മഴക്കാലമായി മുറ്റത്തും തൊടിയിലും കളസസ്യങ്ങളുടെ വളർച്ച കൂടി. വെട്ടിയൊരുക്കി വൃത്തിയാക്കിയാലും ഒരാഴ്ചയ്ക്കുള്ളിൽ അവ കരുത്തോടെ വളർന്നുവരും. മുറ്റത്താണെങ്കിൽ കള പറിക്കാനേ നേരമുണ്ടാകൂ. ഇങ്ങനെ വൃത്തിയാക്കുന്ന കളകൾ വെറുതെ കളയാതെ മികച്ച ജൈവവളമാക്കിയെടുക്കാവുന്നതേയുള്ളൂ. അതിന് ഒരു ടാങ്കും അൽപം ശർക്കരയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലമായി മുറ്റത്തും തൊടിയിലും കളസസ്യങ്ങളുടെ വളർച്ച കൂടി. വെട്ടിയൊരുക്കി വൃത്തിയാക്കിയാലും ഒരാഴ്ചയ്ക്കുള്ളിൽ അവ കരുത്തോടെ വളർന്നുവരും. മുറ്റത്താണെങ്കിൽ കള പറിക്കാനേ നേരമുണ്ടാകൂ. ഇങ്ങനെ വൃത്തിയാക്കുന്ന കളകൾ വെറുതെ കളയാതെ മികച്ച ജൈവവളമാക്കിയെടുക്കാവുന്നതേയുള്ളൂ. അതിന് ഒരു ടാങ്കും അൽപം ശർക്കരയും മാത്രം മതി.

ഉപയോഗശൂന്യമായ ഏതു ടാങ്കും ഇതിനായി ഉപയോഗിക്കാം. ടാങ്കിന്റെ അടിയിൽ ചകിരിത്തൊണ്ട് അടുക്കിയശേഷം അതിന് മുകളിലായി ഉണങ്ങിയ ഇലകൾ നിരത്താം. ഇതിനു മുകളിലായി അൽപം മണ്ണും നിരത്തണം. മണ്ണ് അധികമാവണ്ട. ഇത്രയും ആദ്യ ഘട്ടം. ഇനി ഇതിനു മുകളിലേക്ക് തൊടിയിൽനിന്നും മറ്റുമുള്ള സസ്യങ്ങൾ അടുക്കാം. ഇങ്ങനെ അടുക്കിയ സസ്യങ്ങൾക്കു മുകളിൽ ശർക്കര വെള്ളത്തിൽ ലയിപ്പിച്ചത് (500 ലീറ്റർ ടാങ്കിന് അര കിലോഗ്രാം ശർക്കര മതിയാകും) തളിച്ചുകൊടുക്കാം. ബാക്ടീരിയയുടെ വളർച്ചയും പ്രവർത്തനവും വേഗത്തിലാക്കാനാണ് ശർക്കര ഉപയോഗിക്കുന്നത്. ഒരാഴ്ചകൊണ്ട് നിക്ഷേപിച്ച സസ്യങ്ങൾ അഴുകി അളവ് കുറയും. ഇങ്ങനെ വീണ്ടും വീണ്ടും മാലിന്യം നിറയ്ക്കാം. പേപ്പർ വേസ്റ്റുകൾ, പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവയും ഇതിൽ നിക്ഷേപിക്കാം. ആദ്യ രണ്ടാഴ്ച ശർക്കരവെള്ളം തളിച്ചശേഷം പിന്നീട് മാസത്തിൽ ഒരു തവണവീതം ശർക്കരവെള്ളം തളിച്ചാൽ മതി. ടാങ്ക് അടച്ചു സൂക്ഷിക്കാൻ മറക്കരുത്.

ADVERTISEMENT

ടാങ്ക് പൂർണമായും നിറഞ്ഞു വരാൻ കാലതാമസമെടുക്കും. സസ്യങ്ങൾ പൂർണമായും പൊടിഞ്ഞുവരുമ്പോൾ നമുക്ക് ഇത് വളമായി ഉപയോഗിക്കാം. മണ്ണില ജൈവാംശം ഉയർത്തുന്നതിന് ഇത് ഉത്തമ മാർഗമാണ്. ചപ്പുചവറുകൾ വെറുതെ കളയുന്നതിനു പകരം ഉത്തമ ജൈവളമായി മാറ്റാമെന്നുമാത്രമല്ല വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗമാക്കി മാറ്റാനും കഴിയും.

സസ്യങ്ങൾ ഉപയോഗിച്ച് പച്ചിലവളം നിർമിക്കുന്നതിന്റെ രീതികൾ പ്രതിപാദിച്ച് ദിവ്യ പ്രശാന്ത് പങ്കുവച്ച വിഡിയോ കാണാം.

ADVERTISEMENT

English summary: How to make Compost from Leaves and Grass, Compost