കോട്ടയം നീണ്ടൂർ മൂഴിക്കുളങ്ങര കറുത്തേടത്ത് മനയിൽ ‘ജിം’ ആണ് താരം. ഇന്നലെ വരെ തെരുവിലെ നായയായിരുന്ന ഇവൻ ഇപ്പോൾ ഈ വീട്ടിലെ അരുമയാണ്. മൃഗസംരക്ഷണവകുപ്പ് ജില്ലാ വെറ്ററിനറി ഓഫിസർ ഡോ. എൻ.ജയദേവന്റെ വീട്ടിലെ ഈ അതിഥിയെ കാണാൻ കഴിഞ്ഞദിവസം കലക്ടർ വി.വിഘ്നശ്വ‌രിയുമെത്തി. തെരുവുനായ്ക്കളെ എടുത്തുവളർത്തുന്ന ‘മിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം നീണ്ടൂർ മൂഴിക്കുളങ്ങര കറുത്തേടത്ത് മനയിൽ ‘ജിം’ ആണ് താരം. ഇന്നലെ വരെ തെരുവിലെ നായയായിരുന്ന ഇവൻ ഇപ്പോൾ ഈ വീട്ടിലെ അരുമയാണ്. ജില്ലാ വെറ്ററിനറി ഓഫിസർ ഡോ. എൻ.ജയദേവന്റെ വീട്ടിലെ ഈ അതിഥിയെ കാണാൻ കഴിഞ്ഞദിവസം കലക്ടർ വി.വിഘ്നേശ്വ‌രിയുമെത്തി. തെരുവുനായ്ക്കളെ എടുത്തുവളർത്തുന്ന ‘മിഷൻ പോസിബിൾ’ പദ്ധതി കലക്ടറുടെ ആശയമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഉദ്ഘാടനം. അതിന് ഒരാഴ്ച മുൻപു തന്നെ തന്റെ വീട്ടിലേക്കു വന്നുകയറിയെ അതിഥിയെ അരുമയായി കൂടെക്കൂട്ടാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഡോ. ജയദേവൻ. ‘അവനെ ഞങ്ങൾ തിരഞ്ഞടുത്തതല്ല, അവൻ ഞങ്ങളെ തിരഞ്ഞെടുക്കുകയായിരു ന്നു’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 17നു മൂഴിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ ക്ഷേത്രത്തിനു സമീപം നിന്നിരുന്ന നായ്ക്കുട്ടി ഡോ. ജയദേവനൊപ്പം വീട്ടിലേക്കു കൂടെപ്പോരുകയായിരുന്നു. മുൻപേ പരിചയം ഉള്ളതുപോലെ അവൻ വീട്ടുകാരോടു സ്നേഹപ്രകടനം നടത്തിയതോടെ എല്ലാവർക്കും ഇഷ്ടമായി. തുടർന്ന് കുളിപ്പിച്ച് ഉഷാറാക്കി ഭക്ഷണവും നൽകിയതോടെ ദത്തെടുക്കൽ പൂർത്തിയായി.

ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. എൻ.ജയദേവൻ തെരുവിൽനിന്നെടുത്തു വളർത്തുന്ന നായയ്‌ക്കൊപ്പം. ചിത്രം∙ മനോരമ
ADVERTISEMENT

കഴിഞ്ഞദിവസം കുത്തിവം എടുത്തു. ഇന്ത്യയിലെ സാധാരണ കാണുന്ന പരിയ വംശത്തിൽപെട്ട നായയാണ് ജിം. ഡോക്ടറുടെ ഭാര്യ മിലീന, മകളായ പ്രിയദത്ത, അമ്മ പ്രിയദത്ത എന്നിവരുടെയെല്ലാം പൊന്നോമനയാണ് ഇപ്പോൾ ജിം. വരുംദിവസങ്ങളിൽ ഇവനു കൂടുതൽ പരിശീലനം നൽകും.

ഒരു പഞ്ചായത്തിലെ നൂറു പേരെങ്കിലും നായ്ക്കുട്ടികളെ ഇതുപോലെ അരുമയാക്കി വളർത്തിയാൽ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സഹായകമാകും ഡോ. ജയദേവൻ പറഞ്ഞു.

ADVERTISEMENT

English summary: Mission Possible Project for Stray Dogs in Kottayam