പച്ച മാംസം മാത്രം കഴിച്ചു ജീവിച്ചിരുന്ന നായ്ക്കൾ എങ്ങനെ മിശ്രഭുക്കുകളായി എന്നു ചിന്തിച്ചിട്ടുണ്ടോ? ചോറും വേവിച്ച മാംസവും പഴങ്ങളും കഴിക്കുന്ന മിശ്രഭുക്ക് ആയി മാറിയ നായ്ക്കൾ ഇന്ന് മനുഷ്യകുലത്തിനു സമാനമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന അരുമയായി മാറിയതിനു പിന്നിലുമുണ്ട് വ്യത്യസ്തമായ ഒരു കഥ. പാകം ചെയ്ത

പച്ച മാംസം മാത്രം കഴിച്ചു ജീവിച്ചിരുന്ന നായ്ക്കൾ എങ്ങനെ മിശ്രഭുക്കുകളായി എന്നു ചിന്തിച്ചിട്ടുണ്ടോ? ചോറും വേവിച്ച മാംസവും പഴങ്ങളും കഴിക്കുന്ന മിശ്രഭുക്ക് ആയി മാറിയ നായ്ക്കൾ ഇന്ന് മനുഷ്യകുലത്തിനു സമാനമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന അരുമയായി മാറിയതിനു പിന്നിലുമുണ്ട് വ്യത്യസ്തമായ ഒരു കഥ. പാകം ചെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ച മാംസം മാത്രം കഴിച്ചു ജീവിച്ചിരുന്ന നായ്ക്കൾ എങ്ങനെ മിശ്രഭുക്കുകളായി എന്നു ചിന്തിച്ചിട്ടുണ്ടോ? ചോറും വേവിച്ച മാംസവും പഴങ്ങളും കഴിക്കുന്ന മിശ്രഭുക്ക് ആയി മാറിയ നായ്ക്കൾ ഇന്ന് മനുഷ്യകുലത്തിനു സമാനമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന അരുമയായി മാറിയതിനു പിന്നിലുമുണ്ട് വ്യത്യസ്തമായ ഒരു കഥ. പാകം ചെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ച മാംസം മാത്രം കഴിച്ചു ജീവിച്ചിരുന്ന നായ്ക്കൾ എങ്ങനെ മിശ്രഭുക്കുകളായി എന്നു ചിന്തിച്ചിട്ടുണ്ടോ? ചോറും വേവിച്ച മാംസവും പഴങ്ങളും കഴിക്കുന്ന മിശ്രഭുക്ക് ആയി മാറിയ നായ്ക്കൾ  ഇന്ന് മനുഷ്യകുലത്തിനു സമാനമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന അരുമയായി മാറിയതിനു പിന്നിലുമുണ്ട് വ്യത്യസ്തമായ ഒരു കഥ. പാകം ചെയ്ത ഭക്ഷണത്തിന്റെ രുചി തേടിയാണ് നായ ആദ്യമായി മനുഷ്യനിലേക്ക് എത്തുന്നത്. ക്രമേണ പാകം ചെയ്ത ചോറും കറിയും മാംസവുമെല്ലാം കഴിക്കാൻ തുടങ്ങിയതോടെ മനുഷ്യരുടെ സന്തത സഹചാരിയായി മാറിത്തുടങ്ങുകയായിരുന്നു. എന്നാൽ കേവലം ഭക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഈ മാറ്റം. ചോറിലൂടെ അന്നജം കൂടുതലായി കിട്ടിത്തുടങ്ങിയതോടെ നായയുടെ ഹോർമോൺ ഉൽപാദനത്തിലും മാറ്റമുണ്ടായി. ഹാപ്പി, ലവ് ഹോർമോണുകൾ എന്ന് അറിയപ്പെടുന്ന ഡോപാമിൻ, സെറടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻ തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകൾ അമിതമായി ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെ മനുഷ്യ സമാനമായ വികാരങ്ങളും, വൈകാരിക അടുപ്പവും നായ്ക്കളും പ്രകടിപ്പിച്ചു തുടങ്ങി. അതുകൊണ്ടു തന്നെ മുൻപ് മരുന്നുകൾ പരീക്ഷിക്കാൻ ഗിനിപ്പന്നികളെയും എലികളെയുമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് നായ്ക്കളെയാണ് ഏറ്റവും കൂടുതൽ പരീക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നു വിദഗ്ധർ പറയുന്നു.

