രാജ്യത്തെ പാലുൽപാദനത്തിന്റെ 55% എരുമകളുടെ വകയാണ്. അവയില്‍ത്തന്നെ പാലുൽപാദനത്തിൽ മുന്നില്‍ മുറ ജനുസ്സ്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ക്ഷീരകർഷകരുടെ ആശ്രയവും മുറ എരുമകളാണ്. ഹരിയാനയിലെ കർണാൽ, സിർസ, ഹിസാർ, റോഹ്തക് ജില്ലകളാണ് മുറയുടെ പ്രധാന പ്രജനനകേന്ദ്രങ്ങൾ. മറ്റു സംസ്ഥാനങ്ങളിലേക്കെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ പാലുൽപാദനത്തിന്റെ 55% എരുമകളുടെ വകയാണ്. അവയില്‍ത്തന്നെ പാലുൽപാദനത്തിൽ മുന്നില്‍  മുറ ജനുസ്സ്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ക്ഷീരകർഷകരുടെ ആശ്രയവും മുറ എരുമകളാണ്. ഹരിയാനയിലെ കർണാൽ, സിർസ, ഹിസാർ, റോഹ്തക് ജില്ലകളാണ് മുറയുടെ പ്രധാന പ്രജനനകേന്ദ്രങ്ങൾ. മറ്റു സംസ്ഥാനങ്ങളിലേക്കെല്ലാം ഉൽപാദനമികവുള്ള, ലക്ഷണമൊത്ത മുറ എരുമ കൾ എത്തുന്നത്  ഈ ജില്ലകളിൽനിന്നാണ്. ഇന്ന് ഇവിടെനിന്നൊക്കെ  മുറ എരുമകൾ കേരളത്തിലേക്കും വരുന്നു. നല്ല വരുമാനമുള്ളതിനാല്‍ ഉത്തരേന്ത്യന്‍  കർഷകർ മുറ എരുമകൾക്ക് മുന്തിയ പരിപാലനം നൽ കുന്നുണ്ട്. നന്നായി പരിപാലിച്ചാല്‍ ഹരിയാനയിലെ ശരാശരി പാലുൽപാദനം  കേരളത്തിലും മുറയ്ക്കു കിട്ടുമെന്ന്   മൃഗസംരക്ഷണ വിദഗ്ധർ പറയുന്നു. 

ജനിക്കുന്ന സമയത്ത് മുറ എരുമക്കുട്ടികൾക്ക് ശരാശരി 40 കിലോ ഭാരമുണ്ടാകും. 300കിലോ   ശരീരഭാരം എത്തിയാൽ കൃത്രിമ ബീജാധാനം നടത്താം. ഗർഭകാലം 310 ദിവസം. പ്രസവത്തിൽ ലഭിക്കുന്നത് പോത്തു കുട്ടിയാണെങ്കിലും കർഷകർക്കു സന്തോഷം. മുറ പോത്തിനെ 2കൊല്ലം വളർത്തി വിറ്റാലും ലഭിക്കും ശരാ ശരി അര ലക്ഷം രൂപ. 

ADVERTISEMENT

 രണ്ടു നേരവും കൂടി 15 –20 ലീറ്ററാണ് മുറയുടെ പാലുൽപാദനം.  ഇതിലും  ഉയർന്ന ഉൽപാദനമുള്ളവയു മുണ്ട്. കേരളത്തിലും ദിവസം ശരാശരി 15 ലീറ്റർ പാൽ മുറ നൽകുമെന്ന് കർഷകർതന്നെ പറയുന്നു. പശു വിൻപാലിന്റെ ഒന്നര ഇരട്ടിയോളം കൊഴുപ്പും കൊഴുപ്പേതര ഖരപദാർഥങ്ങളും എരുമപ്പാലിലുണ്ട്. അതു കൊണ്ടുതന്നെ കേരളത്തിലെ പല ഡെയറി ഫാമുടമകളും പശുക്കൾക്കൊപ്പം രണ്ടോ മൂന്നോ മുറ എരുമ കളെക്കൂടി വളർത്തുന്നു. വിൽക്കുന്ന മൊത്തം പാലിന്റെ കൊഴുപ്പ് ഉയർത്താനും  മികച്ച വില നേടാനും ഇതു സഹായകമാണ്.  മൂല്യവർധിത പാലുൽപന്നങ്ങൾക്കെല്ലാം പശുവിൻപാലിനെക്കാൾ എരുമപ്പാലാ ണ് മികച്ചത്. അതിനാല്‍ ആ വഴിക്കും  ഡിമാൻഡുണ്ടാവും.  സങ്കരയിനം പശുക്കൾക്കുള്ള  ആരോഗ്യപ്ര ശ്നങ്ങള്‍  എരുമയ്ക്കില്ല എന്നതും കർഷകരെ ആകര്‍ഷിക്കുന്നു.  

സ്വേദഗ്രന്ഥികൾ കുറവായതിനാൽ കഠിനമായ ചൂടുകാലം എരുമകളെയും പോത്തുകളെയും അസ്വസ്ഥ രാക്കും. ചൂടുകാലത്ത് ഉത്തരേന്ത്യയിലെ കർഷകർ ദിവസവും ഏതാനും മണിക്കൂറുകൾ എരുമകളെ വെ ള്ളത്തിൽ വിടാറുണ്ട്. ഇവിടെ അതിനു പകരം മൂന്നോ നാലോ നേരം വെള്ളം സ്പ്രേ ചെയ്താൽ മതി. കറവയിലുള്ള എരുമകൾക്ക് എന്നും പോഷകസമൃദ്ധമായ തീറ്റ നല്‍കണം. ഉത്തരേന്ത്യയിൽ ചോളം, മക്ക ച്ചോളം, പരുത്തിക്കുരു, പയറുവർഗത്തിൽപ്പെട്ട ആൽഫാൽഫ എന്നിവയൊക്കെ അവയ്ക്കു നൽകും.