കേരള പൊലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പൊലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഇവ ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെട്ടതാണ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധ (കഡാവർ) പരിശീലനം ലഭിച്ചിട്ടുള്ള ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള പൊലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പൊലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഇവ ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെട്ടതാണ്. 

മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധ (കഡാവർ) പരിശീലനം ലഭിച്ചിട്ടുള്ള ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ കഡാവർ നായ്ക്കള്‍ക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്. 

ADVERTISEMENT

ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മതയിലും വളരെ മുന്നിലാണ് ബല്‍ജിയൻ മലിന്വ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയുമെന്നത് പൊലീസ്-മിലിറ്ററി സേനകളിൽ ഇവയെ വ്യാപകമായി ഉപയോഗിക്കാൻ കാരണമായി. 

പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ടു മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്നു മാസത്തെ പരിശീലനത്തിനു ശേഷമാണ് മായ അന്നത്തെ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു. 

ADVERTISEMENT

കേരള പൊലീസില്‍ ബല്‍ജിയൻ മലിന്വ വിഭാഗത്തില്‍പ്പെട്ട 36 നായ്ക്കളുണ്ട്. അവയില്‍ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കര്‍ നായ്ക്കളാണ്. 13 നായ്ക്കളെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നു. മയക്കുമരുന്ന് കണ്ടെത്താനുളള പ്രാഗത്ഭ്യം നേടിയത് മൂന്ന് നായ്ക്കളാണ്. മായയും മര്‍ഫിയും കൂടാതെ എയ്ഞ്ചല്‍ എന്ന നായ കൂടി മൃതദേഹങ്ങള്‍ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്. ഓഗസ്റ്റിൽ ഇടുക്കിയിലെ കുടയത്തൂരിലുണ്ടായ ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ എയ്ഞ്ചൽ ഉണ്ടായിരുന്നു. ആദ്യ ദൌത്യംതന്നെ വിജയകരമായി പൂർത്തിയാക്കാൻ എയ്ഞ്ചലിനു കഴിഞ്ഞു. 

ഹവില്‍ദാര്‍ പി.പ്രഭാതും പോലീസ് കോണ്‍സ്റ്റബിള്‍ ബോണി ബാബുവുമാണ് മായയുടെ പരിശീലകര്‍. മര്‍ഫിയെ പരിപാലിക്കുന്നത് സിവില്‍ പോലീസ് ഓഫീസർ കെ.എസ്.ജോർജ് മാനുവൽ, പോലീസ്  കോൺസ്റ്റബിൾ കെ.ജി.നിഖിൽ കൃഷ്ണ  എന്നിവരാണ് .

ADVERTISEMENT

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി 26 ഡോഗ് സ്ക്വാഡുകളാണ് നിലവിലുളളത്. എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ നിയന്ത്രണത്തിലുളള കെ9 സ്ക്വാഡെന്ന പോലീസ് ശ്വാനവിഭാഗത്തിന്റെ ഡപ്യൂട്ടി നോഡല്‍ ഓഫീസര്‍ ദക്ഷിണ മേഖല ഐജി പി.പ്രകാശ് ആണ്. കെഎപി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ കമാന്‍ഡന്റ് എസ്.സുരേഷിനാണ് ഡോഗ് സ്ക്വാഡിന്റെ ചുമതല.

English summary: Kerala police k9 squad cadaver dogs