കയ്യിലെ മാംസം അഴുകി എല്ലുകള്‍ പുറത്തുവന്ന തെരുവുനായയ്ക്ക് രക്ഷകരായി ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍. എറണാകുളം ജില്ലയിലെ കോതമംഗലത്തിന് അടുത്ത് മലയിന്‍കീഴില്‍നിന്നാണ് മൃഗക്ഷേമപ്രവര്‍ത്തക സംഘടനയായ ദയയുടെ പ്രവര്‍ത്തകര്‍ നായയെ കണ്ടെത്തുന്നത്. കാല്‍ നിലത്തു കുത്താതെ ഒരു നായ മലയില്‍കീഴില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിലെ മാംസം അഴുകി എല്ലുകള്‍ പുറത്തുവന്ന തെരുവുനായയ്ക്ക് രക്ഷകരായി ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍. എറണാകുളം ജില്ലയിലെ കോതമംഗലത്തിന് അടുത്ത് മലയിന്‍കീഴില്‍നിന്നാണ് മൃഗക്ഷേമപ്രവര്‍ത്തക സംഘടനയായ ദയയുടെ പ്രവര്‍ത്തകര്‍ നായയെ കണ്ടെത്തുന്നത്. കാല്‍ നിലത്തു കുത്താതെ ഒരു നായ മലയില്‍കീഴില്‍ കാണുന്നുണ്ടെന്ന് ഒട്ടേറെ പേര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഒരു മാസത്തെ അന്വേഷങ്ങള്‍ക്കൊടുവിലാണ് നായയെ കണ്ടെത്തിയത്. ഇടയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ എത്തുന്ന നായ പെട്ടെന്ന് മറയുന്നതിനാല്‍ എവിടേക്ക് പോകുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

അവിടുള്ള ഒരു ഓടയില്‍നിന്ന് കഴിഞ്ഞ ദിവസം നായയെ പിടികൂടി. അപ്പോഴേക്ക് ഇടതു കൈയ്യിലെ മാംസം പൂര്‍ണമായും അഴുകി എല്ലു മാത്രമായിരുന്നു. ആരെങ്കിലും ഉപദ്രവിച്ചതാകാമെന്നായിരുന്നു പ്രാധമിക നിഗമനം. എന്നാല്‍, വെറ്ററിനറി ദമ്പതികളായ ഡോ. കിഷോര്‍കുമാര്‍ ജനാര്‍ദനന്റെയും ഡോ. സോണിക സതീഷിന്റെയും വിദഗ്ധ പരിശോധനയില്‍ അപകടത്തില്‍ പരിക്കേറ്റതിന്റെ പ്രശ്‌നങ്ങളാണ് നായയ്ക്കുണ്ടായതെന്ന് കണ്ടെത്തി. കൈ കൂടാതെ ശരീരത്ത് മറ്റു ഭാഗങ്ങളില്‍ ചതവും നീരും ഉണ്ടായിരുന്നു. കൂടാതെ നെറ്റിയിലും ചെവിയിലും മുറിവും ഉണ്ടായിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം
ADVERTISEMENT

ഒന്നര-രണ്ടു മാസത്തിനുള്ളില്‍ സംഭവിച്ച അപകടമാണെന്ന് ഡോ. കിഷോര്‍കുമാര്‍ പറഞ്ഞു. എല്ലുകള്‍ മുറിച്ചുമാറ്റി അടിയന്തര ചികിത്സ നല്‍കിയിട്ടുണ്ട്. മുറിവില്‍ പഴുപ്പുള്ളതിനാല്‍ മരുന്നുകളോട് പ്രതികരിച്ച് ഉണങ്ങുമോ എന്നു നോക്കിയതിനു ശേഷമേ അടുത്ത നടപടികളിലേക്ക് കടക്കൂവെന്ന് ഡോ. സോണിക കര്‍ഷകശ്രീയോടു പറഞ്ഞു. മുറിവ് ഉണങ്ങാന്‍ വൈകിയാല്‍ തോളില്‍നിന്ന് കൈ പൂര്‍ണമായും മുറിച്ചു മാറ്റുകയേ വഴിയുള്ളൂവെന്നും ഡോ. സോണിക പറഞ്ഞു.

ശസ്ത്രക്രിയയുടെ ആലസ്യങ്ങള്‍ മാറി തങ്ങളുടെ ഗരുഡ എന്ന ഷെല്‍റ്ററില്‍ നായ ഭക്ഷണമെടുത്തു തുടങ്ങിയതായി ദയ അറിയിച്ചു.

ADVERTISEMENT

English summary: Injured dog rescue