1. ആടുകളില്‍ സാധാരണ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമായവയ്‌ക്കെതിരെ കൃത്യ സമയം കുത്തിവയ്പ്പുകള്‍ നല്‍കുക. കുളമ്പുരോഗം, കുരലടപ്പന്‍, എന്ററോ ടോക്‌സീമിയ, പിപിആര്‍ മുതലായ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാണ്. ഗർഭിണികൾക്ക് ടെറ്റനസ് രോഗത്തിനെതിരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. ആടുകളില്‍ സാധാരണ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമായവയ്‌ക്കെതിരെ കൃത്യ സമയം  കുത്തിവയ്പ്പുകള്‍ നല്‍കുക. കുളമ്പുരോഗം, കുരലടപ്പന്‍, എന്ററോ ടോക്‌സീമിയ, പിപിആര്‍ മുതലായ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാണ്. ഗർഭിണികൾക്ക് ടെറ്റനസ് രോഗത്തിനെതിരെയുള്ള കുത്തിവയ്പ് വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം   നല്‍കണം. 

2. തീറ്റയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കുകയും ശാരീരികാവസ്ഥയ്ക്കനുസരിച്ചുള്ള ഗുണമേന്മയുള്ള തീറ്റ പൂപ്പലോ, നനവോ ഇല്ലാതെ  നല്‍കുകയും ചെയ്യുക

ADVERTISEMENT

3. വിരകളാണ് ആടുകളുടെ പ്രധാന ശത്രുക്കള്‍. ചാണക പരിശോധന നടത്തി മരുന്ന് നല്‍കുന്നത് ഉചിതം. ബാഹ്യ പരാദങ്ങള്‍ക്കെതിരെയും മരുന്ന് നല്‍കണം. മേയാന്‍ വിടുന്ന ആടുകളെ ദിവസവും പല സ്ഥലങ്ങളില്‍ മേയാന്‍ വിടാന്‍ പറ്റിയാല്‍ പരാദബാധ തടയാൻ സഹായകരമാകും.

4. പ്രതിദിനം 5-10 ഗ്രാം എന്ന നിരക്കില്‍ ധാതുലവണ മിശ്രിതം നല്‍കുന്നത് പോഷക ന്യൂനതകള്‍ പരിഹരിക്കും. ആടുകളില്‍ കാണപ്പെടുന്ന പോളിയോ എന്‍സിഫലോ മലേഷ്യ (PEM) എന്ന രോഗത്തില്‍ ആടുകള്‍ തല ശരീരത്തോട് ചേര്‍ത്ത് പിടിച്ച്  ഇമവെട്ടുന്ന ലക്ഷണം കാണാം.   തയാമിന്‍ (വിറ്റാമിന്‍ ബി-1) കുറവായതുകൊണ്ടാണ് ഈ പ്രശ്‌നം. തുടക്കത്തില്‍ തന്നെ ചികിത്സ നല്‍കണം.

ADVERTISEMENT

5. മഞ്ഞുകാലവും, മഴക്കാലവും ആടുകള്‍ക്ക് കഷ്ടകാലമാണ്. മൂക്കൊലിപ്പും, ചുമയും നിരന്തര ശല്യമാകാം.  തക്കതായ ചികിത്സ നല്‍കുക തന്നെ  മാർഗം. 

6. ആടുകളിൽ  അകിടുവീക്കം മാരക രൂപത്തില്‍ കാണപ്പെടാം.  അതിനാല്‍ അകിടുവീക്കം കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണം.  

ADVERTISEMENT

7. പരാദബാധ മൂലവും മറ്റും വയറിളക്കം ഉണ്ടായാല്‍ നിര്‍ജലീകരണം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍  അവലംബിക്കണം.

8. ആടുകളുടെ കുളമ്പുകളിലും ശ്രദ്ധ വേണം.  കുളമ്പുകള്‍ വെട്ടി അവയ്ക്കിടയിലെ അഴുക്ക് കളഞ്ഞ് വൃത്തിയായി സൂക്ഷിച്ചാല്‍ രോഗങ്ങള്‍ ഒഴിവാക്കാം. 

9. ശരീരത്തിലെ ചെറിയ മുറിവുകള്‍ പോലും വൃത്തിയായി കഴുകുകയും  ഈച്ച വരാതിരിക്കാനുള്ള മരുന്ന് തളിക്കുകയും വേണം.  അശ്രദ്ധമായി  മുറിവുകള്‍  സൂക്ഷിച്ചാല്‍ പുഴുവരിച്ച് വ്രണങ്ങളാകും. 

10. ഗര്‍ഭമലസല്‍ ആടുകളില്‍ സാധാരണമാണ്. പേടി, പരസ്പരം കുത്തുകൂടല്‍, അണുബാധ തുടങ്ങിയവ കാരണമാകാം.  ഒരാഴ്ച ഇടവേളയില്‍ മൂന്നിലധികം ആടുകള്‍ക്ക് ഗര്‍ഭമലസല്‍ സംഭവമുണ്ടായാല്‍ വിദഗ്ധ ചികിത്സ തേടണം.  

English summary: The Basics of Caring for Goats