ലുകളിലെ കാൻസർ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം നിലവിൽ സംസ്ഥാനത്ത് ഇല്ലാത്തതിനാൽ വിദഗ്ധ ഡോക്ടർമാരുമായി ചർച്ച നടത്തുകയാണെന്നും ഡോ. റിബു പറഞ്ഞു.

അരുമകളിൽ എക്സ്‌ റേ പോലെ അത്ര എളുപ്പമുള്ള രോഗനിർണയ രീതിയല്ല സിടി സ്കാൻ. രോഗി അനങ്ങാതെ ഇരുന്നെങ്കിൽ മാത്രമേ കൃത്യമായി ഇമേജ് ലഭിക്കൂ. സോഫിയെ അനസ്തേഷ്യ നൽകി മയക്കിയതിനുശേഷമായിരുന്നു സ്കാനിങ് ഉപകരണത്തിലേക്ക് കടത്തിയത്. അരുമകളിലും സിടി സ്കാൻ സാധ്യമായ സ്ഥിതിക്ക് പെറ്റ് പേരന്റുകൾക്ക് കൂടുതൽ ആശ്വാസകമാകുമെന്നാണ് ഈ യുവ ഡോക്ടർമാരുടെ പ്രതീക്ഷ.

ADVERTISEMENT

English summary: First Officially Recorded CT Scan in a Pet Dog in Kerala