കുരയ്ക്കും, വേണ്ടി വന്നാൽ ഇനി ചിരിക്കും!

ADVERTISEMENT

നായ്ക്കുട്ടിയെ കാണാനില്ല! ‘കണ്ടു കിട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും’. കഴിഞ്ഞ  ദിവസം വന്ന ഈ പത്രപ്പരസ്യം വലിയ വാർത്തയായിരുന്നു. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിവവാകുന്ന ഇത്തരം കാര്യങ്ങൾ മലയാളികൾക്ക് പുതുമയല്ല. ഒരു വളർത്തുനായ തന്റെ വീട്ടിലെ ഓരോ അംഗത്തിനോടും പെരുമാറുന്ന രീതി, കുഞ്ഞുങ്ങളോട് ഇടപഴകുന്നതു മുതൽ പ്രായമായവരുടെ കൂടെ നിൽക്കുന്നതിൽ വരെ അവയുടെ കരുതലിലും കുസൃതിയിലും  മാറ്റമുണ്ടാകും. കേവലം ഭക്ഷണം കൊടുക്കുന്നതിലെ നന്ദി മാത്രമാണോ അരുമമൃഗങ്ങൾ പ്രകടിപ്പിക്കുന്നത്? അതോ അതിനപ്പുറം മറ്റെന്തെങ്കിലുമുണ്ടോ? ഇവയൊക്കെ നമ്മളിൽ ചോദ്യമുണർത്തുന്ന കാര്യങ്ങളാണ്. 

വീട്ടിലെ കുട്ടിയെ അമ്മയോ അച്ഛനോ അടിക്കാൻ ശ്രമിക്കുമ്പോഴോ വഴക്ക് പറയുമ്പോഴോ തടയാൻ നിൽക്കുന്ന നായയെയും ഗൃഹനാഥനെ കാത്തു വീട്ടുപടിക്കൽ കണ്ണുംനട്ട് ഇരിക്കുന്ന ‘പപ്പിയുമൊക്കെ’ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. എന്താണ് ഇതിനു പിന്നിലെ രസതന്ത്രമെന്നു  ചിന്തിച്ചിട്ടുണ്ടോ. കോവിഡ് ലോക്ഡൗണിനു ശേഷം മലയാളികളിൽ നായ്ക്കളെ വാങ്ങുന്നത് അധികരിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒറ്റപ്പെടലിൽ നിന്നു മോചനം നേടാനും ‘പരസ്പരം സംസാരിക്കാനും’ വേണ്ടിയാണ് നായ്ക്കളെ വാങ്ങാൻ ആളുകൾ തയാറായത്. വീടിന്റെ അകത്തു വളർത്താൻ സാധിക്കുന്ന ചെറിയ ബ്രീഡുകളാണ് ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത്. നായ്ക്കളെ താലോലിക്കുമ്പോഴോ കളിപ്പിക്കുമ്പോഴോ നമ്മളിൽ ഉണ്ടാകുന്ന അതേ ഹോർമോൺ ഉൽപാദനം തന്നെ നായകളുടെ തലച്ചോറിലും ഉൽപാദിപ്പിക്കപ്പെടുന്നു. ഇതാണ് പിരിയാൻ പറ്റാത്ത വൈകാരിക അടുപ്പം മനുഷ്യനിലും വളർത്തുനായ്ക്കളിലും ഉടലെടുക്കാൻ കാരണം. 

വീട്ടിലെ ഓരോ അംഗത്തെയും തന്റെ സ്വന്തം മക്കളെപ്പോലെയോ അംഗത്തെപ്പോലെയോ കണക്കാക്കിയാണ് ഓരോ നായയും  അവയുടേതായ ഒരു വലയം രൂപീകരിക്കുന്നത്. എന്നാൽ ഈ ഒരു വലയത്തിലേക്ക് മറ്റൊരു നായയെയോ മനുഷ്യനെയോ അടുപ്പിക്കാൻ ഇവ പെട്ടെന്നു തയാറാകില്ല. ഇതെല്ലാം മനുഷ്യരുടേതിനു സമാനമായ വികാരങ്ങളാണ്.

