പൂച്ചയുറക്കം: ആയുസ്സിന്റെ 70 ശതമാനം സമയവും ഉറങ്ങിത്തീർക്കുന്ന പൂച്ചയെപ്പോലെ മറ്റൊരു ജീവി ഉണ്ടോ എന്ന് സംശയം. ദിവസത്തിൽ 18 മണിക്കൂറും പൂച്ച ഉറക്കം തന്നെ. മേയര്‍ പൂച്ച: ജനപ്രതിനിധിയായി ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു പൂച്ചയുണ്ട്. ഒന്നും രണ്ടുമല്ല, നീണ്ട 20 വർഷം സ്റ്റബ്സ് എന്ന പൂച്ചയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ചയുറക്കം: ആയുസ്സിന്റെ  70 ശതമാനം സമയവും ഉറങ്ങിത്തീർക്കുന്ന പൂച്ചയെപ്പോലെ മറ്റൊരു ജീവി ഉണ്ടോ എന്ന് സംശയം. ദിവസത്തിൽ 18 മണിക്കൂറും പൂച്ച ഉറക്കം തന്നെ. 

മേയര്‍ പൂച്ച: ജനപ്രതിനിധിയായി ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു പൂച്ചയുണ്ട്. ഒന്നും രണ്ടുമല്ല, നീണ്ട 20 വർഷം സ്റ്റബ്സ് എന്ന പൂച്ചയായിരുന്നു അലാസ്‌കയിലെ ടൽകീട്ട്ന എന്ന നഗരത്തിന്റെ മേയർ. ശരീരത്തിന്റെ നീളം കൊണ്ട് സ്റ്റെവി എന്ന പൂച്ച(48.5ഇഞ്ച്) ഒന്നാമതെത്തിയപ്പോള്‍ ഉയരത്തിലെ ലോക റെക്കോര്‍ഡ്  9.05  ഇഞ്ച്.  

ലക്ഷാധിപതി ബ്ലാക്കി
ADVERTISEMENT

ലക്ഷാധിപതി: സമ്പത്തിന്റെ  കാര്യത്തിൽ ഒരു പൂച്ച ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു.  ബ്ലാക്കി എന്ന കണ്ടൻപൂച്ചയ്ക്ക്  ഇഷ്ടദാനമായി കിട്ടിയത് 7  ലക്ഷം പൗണ്ട്.   

ക്യാറ്റ് വോക്ക്: ഒട്ടകവും ജിറാഫും നടക്കുന്നതുപോലെ ആദ്യം വലതുവശത്തെ രണ്ടു കാലുകൾ ഒരുമിച്ചും പിന്നീട് ഇടത് വശത്തെ കാലുകൾ ഒരുമിച്ചും മുന്നോട്ടുവച്ചാണ് പൂച്ചനടത്തം. 

പൂച്ചജാലകം
ADVERTISEMENT

ന്യൂട്ടന്റെ പൂച്ച:  ഐസക് ന്യൂട്ടന്‍ പരീക്ഷണഗവേഷണങ്ങൾ നടത്തുമ്പോൾ കേംബ്രിജിലെ ലാബിന്റെ അടച്ചിട്ട വാതിലുകൾ തുറക്കാൻ പൂച്ചകൾ ശ്രമിക്കുന്നത് അദ്ദേഹത്തെ അലോസരപ്പെടുത്തി. പ്രശ്നം പരിഹരിക്കാൻ മരപ്പണിക്കാരനെക്കൊണ്ട് വാതിലിന്റെ അടിഭാഗത്ത് അമ്മപ്പൂച്ചയ്ക്കും കുട്ടികൾക്കും കടക്കാൻ രണ്ടു ചെറു വാതിലുകൾ ഉണ്ടാക്കിയത് ഇപ്പോഴും ചരിത്ര സ്മാരകമായി സര്‍വകലാശാലയുടെ കെട്ടിടത്തില്‍ കാണാം. 

ബഹിരാകാശ സഞ്ചാരി

ബഹിരാകാശത്തിലും:  ഫെലിസെറ്റ് എന്ന പൂച്ച 1963ൽ ബഹിരാകാശദൗത്യത്തിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ചു. പുരാണ ഈജിപ്ഷ്യൻ വംശജർ വളർത്തുപൂച്ച ചാകുമ്പോള്‍ സ്വന്തം പുരികം വടിച്ചുകളയുമായിരുന്നത്രേ. 

ADVERTISEMENT

English summary: Mind-Blowing Facts about Cats