നായ്ക്കൾക്കു പരിശീലനം നൽകേണ്ട കാര്യമുണ്ടോ? തീർച്ചയായും. എല്ലാ വളര്‍ത്തുനായ്ക്കൾക്കും പരിശീലനം നൽകേണ്ടതുണ്ട്. ഉടമസ്ഥനുമേൽ അധികാരം സ്ഥാപിക്കാനാവും ഏതൊരു നായയും ശ്രമിക്കുക. ഇതു നായയുടെ മനഃശാസ്‌ത്രപരമായ രീതിയാണ്. എന്നാൽ നല്ല പരിശീലനത്തിലൂടെ എപ്പോഴും ഉടമസ്ഥനെ അനുസരിക്കുന്ന അവസ്ഥയിലേക്കു നായയെ മാറ്റാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കൾക്കു പരിശീലനം നൽകേണ്ട കാര്യമുണ്ടോ? തീർച്ചയായും. എല്ലാ വളര്‍ത്തുനായ്ക്കൾക്കും പരിശീലനം നൽകേണ്ടതുണ്ട്. 

ഉടമസ്ഥനുമേൽ അധികാരം സ്ഥാപിക്കാനാവും ഏതൊരു നായയും ശ്രമിക്കുക. ഇതു നായയുടെ മനഃശാസ്‌ത്രപരമായ രീതിയാണ്. എന്നാൽ നല്ല പരിശീലനത്തിലൂടെ എപ്പോഴും ഉടമസ്ഥനെ അനുസരിക്കുന്ന അവസ്ഥയിലേക്കു നായയെ മാറ്റാം. നമ്മൾ വളർത്തുന്ന നായ നമ്മളെ ബഹുമാനിക്കുന്നില്ലെങ്കിൽ വലിയ പ്രശ്‌നങ്ങൾക്കു കാരണമാകും. നായയും ഉടമസ്ഥനും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കാൻ പരിശീലനം സഹായകമാകും. 

ADVERTISEMENT

പരിശീലനം എങ്ങനെ

ഒരു നായ്ക്കുട്ടിക്ക് ആദ്യം നൽകുന്നതു ടോയ്‌ലെറ്റ് ട്രെയിനിങ്ങാണ്. പ്രാഥമികകൃത്യങ്ങൾ യഥാസമയം എങ്ങനെ നടത്തണമെന്ന ഈ പരിശീലനം ഉടമസ്ഥനുതന്നെ നല്‍കാവുന്നതേയുള്ളൂ. നായ ജനിച്ച് ഒന്നു രണ്ട് മാസത്തിനുള്ളിൽ ഇതു നല്‍കണം. നായ്ക്കുട്ടികളുടെ ദഹനപ്രക്രിയ വളരെ വേഗത്തിലാണ്. അതിനാൽ ആഹാരം നൽകിയിട്ട് അല്‍പം വ്യായാമത്തിനു ശേഷമേ പ്രാഥമികകൃത്യങ്ങൾ ചെയ്യിക്കാവൂ. വീടിനു പുറത്ത് ഉദ്യാനത്തിലോ യോജ്യമായ മറ്റേതെങ്കിലും സ്ഥലത്തോ കൊണ്ടുപോയി പരിശീലനം നൽകണം. ഒന്നു രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജനത്തിന് അവസരം ഒരുക്കികൊടുക്കണം. തെറ്റായ ആഹാരക്രമവും അമിതാഹാരവും നായയ്ക്കു ദോഷകരമാണ്. പതിവു ഭക്ഷണം മാറ്റിനൽകുന്നതും ദഹനം, നായയുടെ സ്വഭാവം എന്നിവയെ ബാധിക്കും. തുടര്‍ന്ന്  നായ മര്യാദകേടായി പെരുമാറാനിടയുണ്ട്.   

ADVERTISEMENT

‌പരിശീലനം പല തരം

നാലു മുതൽ അഞ്ചു മാസം വരെ പ്രായമാണ് പരിശീലനത്തിനു യോജ്യമായ സമയം. നാലു ഘട്ടങ്ങളിലായാണ് ഇതു നല്‍കേണ്ടത്. 