ക്ഷുദ്രജീവികളിലേക്കു ചേക്കേറുന്ന മലയാളി

ADVERTISEMENT

അടുത്ത കാലത്തായി വിദേശയിനം പെരുമ്പാമ്പ്, എട്ടുകാലി, ഓന്ത് തുടങ്ങിയ ജീവികളെയെല്ലാം അരുമകളാക്കുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. താലോലിക്കാനും സ്നേഹം തിരിച്ചു കിട്ടാനും ആഗ്രഹിക്കുന്ന മനുഷ്യന്റെ ശ്രമഫലങ്ങളാണ് ഇതെല്ലാം. ക്ഷുദ്രജീവികളെ  വളർത്തുന്നതിലെ കൗതുകവും ഇതിനു പിന്നിലുണ്ട്. എന്നാൽ ഭക്ഷണം കൊടുക്കുന്ന യജമാനനോടുള്ള അടുപ്പത്തിനപ്പുറം വൈകാരിക ഇഴുകിച്ചേരൽ ഈ ജീവികളിൽ ഉണ്ടാകുന്നില്ല. പൂച്ച, പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളുടെ കാര്യവും ഇതു പോലെയാണ്. നായകളെപ്പോലെ തലച്ചോറിൽ വൈകാരിക ഹോർമോൺ ഉൽപാദനം, മനുഷ്യസഹജമായ തിരിച്ചറിവ്, ജനിതക മാറ്റം തുടങ്ങിയവ ഇത്തരം മൃഗങ്ങളിൽ ഉണ്ടായിട്ടില്ല. മുൻപ് കന്നിമാസത്തിൽ  മാത്രം ഇണചേർന്നിരുന്ന നായ്ക്കൾ ഇന്ന് എല്ലാ മാസവും ഇണചേരുന്ന രീതിയിലേക്കു മാറി. പുതിയ തരം ബ്രീഡുകളുടെ സ്വാധീനവും, മനുഷ്യരുമായി സദാ  ഇടപഴകുന്നതിലുള്ള സ്വാധീനവുമാണ് ഇതിനുപിന്നിൽ. എന്നാൽ  തെരുവു നായകൾ ഇത്തരമൊരു മാറ്റങ്ങളിലേക്ക് എത്തിയിട്ടില്ല. ഇവയിൽ അ‍ഡ്രിനാലിൻ ഹോർമോൺ ആണ് കൂടുതലായി ഉൽപാദിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആക്രമണോത്സുകതയും മറ്റുമാണ് ഇവ പ്രകടിപ്പിക്കുന്നത്.  

കേരളത്തിലെ താരങ്ങൾ

ലോകത്ത് മുന്നൂറിലേറെ ജനുസ്സുകളിൽപ്പെട്ട നായ്ക്കളുണ്ട്. അവയിൽ നൂറിലധികം ഇനങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്. കേരളത്തിൽ ഇന്ന് ഏറെ ആവശ്യക്കാരുള്ള, ഏറ്റവുമധികം വളർത്തപ്പെടുന്ന ജനുസ്സുകളെ പരിചയപ്പെടാം.

  • ജർമൻ ഷെപ്പേഡ്
ജർമൻ ഷെപ്പേഡ്

ഇന്നും ജനപ്രീതിയിൽ ഒന്നാമൻ ജർമൻ ഷെപ്പേഡ് തന്നെ. ഒന്നാന്തരം കാവൽക്കാരനും കുടുംബത്തിലെ എല്ലാവരുമായും പെട്ടെന്ന് ഇണങ്ങാൻ കഴിയുന്നതും തന്നെയാണ് ഇവയുടെ ജനപ്രീതിക്കു കാരണം. പ്രിയപ്പെട്ടവരുടെ രക്ഷയ്ക്കായി സ്വന്തം ജീവൻ മറന്ന് മുന്നിട്ടിറങ്ങാനും ധൈര്യം കാണിക്കുന്ന ഇവ പൊലീസ്–പട്ടാള സേനയിലും മുൻപന്തിയിലുണ്ട്. ഉയർന്നു നിൽക്കുന്ന ചെവികൾ, തിങ്ങി വളരുന്ന രോമവുമായി വാളുപോലെ താഴോട്ട് കിടക്കുന്ന വാൽ എന്നിവ സവിശേഷതകൾ. അനുസരണത്തിനു മാതൃകയെങ്കിലും വീട്ടിലെ ഒരംഗത്തെ കൂടുതൽ സ്നേഹിക്കുന്ന ശീലമുണ്ടാകാം. പരിശീലനത്തിന് എളുപ്പം വഴങ്ങും.

