പറന്നുപോകുന്ന അരുമക്കിളികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു, അതും ലക്ഷങ്ങൾ വിലയുള്ളത്. തത്തയിനത്തിൽപ്പെട്ട മക്കാവുകൾ, ആഫ്രിക്കൻ ഗ്രേ പാരറ്റ്, കോന്യൂറുകൾ തുടങ്ങിയ വിദേശയിനം തത്തകളാണ് ഉടമകളുടെ കണ്ണുവെട്ടിച്ച് പറന്നകലുന്നത്. വലിയ വില നൽകി വാങ്ങുന്ന പക്ഷികളായതുകൊണ്ടുതന്നെ അവ നഷ്ടപ്പെടുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറന്നുപോകുന്ന അരുമക്കിളികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു, അതും ലക്ഷങ്ങൾ വിലയുള്ളത്. മക്കാവുകൾ, ആഫ്രിക്കൻ ഗ്രേ പാരറ്റ്, കോന്യൂറുകൾ തുടങ്ങിയ വിദേശയിനം തത്തകളാണ് ഉടമകളുടെ കണ്ണുവെട്ടിച്ച് പറന്നകലുന്നത്. വലിയ വില നൽകി വാങ്ങുന്ന പക്ഷികളായതുകൊണ്ടുതന്നെ അവ നഷ്ടപ്പെടുമ്പോൾ ഉടമകൾക്കുണ്ടാവുന്ന സാമ്പത്തികനഷ്ടം വളരെ വലുതാണ്.

സമീപകാലത്ത് മിക്കപ്പോഴും ഇത്തരം പക്ഷികൾ നഷ്ടപ്പെട്ടതായുള്ള വാർത്തകൾ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വയം കൂടുതുറന്നോ അതല്ലെങ്കിൽ പൂട്ട് വീഴാത്ത കൂടുകളിൽനിന്നോ ആവാം പക്ഷികൾ പറന്നുപോകുക. അതുപോലെ നന്നായി ഇണങ്ങി ഒപ്പം നടക്കുന്നവയാണെങ്കിലും പറന്നുപോകാനുള്ള സാധ്യതയുമുണ്ട്. ഇത്തരം പക്ഷികൾ ജനനം മുതൽ നിയന്ത്രിത സാഹചര്യത്തിൽ വളരുന്നവ ആയതിനാൽ പ്രകൃതിയിലേക്ക് എത്തിയാൽ സ്വന്തന്ത്രമായി ജീവിക്കാൻ കഴിയില്ലെന്നുള്ളത് വസ്തുതയാണ്. അതുകൊണ്ടുതന്നെ മരണമായിരിക്കും അവയെ കാത്തിരിക്കുക. ഭക്ഷണം തേടാനറിയില്ലാത്തതും കാക്കകൾ പോലുള്ള പക്ഷികളുടെ ആക്രമണവും പുറത്തുപോകുന്ന പക്ഷികളുടെ മരണത്തിനു കാരണമാകും.

ADVERTISEMENT

പക്ഷികൾക്ക് മരണവും ഉടമയ്ക്ക് സാമ്പത്തികനഷ്ടവും ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധിക്കണം.

1. ഉറപ്പുള്ള കൂടും പക്ഷിക്കു തുറക്കാൻ കഴിയാത്തതുമായ പൂട്ടും ആയിരിക്കണം.

ADVERTISEMENT

2. ഇണക്കി വളർത്താൻ ഉദ്ദേശിക്കുന്ന പക്ഷികൾക്ക് കൃത്യമായ പരിശീലനം നൽകണം.

3. അകത്തളങ്ങളിൽ സ്വന്തന്ത്രമായി പക്ഷിയെ അഴിച്ചുവിടുമ്പോൾ പുറത്തേക്ക് പോകാത്ത വിധത്തിൽ വാതിലുകളും ജനാലകളും വെന്റിലേഷനുകളും അടച്ചിരിക്കണം. ഫാൻ പ്രവർത്തിപ്പിക്കരുത്.

ADVERTISEMENT

4. ഇണക്കിയ പക്ഷികളാണെങ്കിലും കൂടിനു പുറത്തിറക്കുമ്പോൾ പക്ഷികളെ ഭയപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടാവരുത്.

5. പരിചയമില്ലാത്തവർ പക്ഷിയുമായി ഇടപഴകുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. 

6. പ്രജനനത്തിനായോ അരുമയായോ വളർത്തുന്ന വലിയ പക്ഷികളെ (മക്കാവ്, കൊക്കറ്റൂ, ആഫ്രിക്കൻ ഗ്രേ പാരറ്റ്, ആമസോൺ) ഇരട്ട സുരക്ഷയുള്ള കൂടുകളിൽ പാർപ്പിക്കണം. അതായത് പക്ഷികളെ പാർപ്പിച്ചിരിക്കുന്ന കൂടിന് പുറമേ അടച്ചുറപ്പുള്ള മറ്റൊരു കൂട് ഉണ്ടായിരിക്കണം. ഒരു കൂട്ടിൽനിന്ന് പുറത്തുപോയാലും പക്ഷികളെ നഷ്ടപ്പെടാതിരിക്കാൻ ഇത് ഉപകരിക്കും.

7. ഭക്ഷണവും വെള്ളവും നൽകുന്നതിനായി ചെറു വാതിൽ തയാറാക്കുന്നത് നന്ന്. വാതിൽ തുറക്കുമ്പോൾ പറന്നുപോകാനുള്ള സാധ്യത ഒഴിവാക്കാം.

English summary: How do I keep my bird from flying away from the cage?