ഒരു ബ്രീഡർ, നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മൃഗക്ഷേമ ബോർഡിൽനിന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കിൽ, നായ്ക്കളെയും നായ്ക്കുട്ടികളെയും പ്രജനനത്തിനായി വളർത്തുകയോ വിൽക്കുകയോ, പാർപ്പിക്കുകയോ , ഏതെങ്കിലും ബ്രീഡിങ് പ്രവർത്തനം നടത്തുന്നത് തുടരുകയോ ചെയ്യരുത് എന്നാണ് 2017ലെ മൃഗങ്ങളോടുള്ള ക്രൂരത

ഒരു ബ്രീഡർ, നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മൃഗക്ഷേമ ബോർഡിൽനിന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കിൽ, നായ്ക്കളെയും നായ്ക്കുട്ടികളെയും പ്രജനനത്തിനായി വളർത്തുകയോ വിൽക്കുകയോ, പാർപ്പിക്കുകയോ , ഏതെങ്കിലും ബ്രീഡിങ് പ്രവർത്തനം നടത്തുന്നത് തുടരുകയോ ചെയ്യരുത് എന്നാണ് 2017ലെ മൃഗങ്ങളോടുള്ള ക്രൂരത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബ്രീഡർ, നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മൃഗക്ഷേമ ബോർഡിൽനിന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കിൽ, നായ്ക്കളെയും നായ്ക്കുട്ടികളെയും പ്രജനനത്തിനായി വളർത്തുകയോ വിൽക്കുകയോ, പാർപ്പിക്കുകയോ , ഏതെങ്കിലും ബ്രീഡിങ് പ്രവർത്തനം നടത്തുന്നത് തുടരുകയോ ചെയ്യരുത് എന്നാണ് 2017ലെ മൃഗങ്ങളോടുള്ള ക്രൂരത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബ്രീഡർ, നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മൃഗക്ഷേമ ബോർഡിൽനിന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കിൽ, നായ്ക്കളെയും നായ്ക്കുട്ടികളെയും പ്രജനനത്തിനായി വളർത്തുകയോ വിൽക്കുകയോ, പാർപ്പിക്കുകയോ , ഏതെങ്കിലും ബ്രീഡിങ് പ്രവർത്തനം നടത്തുന്നത് തുടരുകയോ ചെയ്യരുത് എന്നാണ് 2017ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം അനുശാസിക്കുന്നത്.

ബ്രീഡിങ് നിബന്ധനകൾ

  • ബ്രീഡർ പ്രത്യുൽപാദനം, പോഷണം, ആരോഗ്യം, പരിചരണം, ആദ്യകാല പെരുമാറ്റ വികസനം, ബ്രീഡിങ് നൈതികത എന്നിവയെക്കുറിച്ച് അറിവുള്ളവനായിരിക്കണം.
  • 18 മാസം പ്രായമായ ആരോഗ്യമുള്ള, പ്രായപൂർത്തിയായ പെൺ നായ്ക്കളെ മാത്രമേ പ്രജനനത്തിനു ഉപയോഗിക്കാവൂ. അവയെ പ്രജനനത്തിന് ഉപയോഗിക്കുന്നതിനു പത്ത് ദിവസം മുമ്പെങ്കിലും ഒരു വെറ്റിറിനറി പ്രാക്ടീഷണർ ആരോഗ്യമുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.
  • ഒരു പെൺ നായയെയും തുടർച്ചയായി രണ്ടു പ്രജനന കാലങ്ങളുടെ ഇടവേള നല്‍കാതെ വീണ്ടും പ്രസവിപ്പിച്ച് ചൂഷണം ചെയ്യാൻ പാടില്ല.
  • ഒരു വർഷത്തിൽ ഒരു പ്രസവം മാത്രമേ പാടുള്ളൂ. കൃത്രിമ ബീജസങ്കലനം, ബലാത്സംഗം, മറ്റു പ്രകൃതിവിരുദ്ധ സാങ്കേതിക വിദ്യകൾ എന്നിവയൊന്നും നായ്ക്കളെ ഗർഭം ധരിപ്പിക്കാൻ ഉപയോഗിക്കരുത്. 
  • ഒരു പെൺ നായയെയും അവയുടെ ജീവിതകാലത്ത് അഞ്ച് തവണയിൽ കൂടുതൽ പ്രസവിപ്പിച്ചു ചൂഷണം ചെയ്യാൻ പാടില്ല. 
  • ആരോഗ്യമുള്ള പ്രായപൂർത്തിയായ ഒരു ആൺ നായയെ മാത്രമേ പ്രജനനത്തിനായി ഉപയോഗിക്കാവൂ. പ്രജനനത്തിന് പത്ത് ദിവസം മുമ്പെങ്കിലും അവയെ ഒരു വെറ്ററിനറി പ്രാക്ടീഷണർ പരിശോധിച്ച് ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുകയും വേണം.
ADVERTISEMENT

സാധാരണ ബ്രീഡിങ് രീതികൾ

ബ്രീഡർമാർ സാധാരണ താഴെ പറയുന്ന നാല് ബ്രീഡിങ് രീതികളാണ് സ്വീകരിക്കാറുളളത്

  1. ഔട്ട് ബ്രീഡിങ്
  2. ലൈൻ ബ്രീഡിങ്
  3. ഇൻ ബ്രീഡിങ്
  4. ഇൻസെസ്റ്റ് ബ്രീഡിങ്
ADVERTISEMENT