  • ലാബ്രഡോർ
ADVERTISEMENT

കേളത്തിലെ മിക്ക വീടുകളിലും കാണുന്ന ഈ ‘വീട്ടംഗം’ പൊതുവെ സൗമ്യഭാവക്കാരനാണ്. വാട്ടർ ഡോഗ് ആയതുകൊണ്ടുതന്നെ തണുപ്പും വെള്ളവും ഏറെ ഇഷ്ടപ്പെടുന്ന നീന്തൽക്കാരാണ് ലാബ്രഡോർ റിട്രീവർ. മീൻ പിടിക്കാൻ സഹായിയായി നിന്നാണ് തുടക്കം. പിന്നീടത് പൊലീസ് വകുപ്പിലെ സ്നിഫർ നായയുടെ വേഷത്തിലായി. സൗഹൃദഭാവം അൽപം കൂടിയതിൽ കാവൽ നായയുടെ ലിസ്റ്റിൽ പിന്നിലാണ് സ്ഥാനം. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട  ഇവ ഇന്ന് മലയാളികൾക്കിടയിലെ ജനപ്രിയ ഇനമാണ്.

  • റോട്ട്‌ വെയ്‌ലർ
ചിത്രം∙ഡെന്നി ഡാനിയൽ

രൂപം കൊണ്ടും തെറ്റായ പ്രചാരണങ്ങൾ കൊണ്ടും ഭീകരമൃഗമെന്ന ഇമേജ് രൂപപ്പെട്ടവയാണ് റോട്ട് വെയ്‌ലർ. കാഴ്ചയിലെ വൈവിധ്യത്താൽ ശൗര്യത്തിന്റെ പ്രതീകം. മാന്യനായ ഭീകരൻ, കില്ലർ ഡോഗ് തുടങ്ങിയ അപരനാമങ്ങൾ കൽപിച്ചുകിട്ടി. ജന്മദേശമായ ജർമനിയിൽ കച്ചവടക്കാരെയും നാൽക്കാലികളെയും കള്ളന്മാരിൽനിന്നും ശത്രുക്കളിൽനിന്നും സംരക്ഷിക്കുന്ന ജോലി നോക്കിയിരുന്ന ഇവർ പട്ടാളത്തിലും സേവനം ചെയ്തിട്ടുണ്ട്. കേരളത്തിലെ വീടുകളോട് ഇണങ്ങിയ ഇവർ തങ്ങൾക്കു കിട്ടുന്ന സ്നേഹം പതിന്മടങ്ങ് തിരിച്ചുനൽകുന്ന കാവൽനായ്ക്കളാണ്. കുഞ്ഞുന്നാളിലേ നല്ല പരിശീലനം നൽകിയാൽ ഇവർ മിടുക്കന്മാരാകും. ഇവ നല്ലകുട്ടിയോ ചീത്തക്കുട്ടിയോ ആയി മാറുന്നത് നൽകുന്ന പരിചരണത്തിന്റെ അടിസ്ഥാനത്തിലാണ്.  

  • സ്പിറ്റ്സ്

കേരളത്തിൽ പോമറേനിയൻ എന്നു കരുതി വളർത്തുന്ന പല നായ്ക്കളും സ്പിറ്റ്സ് ആണ്. പോമറേനിയൻ താരതമ്യേന കുഞ്ഞൻ നായ്ക്കളാണ്. കേരളത്തിലേറെ പ്രചാരമുള്ള സ്പിറ്റ്സിന്റെ ചുറുചുറുക്കും അതിസാമർഥ്യവും ശ്രദ്ധേയമാണ്. മൃദു സ്വഭാവമെന്ന് തോന്നുമെങ്കിലും ചിലപ്പോൾ ആക്രമണകാരിയാകും. ഉടമയെയും വീട്ടുകാരെയും സ്നേഹിക്കുമ്പോൾ തന്നെ അപരിചിതരെ അകറ്റി നിർത്തും. കുരയാണ് ഇവരുടെ സഹജ സ്വഭാവം. ചെറിയ ശബ്ദങ്ങൾ കേട്ടാൽപോലും നിർത്താതെ കുരച്ചുകൊണ്ടിരിക്കും.

