ലോകത്തിലെതന്നെ ഏറ്റവുമധികം പാലുല്‍പാദനമുള്ള ആടിനമാണ് സാനെന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ സാനെന്‍ താഴ്‌വരയില്‍ ഉരുത്തിരിഞ്ഞു വന്നതിനാലാണ് ഈ പേര് ലഭിച്ചത്. സ്ഥിരതയുള്ള മികച്ച പാലുല്‍പാദനമാണ് ഈ ഇനത്തിന്റെ പ്രധാന സവിശേഷത. മറ്റിനങ്ങളെ അപേക്ഷിച്ച് വലുപ്പവുമേറും. അതിനാല്‍, പാലിനായും ഇറച്ചിക്കായും ഒരുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെതന്നെ ഏറ്റവുമധികം പാലുല്‍പാദനമുള്ള ആടിനമാണ് സാനെന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ സാനെന്‍ താഴ്‌വരയില്‍ ഉരുത്തിരിഞ്ഞു വന്നതിനാലാണ് ഈ പേര് ലഭിച്ചത്. സ്ഥിരതയുള്ള മികച്ച പാലുല്‍പാദനമാണ് ഈ ഇനത്തിന്റെ പ്രധാന സവിശേഷത. മറ്റിനങ്ങളെ അപേക്ഷിച്ച് വലുപ്പവുമേറും. അതിനാല്‍, പാലിനായും ഇറച്ചിക്കായും ഒരുപോലെ പ്രയോജനപ്പെടുത്താം. അതുകൊണ്ടുതന്നെ ആടു ലോകത്തെ പാല്‍റാണിയെന്ന പെരുമയും സാനെനു സ്വന്തം. 

സാനെൻ ഇനം പെണ്ണാട്

വെളുത്ത നിറം, നീളമുള്ള താടിരോമങ്ങള്‍, ആണാടുകള്‍ക്ക് നെറ്റിയിലും രോമങ്ങള്‍, പിന്നിലേക്ക് വളഞ്ഞ നീളമേറിയ കൊമ്പുകള്‍, ചെറിയ ചെവികള്‍. സ്വിസ് ഇനമാണെങ്കിലും പാലിനായി വാണിജ്യാടിസ്ഥാന ത്തില്‍ പല നാടുകളിലും ഇവയെ വ്യാപകമായി വളര്‍ത്തുന്നു. 3-4 ശതമാനം കൊഴുപ്പുള്ള പാല്‍ പ്രതിദിനം ശരാശി 3.5 ലീറ്റര്‍ കിട്ടും. ചൂട് താങ്ങാന്‍ ശേഷി കുറഞ്ഞ ഇവയെ തണുപ്പുള്ള  സാഹചര്യമുണ്ടെങ്കില്‍ കേരളത്തിലും വളര്‍ത്താനാവും. 

ജോസ് മടപ്പള്ളി സാനെൻ ആടുകൾക്കൊപ്പം
ADVERTISEMENT

ചാലക്കുടിയിലെ സാനെന്‍ ആടുകള്‍

കേരളത്തില്‍ ചാലക്കുടി ഇലഞ്ഞിപ്ര സ്വദേശി ജോസ് മാടപ്പള്ളിയുടെ പക്കല്‍ ഇരുപതോളം സാനെന്‍ ആടുകളുണ്ട്.  വിദേശത്തുനിന്നു നേരിട്ട് ഇറക്കുമതി ചെയ്യുകയായിരുന്നു. വ‍ർഷങ്ങൾക്കു മുൻപ് കൊണ്ടുവന്നവയുടെ തലമുറയിൽപ്പെട്ടവയാണ് ഇപ്പോഴുള്ളക്. അന്ന് ഇവയെ ചെന്നൈയില്‍ എത്തിച്ച് അവിടെ ക്വാറന്റീന്‍ ചെയ്തശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നു ജോസ്. രണ്ടു സ്ഥലങ്ങളിലായാണ് ഇവയെ പാര്‍പ്പിച്ചിട്ടുള്ളത്. കാലാവസ്ഥയോടു പൊരുത്തപ്പെടു മോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മരങ്ങള്‍ക്കിടയില്‍ വായുസഞ്ചാരവും വൃത്തിയുമുള്ള കൂടുകള്‍ സ്ഥാപിച്ച് ഒപ്പം ഫാനുകളും വച്ചാണ് അനുകൂല കാലാവസ്ഥ ഉറപ്പാക്കിയത്. 

സാനൻ ഇനം ആട്.. ചിത്രം∙ കർഷകശ്രീ
ADVERTISEMENT

കേരളത്തിലെ കാലാവസ്ഥയിലും 2 ലീറ്ററോളം പാല്‍ ലഭിക്കുന്നുണ്ട്. പരിചരണം മറ്റിനം ആടുകള്‍ക്കു നല്‍കുന്നതുപോലെ മതി. സൈലേജ്, പുല്ല്, പ്ലാവില, തിരിത്തീറ്റ തുടങ്ങിയവയാണ് ഭക്ഷണം. അരുമ എന്ന രീതിയിലാണ് ഇവയെ വളര്‍ത്തുന്നതെന്ന് ജോസ്. കേരളത്തിനു പുറത്തുനിന്നുപോലും ആവശ്യക്കാര്‍ കുഞ്ഞുങ്ങളെ തേടിയെത്തുന്നുണ്ട്.

ഫോൺ: 85475 44000 (വാട്സാപ്)