  • അടിസ്ഥാന അനുസരണ പരിശീലനം: ആദ്യപടിയാണ് അടിസ്ഥാന അനുസരണ പരിശീലനം (ബേസിക് ഒബീഡിയൻസ് ട്രെയിനിങ്).  നായയ്‌ക്ക് അനുസരണശീലമുണ്ടാവാനും സ്വഭാവവൈകല്യങ്ങൾ മാറാനുമാണിത്. ഒരു മാസമാണ് കാലയളവ്. സാധാരണ വളർത്തുനായ്ക്കൾക്ക് ഈ ട്രെയിനിങ് മാത്രം മതിയാകും.
  • അഡ്വാൻസ്ഡ് ഒബീഡിയൻസ്  ട്രെയിനിങ്:  റോഡുകളിൽ സവാരിക്കിറക്കുന്ന നായകൾക്ക് ഈ ട്രെയിനിങ്  നിർബന്ധം. ഇതിലൂടെ നായയുടെ അനുസരണശീലം വർധിക്കും. കൂടാതെ, ലീഷ്(നായയുടെ കഴുത്തിൽ കെട്ടുന്നത്) വിട്ട് ഓടിപ്പോയാലും നായയെ നിയന്ത്രണത്തിൽ നിർത്താൻ ഈ ട്രെയിനിങ്ങിലൂടെ സാധിക്കും. 
  • ഗാർഡ് ഡോഗ് ട്രെയിനിങ്: നായയെ കാവൽനായയാക്കാനുള്ള പരിശീലനം. ആദ്യ രണ്ടു ഘട്ടങ്ങള്‍ പൂർത്തിയാക്കിയാൽ മാത്രമേ ഈ ഘട്ടത്തിലേക്കു കടക്കുകയുള്ളൂ. ഒറ്റയ്ക്കു താമസിക്കുന്നവരുടെയും പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും കാവൽ ആവശ്യമുള്ളവരുടെയും നായ്ക്കൾക്കാണ് ഈ പരിശീലനം നൽകുന്നത്.
  • ട്രിക്  ട്രെയിനിങ്: മനുഷ്യരെപ്പോലെതന്നെ നായകൾക്കു നൽകുന്ന എക്‌സ്‌ട്രാ കരിക്കുലർ ട്രെയിനിങ്ങാണിത്. അടിസ്ഥാന പരിശീലനത്തിനു പുറമെ, അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പരിശീലനം. നമ്മൾ പറയുമ്പോൾ ഓടാനും ചാടാനും ഡാൻസ് കളിക്കാനുമെല്ലാം നായ്ക്കളെ പ്രാപ്‌തരാക്കുന്നത് ഈ ട്രെയിനിങ്ങിലൂടെയാണ്.
  • ഒരു വളർത്തുനായ 10 മുതൽ 12 വർഷംവരെ ജീവിക്കുന്നു. വളർത്തുനായയ്ക്കു പരിശീലനം നല്‍കുന്നത് അതിന്റെ സുരക്ഷയ്ക്കുംകൂടി വേണ്ടിയാണ്. പരിശീലനം നൽകുന്നതിലൂടെ നായയുടെ എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും ഉണ്ടാകും. നായ എപ്പോഴും ഉടമസ്ഥന്റെ നിയന്ത്രണത്തിൽതന്നെ ആയിരിക്കും. നായയുടെ പൊതുവെയുള്ള അക്രമസ്വഭാവം ട്രെയിനിങ്ങിലൂടെ മാറ്റിയെടുക്കാം.   
ADVERTISEMENT

ടിപ്സ്

നായയെ നടത്തുമ്പോള്‍ ഉടമസ്ഥന്റെ   ഇടതുവശം ചേർത്തു നടത്തുക. നായയുടെ മുഖത്തു തട്ടിയുള്ള സ്‌നേഹപ്രകടനം ഒഴിവാക്കുക. നായ അനാവശ്യമായി ദേഹത്തു കയറുന്നതു തടയുക. പതിവ് ആഹാരം എന്നും കൃത്യസമയത്തുതന്നെ നൽകുക.

English summary: The importance of training your dog