ഇതില്‍തന്നെ രണ്ട് ബ്രീഡിങ് രീതികൾ മാത്രമാണ് നിയമപ്രകാരം അനുവദനീയവും അംഗീകരിക്കപ്പെട്ടതും

ഔട്ട് ബ്രീഡിങ് : പരസ്പരം ബന്ധമില്ലാത്ത നായ്ക്കളുടെ ഇണചേരൽ 

ADVERTISEMENT

ലൈൻ ബ്രീഡിങ്: പരസ്പരം ചെറിയ ബന്ധമുള്ള നായ്ക്കൾ തമ്മിലുള്ള ഇണചേരൽ, ഈ സാഹചര്യത്തിൽ ചില പ്രത്യേക ഗുണവിശേഷങ്ങൾ  നായ്ക്കുട്ടികളിലേക്ക് ലഭിക്കുന്നതിന്, സവിശേഷഗുണങ്ങളുള്ള നായ്ക്കളെ തിരഞ്ഞെടുത്ത് ഇണചേർക്കുന്നു.

താഴെപ്പറയുന്ന രണ്ട് ഇണചേരൽ രീതികള്‍ ഈ നിയമപ്രകാരം നിരോധിച്ചിരിക്കുന്നു. 

ഇൻ ബ്രീഡിങ്: ബന്ധമുള്ള നായ്ക്കൾ തമ്മിലുള്ള ബ്രീഡിങ്/ഇണചേരൽ, അതായത് നായ്ക്കളിലൊന്നിന്റെ പൂർവികനെങ്കിലും, സൈറിന്റെയോ (ആൺ) ഡാമിന്റെയോ (പെണ്ണ്) വശത്തുണ്ടാകുക; രണ്ടാമത്തെയോ, നാലാമത്തെയോ തലമുറകളിലെ ബന്ധുക്കൾ തമ്മിൽ പ്രജനനം നടക്കുന്നു. അല്ലെങ്കിൽ നേർരേഖയിലോ വശങ്ങളിലോ ആദ്യ നാല് തലമുറകൾക്കുള്ളിൽ പ്രജനനം നടക്കുന്നു. ഉദാ. അമ്മാവൻ മരുമകൾ, മരുമകൻ അമ്മായി, കസിൻ, മുത്തശ്ശിമാർ, കൊച്ചുമക്കൾ.

ഇൻസെസ്റ്റ് ബ്രീഡിങ്: മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അല്ലെങ്കിൽ സഹോദരനും സഹോദരിയും തമ്മിലുള്ള ഇണചേരൽ, അതായത്. ഒന്നാം തലമുറയിലെ ബന്ധുക്കൾ തമ്മിലുള്ള ഇണചേരൽ. നിരന്തരമായ ഇൻബ്രീഡിങ് ലൈൻ ബ്രീഡിങ്ങും അപകടകരമാണ്, കാരണം ഇത് പാരമ്പര്യ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു

  • പെൺ നായ്ക്കളെ എട്ടു വയസ്സിന് ശേഷം ഇണചേർക്കാൻ പാടില്ല. 
  • ഓരോ ബ്രീഡറും തങ്ങളുടെ പെൺ നായ്ക്കളുടെ പ്രായത്തിന്റെ തെളിവായി ഒരു വെറ്ററിനറി പ്രാക്ടീഷണറുടെ സാക്ഷ്യപത്രം നൽകണം.
  • ഓരോ ബ്രീഡറും ആൺപട്ടിയോ പെൺപട്ടിയോ മുമ്പ് ഉൽപാദിപ്പിച്ച നായക്കുട്ടികളുടെ വിവരങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളുടെയും പൂർണ്ണമായ രേഖ സൂക്ഷിക്കണം.
  • പ്രജനനത്തിനു ഉപയോഗിക്കുന്ന നടത്തുന്ന ഓരോ പെൺ നായയേയും ഇണചേർക്കുന്നതിന് മുമ്പ് അവയ്ക്കു ബൂസ്റ്റർ വാക്സിനേഷനുകളും വിര മരുന്നുകളും നൽകിയിരിക്കണം .-
  • ടെയിൽ ഡോക്കിങ്, ഇയർ ക്രോപ്പിങ്, ഡി-ബാർക്കിങ്, ഡീ-ക്ലോവിങ്, ബ്രാൻഡിങ്, ഡൈയിങ് തുടങ്ങി കാഴ്ചയ്ക്ക് ആകര്‍ഷണം വർധിപ്പിക്കാനായോ അല്ലെങ്കില്‍ അംഗവൈകല്യമോ മറ്റ് കുറവുകൾ മറയ്ക്കാനായോ ശസ്ത്രക്രിയ പോലുളളവ നടത്തരുത്. ഇത്തരത്തിലുളള രൂപമാറ്റം കർശനമായി നിരോധിച്ചിരിക്കുന്നു.
  • പുതിയ ഇനം നായ്ക്കളെ സൃഷ്ടിക്കുന്നതോ അസാധാരണമായ രൂപം ഉണ്ടാക്കുന്നതോ ആയ പ്രവൃത്തികൾ കർശനമായി നിരോധിച്ചിരിക്കുന്നു

വിവരങ്ങൾ: മൃഗസംരക്ഷണ വകുപ്പ് മീഡിയ ഡിവിഷൻ

English summary: Instructions for dog breeders