അരുമകളായി വളര്‍ത്തുന്ന നായ്ക്കള്‍ പലപ്പോഴും നമ്മളെ ദേഷ്യം പിടിപ്പിക്കാറുമുണ്ട്. വസ്തുക്കൾ കടിച്ചു നശിപ്പിക്കുക, അനാവശ്യമായി കുരയ്ക്കുക, മണ്ണ് മാന്തുക, ദേഹം അമിതമായി നക്കുക, വാലിൽ കടിക്കാൻ ശ്രമിക്കുക, കൂട്ടിനുള്ളിലെ പാത്രങ്ങൾ തട്ടിമറിക്കുക, വെള്ളം വച്ച പാത്രങ്ങളിൽ കാലു മുക്കുക, സ്വന്തം വിസർജ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുമകളായി വളര്‍ത്തുന്ന നായ്ക്കള്‍ പലപ്പോഴും നമ്മളെ ദേഷ്യം പിടിപ്പിക്കാറുമുണ്ട്. വസ്തുക്കൾ കടിച്ചു നശിപ്പിക്കുക, അനാവശ്യമായി കുരയ്ക്കുക, മണ്ണ് മാന്തുക, ദേഹം അമിതമായി നക്കുക, വാലിൽ കടിക്കാൻ ശ്രമിക്കുക, കൂട്ടിനുള്ളിലെ പാത്രങ്ങൾ തട്ടിമറിക്കുക, വെള്ളം വച്ച പാത്രങ്ങളിൽ കാലു മുക്കുക, സ്വന്തം വിസർജ്യം തിന്നുക, സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുക, തുടർച്ചയായി ഓരിയിടുക, കരയുക, ദേഹത്ത് ചാടിക്കയറുക, അനാവശ്യമായി കടിക്കുക എന്നീ പ്രവൃത്തികള്‍ ആരുടെയും ക്ഷമ നശിപ്പിക്കും. 

ഉടമയുടെ ശ്രദ്ധ വേണ്ടത്ര കിട്ടുന്നില്ലെന്ന തോന്നൽ, പോഷകാഹാരക്കുറവ്, ഭയപ്പെടുത്തുന്ന സാഹചര്യങ്ങൾ, വിശ്രമമില്ലായ്മ എന്നിവയൊക്കെ നായയുടെ ഈ  സ്വഭാവ വൈകല്യങ്ങൾക്കു കാരണമാകാം. 

ADVERTISEMENT

സ്വഭാവ വൈകല്യം ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് മുൻപ് അവയ്ക്കു പൂർണ ആരോഗ്യമുണ്ടെന്നും ആവശ്യമായ വ്യായാമം കിട്ടുന്നുണ്ടെന്നും ഉറപ്പുവരുത്തുക. 

വൈകല്യങ്ങൾ ഓരോന്നായി പരിശോധിക്കാം. 

ADVERTISEMENT

സാധനങ്ങൾ കടിച്ചു നശിപ്പിക്കലിനു  മുഖ്യമായും 3 കാരണങ്ങളാണുള്ളത്. പുതിയ പല്ലുകൾ രൂപം കൊള്ളുമ്പോൾ, മുഷിച്ചിൽ മാറ്റാൻ, ഉടമയുടെ അസാന്നിധ്യം ഉണ്ടാക്കുന്ന ഉത്കണ്ഠ.

നായ്ക്കള്‍  ഭക്ഷ്യവസ്തുക്കൾ അല്ലാത്ത സാധനങ്ങൾ വെറുതെ  മണത്തു നോക്കുന്നതും നക്കുന്നതും കടിക്കുന്നതും നാം കാര്യമായെടുക്കാറില്ല.  എന്നാൽ വിലപിടിപ്പുള്ളവയ്ക്ക് കേടുപാടുണ്ടാവുമ്പോൾ അതു ഗൗരവമുള്ള പ്രശ്നമായി മാറുന്നു. ഈ ദുഃസ്വഭാവം  കളിപ്പാട്ടങ്ങൾ നൽകി മാറ്റിയെടുക്കാം. ഏകദേശം 4 ആഴ്ച പ്രായമാകുമ്പോൾ മുളച്ചു വരുന്ന പാൽപല്ലുകൾ 6 മാസം ആകുമ്പോൾ പൊഴിഞ്ഞുപോയി സ്ഥിരം പല്ലുകളുണ്ടാകും. രണ്ടാമത്തെയും മൂന്നാമത്തെയും കാരണങ്ങൾ മാറ്റിയെടുക്കാൻ അല്‍പം ബുദ്ധിമുട്ടാണ്. കുറച്ച് വളർന്നതിനു ശേഷമുണ്ടാകുന്ന ഈ സ്വഭാവ െവെകല്യങ്ങള്‍  മാറ്റിയെടുക്കാൻ താഴെപ്പറയു ന്ന കാര്യങ്ങൾ നോക്കാം. 

ADVERTISEMENT

ഒന്ന്, നിത്യേന വ്യായാമം െചയ്യിക്കല്‍. ശരീരോർജം ചെലവാകുകയും, വ്യത്യസ്ത പ്രവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്നതിനാല്‍ ദുശ്ശീലങ്ങൾ പതിയെ  ഇല്ലാതാകും. രണ്ട്, ഉടമയോടൊപ്പം സവാരിക്ക് കൊണ്ടുപോകൽ. പുതിയ ചുറ്റുപാടുകൾ കാണുമ്പോൾ അവയ്ക്ക് ഉന്മേഷം ഉണ്ടാകും. ഇതും ദുശ്ശീലം മാറ്റാന്‍ ഉപകരിക്കും.  

ഉടമയെ പിരിഞ്ഞിരിക്കുന്നത് മൂലം ഉണ്ടാകുന്ന ഉത്കണ്ഠ പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. ഒന്ന്,  ഉടമയുടെ ഇഷ്ട സാധനങ്ങൾ കടിച്ചു നശിപ്പിക്കൽ. ഉടമസ്ഥൻ തന്നെ ഉപേക്ഷിച്ചുപോയി എന്ന ചിന്തയാണ് കാരണം. താന്‍ ഉടന്‍ തിരിച്ചെത്തുമെന്നും ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും പിരിയും മുന്‍പ് അവയെ ബോധ്യപ്പെടുത്തണം. പിരിഞ്ഞിരിക്കുന്ന സമയത്തു സുഖപ്രദമായ സൗകര്യങ്ങളും ഭക്ഷണം, കളിപ്പാട്ടം എന്നിവയും നല്‍കി ഉത്കണ്ഠ മാറ്റിയെടുക്കാം. 

ചിട്ടയായ പരിശീലനം ഉടമയോടുള്ള അടുപ്പം കൂട്ടുന്നതിന് സഹായകമാണ്. പഠിപ്പിച്ചു കൊടുത്തത് കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുകയും അനുസരിക്കുമ്പോൾ  ഇഷ്ട ഭക്ഷണം നൽകുകയും വേണം.  ദുശ്ശീലങ്ങൾ രൂപപ്പെടുന്നത് ചെറുപ്പത്തിൽതന്നെ ഒഴിവാക്കേണ്ടതാണ്. ചെരുപ്പ്, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ചെടിച്ചട്ടി തുടങ്ങിയവ നായ്ക്കുട്ടികൾക്ക് എത്താവുന്ന സ്ഥലങ്ങളിൽനിന്ന് അല്‍പം ഉയരത്തിൽ വയ്ക്കാം. 

English summary: Common Dog Behavior Problems and Solutions