  • ബുൾ മാസ്റ്റിഫ്
റോട്ട് വെയ്‌ലർ. ചിത്രം∙ഡെന്നി ഡാനിയൽ

ധൈര്യവും രൗദ്രഭാവവുമാണ് ഇംഗ്ലീഷുകാരനായ ബുൾ മാസ്റ്റിഫിന്റെ സവിശേഷതകൾ. അമിതമായി കുരയ്ക്കില്ലെങ്കിലും ശ്രദ്ധയുള്ള കാവൽക്കാരനും ബുദ്ധിമാനുമാണ്. വലിയ എസ്റ്റേറ്റുകൾക്ക് കാവൽ നിൽക്കാൻ അനുയോജ്യർ. അപരിചിതരെ സംശയദൃഷ്ടിയോടെ നോക്കുന്ന സംരക്ഷകൻ, വലുപ്പമേറിയ തലയും മുഖത്തെ ചുളിവുകളും സിംഹത്തിനു സമാനമായ ചലനങ്ങളും കൊണ്ട് പ്രൗഢിയുള്ള ഇനം.

  • പഗ്ഗ്

ചുളിവുകളുള്ള കരി പിടിച്ചതുപോലെയുള്ള ഉരുണ്ട മുഖവും ഉണ്ടക്കണ്ണുകളുമൊക്കെ ചേർന്ന് രസകരമായ മുഖഭാവത്തിന് ഉടമകളാണ് പഗ്ഗുകൾ. കവിളിലൊരു മറുകും, ചുരുണ്ട കട്ടിവാലും മധുരമായ പെരുമാറ്റവും കുസൃതിയുമൊക്കെ ചേർന്ന കളിക്കൂട്ടുകാരുകൂടിയാണ്. കുട്ടികളെ നിഴൽപോലെ പിന്തുടരുന്ന ഇവർ ഇണങ്ങിയും പിണങ്ങിയും മൃദുല വികാരങ്ങൾ പ്രകടിപ്പിക്കും.

  • ഡോബർമാൻ
സ്പിറ്റ്സ് (ഇടത്ത്), പോമറേനിയൻ (വലത്ത്)

ജർമനിയിൽനിന്നുള്ള ഡോബർമാൻ ബുദ്ധിശക്തിയിലും കൂറിലും യജമാനഭക്തിയിലും മുൻപിലാണ്. പൊലീസിനും പട്ടാളത്തിനും നല്ല സഹായികൾ. തിടുക്കക്കാരായ ഇവർക്ക് വിശേഷിച്ച് ആൺനായ്ക്കൾക്ക് കൃത്യമായ പരിശീലനം വേണം. ചുറ്റും സ്ഥലം കൂടുതലുള്ള വീടുകളുടെ കാവൽജോലിക്ക് ഇവരെ ഉപയോഗിക്കാം. മുക്കിലും മൂലയിലും തളരാതെ ഓടിയെത്തി കാവൽജോലി ഇവർ ഭംഗിയാക്കും. കള്ളന്മാരെ ഏഴയലത്ത് അടുപ്പിക്കാത്ത ധീരന്മാർ. 

ഇവ കൂടാതെ ഡാഷ് ഹണ്ട്, ഗ്രേറ്റ് ഡെയ്ൻ, ബാസറ്റ് ഹൗണ്ട്, നിയോപോളിറ്റൻ മാസ്റ്റിഫ്, ലാസ ആപ്സോ, കോക്കർ സ്പാനിയേൽ, ബീഗിൾ, ഗോൾഡൻ റിട്രീവർ, അയറിഷ് സെറ്റർ, ഡാൽമേഷൻ തുടങ്ങിയവയും കേരളത്തിൽ പ്രചാരത്തിലുണ്ട്.

English summary: Why Are Dogs So Friendly?